തയ്യാറെടുപ്പ് ഉഷാര്‍! സിക്‌സുകള്‍ പറത്തി എം എസ് ധോണി; ആരാധകര്‍ ഏറ്റെടുത്ത വീഡിയോ കാണാം

Published : Jan 31, 2023, 03:40 PM IST
തയ്യാറെടുപ്പ് ഉഷാര്‍! സിക്‌സുകള്‍ പറത്തി എം എസ് ധോണി; ആരാധകര്‍ ഏറ്റെടുത്ത വീഡിയോ കാണാം

Synopsis

ഇതിനിടെ റാഞ്ചിയില്‍ നന്ന ഇന്ത്യ- ന്യൂസിലന്‍ഡ് ആദ്യ ടി20 കാണാനും ധോണിയെത്തുകയുണ്ടായി. എന്നാലിന്ന് മറ്റൊരു വീഡിയോയാണ് വൈറലാകുന്നത്. ധോണി നെറ്റ്സില്‍ പന്തടിച്ച് അകറ്റുന്ന ദൃശ്യങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.

റാഞ്ചി: ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ നയിക്കാനുള്ള ഒരുക്കത്തിലാണ് നായകന്‍ എം എസ് ധോണി. മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനായ ധോണി ദിവസങ്ങള്‍ക്ക് മുമ്പ് പരിശീലനം ആരംഭിച്ചിരുന്നു. സീസണ്‍ ആരംഭിക്കുന്നതിന് മുമ്പ് കായികക്ഷമത നിലനിര്‍ത്താനും പവര്‍ ഹിറ്റിംഗ് മെച്ചപ്പെടുത്താനുമാണ് ധോണി നേരത്തെ പരിശീലനം ആരംഭിച്ചത്. ധോണി പരിശീലനത്തിനെത്തുന്ന ചിത്രങ്ങള്‍ കഴിഞ്ഞ ദിവസങ്ങളിലായി പുറത്തുവന്നിരുന്നു.

ഇതിനിടെ റാഞ്ചിയില്‍ നന്ന ഇന്ത്യ- ന്യൂസിലന്‍ഡ് ആദ്യ ടി20 കാണാനും ധോണിയെത്തുകയുണ്ടായി. എന്നാലിന്ന് മറ്റൊരു വീഡിയോയാണ് വൈറലാകുന്നത്. ധോണി നെറ്റ്സില്‍ പന്തടിച്ച് അകറ്റുന്ന ദൃശ്യങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. പടുകൂറ്റന്‍ സിക്‌സറുകള്‍ ധോണിയുടെ ബാറ്റില്‍ നിന്ന് പറക്കുന്നത് ദൃശ്യങ്ങളില്‍ കാണാം. സോഷ്യല്‍ മീഡിയയില്‍ വൈറലായ വീഡിയോ കാണാം... 

ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കാത്ത നാല്‍പത്തിയൊന്നുകാരനായ ധോണി ഫിറ്റ്നസിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. വരും സീസണിന് മുന്നോടിയായി ഹോം ഗ്രൗണ്ടായ ചെന്നൈയിലെ ചെപ്പോക്കില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ് താരങ്ങള്‍ പ്രത്യേക പരിശീലന സെഷന്‍ നടത്തും. മുഖ്യ പരിശീലകന്‍ സ്റ്റീഫന്‍ ഫ്‌ലെമിംഗും നായകന്‍ ധോണിയുമാകും ഇതിന് നേതൃത്വം നല്‍കുക. 

മൂന്ന് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഹോം ഗ്രൗണ്ടിലേക്ക് ചെന്നൈ താരങ്ങള്‍ തിരിച്ചെത്തുന്നത്. വിദേശ താരങ്ങള്‍ എത്തുംമുമ്പേ ആഭ്യന്തര താരങ്ങള്‍ ക്യാംപില്‍ ചേരും. എന്നാല്‍ പരിശീലനത്തിന്റെ തിയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ഫെബ്രുവരിയിലോ മാര്‍ച്ച് ആദ്യവാരമോ ആകും താരങ്ങളുടെ ക്യാമ്പ് ചെപ്പോക്കില്‍ ആരംഭിക്കുക.

ചെന്നൈ സൂപ്പര്‍ കിംഗ്സ് ടീം: എം എസ് ധോണി, രവീന്ദ്ര ജഡേജ, ദേവോണ്‍ കോണ്‍വേ, റുതുരാജ് ഗെയ്ക്വാദ്, അമ്പാട്ടി റായുഡു, സുഭ്രാന്‍ഷു സേനാപതി, മൊയീന്‍ അലി, ശിവം ദുബെ, രാജ്വര്‍ധന്‍ ഹംഗരേക്കര്‍, ഡ്വെയ്ന്‍ പ്രിറ്റോറിയസ്, മിച്ചല്‍ സാന്റ്നര്‍, ദീപക് ചാഹര്‍, തുഷാന്‍ ദേശ്പാണ്ഡെ, മുകേഷ് ചൗധരി, മതീഷ പതിരാന, സിമര്‍ജീത്ത് സിംഗ്, പ്രശാന്ത് സോളങ്കി, മഹീഷ് തീക്ഷന, അജിങ്ക്യ രഹാനെ, ബെന്‍ സ്റ്റോക്സ്, ഷെയ്ക് റഷീദ്, നിശാന്ത് സിന്ധു, കെയ്ല്‍ ജാമീസണ്‍, അജയ് മണ്ടല്‍, ഭഗത് വര്‍മ.
 

PREV
Read more Articles on
click me!

Recommended Stories

ഒരിക്കല്‍ കൂടി സച്ചിന്‍ വിരാട് കോലിക്ക് പിന്നില്‍; ഏറ്റവും കൂടുതല്‍ പ്ലെയര്‍ ഓഫ് ദ സീരീസ് നേടുന്ന താരമായി കോലി
ടി20 പരമ്പരയില്‍ ഗില്‍ തന്നെ ഓപ്പണറാകും, നിലപാട് വ്യക്തമാക്കി ഗംഭീര്‍, സഞ്ജുവിന് വീണ്ടും കാത്തിരിപ്പ്