കമ്മിന്‍സിന്റെ മാജിക് പന്തില്‍ വിക്കറ്റ് തെറിച്ചു! എന്ത് സംഭവിച്ചതെന്നറിയാതെ അന്ധാളിച്ച് ബാബര്‍ അസം - വീഡിയോ

Published : Dec 27, 2023, 02:36 PM IST
കമ്മിന്‍സിന്റെ മാജിക് പന്തില്‍ വിക്കറ്റ് തെറിച്ചു! എന്ത് സംഭവിച്ചതെന്നറിയാതെ അന്ധാളിച്ച് ബാബര്‍ അസം - വീഡിയോ

Synopsis

കമ്മിന്‍സിന്റെ ഇന്‍സ്വിങ്ങര്‍ ബാറ്റിനും പാഡിനുമിടയിലൂടെ സഞ്ചരിച്ച് ബാബറിന്റെ വിക്കറ്റ് തെറിപ്പിച്ചു. എന്താണ് സംഭവിക്കുന്നതെന്ന് മുന്‍ പാകിസ്ഥാന്‍ താരത്തിന് ഒരു എത്തുംപിടിയും കിട്ടിയില്ല.

മെല്‍ബണ്‍: ഓസ്‌ട്രേലിയക്കെതിരെ ടെസ്റ്റ് പരമ്പരയില്‍ തുടര്‍ച്ചയായ മൂന്നാം ഇന്നിംഗ്‌സിലും പാകിസ്ഥാന്‍ താരം ബാബര്‍ അസം നിരാശപ്പെടുത്തിയിരുന്നു. ഇന്ന് മെല്‍ബണില്‍ ഒരു റണ്‍സെടുക്കാന്‍ മാത്രമാണ് ബാബറിന് സാധിച്ചത്. പെര്‍ത്തില്‍ നടന്ന ആദ്യ ടെസ്റ്റില്‍ 21, 14 എന്നിങ്ങനെയായിരുന്നു താരത്തിന്റെ സ്‌കോറുകള്‍. ഇന്ന് ഓസീസിന്റെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 318 റണ്‍സ് പിന്തുടരുന്നതിനിടെ ബാബര്‍ പാറ്റ് കമ്മിന്‍സിന്റെ പന്തില്‍ ബൗള്‍ഡാവുകയായിരുന്നു താരം.

ആ പന്ത് തന്നെയായിരുന്നു മെല്‍ബണ്‍ ടെസ്റ്റിന്റെ രണ്ടാം ദിവസത്തെ സവിശേഷത. കമ്മിന്‍സിന്റെ ഇന്‍സ്വിങ്ങര്‍ ബാറ്റിനും പാഡിനുമിടയിലൂടെ സഞ്ചരിച്ച് ബാബറിന്റെ വിക്കറ്റ് തെറിപ്പിച്ചു. എന്താണ് സംഭവിക്കുന്നതെന്ന് മുന്‍ പാകിസ്ഥാന്‍ താരത്തിന് ഒരു എത്തുംപിടിയും കിട്ടിയില്ല. സെക്കന്‍ഡുകള്‍ നേരം പിച്ചിലേക്ക് നോക്കിനിന്ന ശേഷമാണ് ബാബര്‍ ക്രീസ് വിട്ടത്. വീഡിയോ കാണാം...

ബാബര്‍ മടങ്ങിയതോടെ പാകിസ്ഥാന്റെ തകര്‍ച്ചയ്ക്കും തുടക്കമായി. രണ്ടാംദിനം സ്റ്റംപെടുക്കുമ്പോള്‍ ആറിന് 194 എന്ന നിലയിലാണ് പാകിസ്ഥാന്‍. ഇപ്പോഴും 124 റണ്‍സ് പിറകിലാണ് സന്ദര്‍ശകര്‍. മൂന്ന് വിക്കറ്റ് നേടിയ പാറ്റ് കമ്മിന്‍സാണ് പാകിസ്ഥാനെ തകര്‍ത്തത്. മുഹമ്മദ് റിസ്‌വാന്‍ (29), ആമേര്‍ ജമാല്‍ (2) എന്നിവരാണ് ക്രീസില്‍.

തുടക്കത്തില്‍ തന്നെ ഇമാം ഉള്‍ ഹഖിന്റെ (10) പാകിസ്ഥാന് നഷ്ടമായി. പിന്നീട് ഷെഫീഖ് അബ്ദുള്ള (62) - ഷാന്‍ മസൂദ് (54) സഖ്യം 90 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ ഷഫീഖിനെ പുറത്താക്കി കമ്മിന്‍സ് ഓസീസിന് ബ്രേക്ക് ത്രൂ നല്‍കി. പിന്നാലെ ബാബര്‍ മടങ്ങി. ഷാന്‍ മസൂദിനെ നതാന്‍ ലിയോണും തിരിച്ചയച്ചു. സൗദ് ഷക്കീലും (9), അഗ സല്‍മാനും (5) വന്നത് പോലെ മടങ്ങി. 46 റണ്‍സിനിടെ പാകിസ്ഥാന്‍ നഷ്ടമായത് അഞ്ച് വിക്കറ്റുകള്‍. ക്രീസിലുള്ള മുഹമ്മദ് റിസ്‌വാനിലാണ് ഇനി പാകിസ്ഥാന്റെ മുഴുവന്‍ പ്രതീക്ഷയും.

അടിപതറാതെ കെ എല്‍ രാഹുല്‍! പ്രകോപിപ്പിച്ച് മാര്‍കോ യാന്‍സന്‍; ഒടുവില്‍ കയര്‍ക്കേണ്ടി വന്നു - വീഡിയോ കാണാം
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

'ഐസിസിക്ക് ഇരട്ടത്താപ്പ്, ഒരുരാജ്യത്തിന് മാത്രമെന്താണിത്ര പ്രിവിലേജ്'; ടൂര്‍ണമെന്‍റ് ബഹിഷ്കരിച്ചതിന് പിന്നാലെ ബംഗ്ലാദേശ്
കന്നി കിരീടത്തിന് പിന്നാലെ വമ്പൻ നീക്കം; ആർസിബിയെ റാഞ്ചാൻ അദാർ പൂനാവാല, മത്സരത്തിന് ഹോംബാലെ ഫിലിംസും