
കൊളംബൊ: ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ഏദിനത്തില്‍ അവിസ്മരണീയ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. 276 റണ്‍സായിരു ഇന്ത്യക്ക് മുന്നിലുണ്ടായിരുന്ന വിജയലക്ഷ്യം. ഏഴിന് 193 എന്ന നിലയില്‍ പരാജയഭീതിയിലായിരുന്നു ഇന്ത്യ. എന്നാല്‍ ദീപക് ചാഹര്‍ (82 പന്തില്‍ 69), ഭുവനേശ്വര്‍ കുമാര്‍ (28 പന്തില്‍ 19) എന്നിവര്‍ നടത്തിയ ചെറുത്തുനില്‍പ്പ് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചു.
ജയിച്ചുകയറുമ്പോള്‍ ചാഹറിനും ഭുവിക്കും മാത്രമല്ല കയ്യടി. പരിശീലകന്‍ രാഹുല്‍ ദ്രാവിഡിനും ഇന്ത്യന്‍ ക്രിക്കറ്റ് ടീം ആരാധകര്‍ നല്ല വാക്കുകള്‍ കൊണ്ട് മൂടുകയാണ്. ഒരു വീഡിയോയും കൂടെ പങ്കുവെക്കുന്നുണ്ട്. ടീം കടുത്ത സമ്മര്‍ദ്ദിലൂടെ കടന്നുപോകുന്ന സമയം ദീപകിന് കൈമാറാനുള്ള സന്ദേശം രാഹുല്‍ ചാഹറിന് പറഞ്ഞുകൊടുക്കുന്നുണ്ട്. 12-ാമനായ രാഹുലാണ് ഈ സന്ദേശം ദീപകില്‍ എത്തിക്കുന്നത്. ഡ്രസിംഗ് റൂമില്‍ ഇരിക്കുകയായിരുന്ന ദ്രാവിഡ് ഡഗ്ഔട്ടില്‍ ഇരിക്കുന്ന താരങ്ങള്‍ക്കിടയിലേക്ക് ഇറങ്ങി രാഹുലിനോട് സംസാരിക്കുന്ന വീഡിയ വൈറലായി. മലയാളി താരം സഞ്ജു സാംസണ്‍ അടുത്തിരിക്കുന്നുണ്ട്. വിഡീയോ കാണാം.
ഭുവിക്ക് മുമ്പ് ദീപകിനെ ഇറക്കാനുള്ള തീരുമാനവും നിര്‍ണായകമായി. അതിനെ കുറിച്ച് ദീപക് മത്സരശേഷം പറയുകയും ചെയ്തു. താരം വിശദീകരിക്കുന്നതിങ്ങനെ... ''ഏഴാമത് ബാറ്റ് ചെയ്യാനുള്ള കഴിവ് തനിക്കുണ്ടെന്ന് ദ്രാവിഡ് പറഞ്ഞിരുന്നു. എന്റെ കഴിവില്‍ അദ്ദേഹത്തിന് വിശ്വാസമുണ്ടായിരുന്നു. കാരണം ഇന്ത്യ എയ്ക്ക് വേണ്ടി നല്ലതുപോലെ ബാറ്റ് ചെയ്യാന്‍ എനിക്ക് സാധിച്ചിരുന്നു. എല്ലാ പന്തുകളും കളിക്കാനാമ് ദ്രാവിഡ എന്നോട് പറഞ്ഞത്.'' ദീപക് വ്യക്തമാക്കി.
ഭുവിക്കൊപ്പം 84 റണ്‍സിന്റെ വിജയ കൂട്ടുകെട്ടാണ് ദീപക് ഉണ്ടാക്കിയത്. ഏഴ് ഫോറും ഒരു സിക്സും അടങ്ങുന്നതായിരുന്നു ദീപകിന്റെ ഇന്നിംഗ്‌സ്. ഏകദിന കരിയറിലെ ആദ്യ ഫിഫ്റ്റിയാണിത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!