ആര്‍ യൂ ചേട്ടാ...? സഞ്ജുവിനെ കുറിച്ച് അന്വേഷിച്ച ആരാധകര്‍ക്ക് രോഹിത്തിന്റ ഗൗരവമേറിയ മറുപടി- വീഡിയോ

Published : Aug 27, 2022, 05:45 PM IST
ആര്‍ യൂ ചേട്ടാ...? സഞ്ജുവിനെ കുറിച്ച് അന്വേഷിച്ച ആരാധകര്‍ക്ക് രോഹിത്തിന്റ ഗൗരവമേറിയ മറുപടി- വീഡിയോ

Synopsis

സഞ്ജുവിനെ കുറിച്ച് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ ഒരുകൂട്ടം മലയാളികള്‍ക്ക് മറുപടി നല്‍കുന്ന വീഡിയോയാണ് വൈറലായിരിക്കുന്നത്. ദുബായില്‍ പരിശീലന ഗ്രൗണ്ടില്‍ ബൗണ്ടറി ലൈനില്‍ ഫീല്‍ഡ് ചെയ്യുമ്പോഴാണ് രോഹിത് മലയാളികളായ ആരാധകരോട് സംസാരിച്ചത്.

ദുബായ്: ഈ വര്‍ഷം സ്ഥിരതയോടെയുള്ള പ്രകടനം പുറത്തെടുത്തിട്ടും ഏഷ്യാ കപ്പില്‍ ഇടം നേടാതെ പോയ താരമാണ് സഞ്ജു സാംസണ്‍. ടീമിലെത്തുമെന്ന് പലരും പ്രതീക്ഷിച്ചുവെങ്കിലും വിക്കറ്റ് കീപ്പര്‍മാരായി ദിനേശ് കാര്‍ത്തിക്, റിഷഭ് പന്ത് എന്നിവരെയാണ് ടീമിലെടുത്തത്. ദീര്‍ഘകാലം പരിക്കിന്റെ പിടിയിലായിരുന്ന കെ എല്‍ രാഹുലും ടീമിലെത്തിയതോടെ സഞ്ജുവിനെ ടീമിലേക്ക് പരിഗണിച്ചില്ല. നിരവധി ആരാധകര്‍ക്ക് ഉള്‍ക്കൊള്ളാന്‍ കഴിയുന്ന കാര്യമായിരുന്നില്ലത്. 

ഇപ്പോള്‍ സഞ്ജുവിനെ കുറിച്ച് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ ഒരുകൂട്ടം മലയാളികള്‍ക്ക് മറുപടി നല്‍കുന്ന വീഡിയോയാണ് വൈറലായിരിക്കുന്നത്. ദുബായില്‍ പരിശീലന ഗ്രൗണ്ടില്‍ ബൗണ്ടറി ലൈനില്‍ ഫീല്‍ഡ് ചെയ്യുമ്പോഴാണ് രോഹിത് മലയാളികളായ ആരാധകരോട് സംസാരിച്ചത്. രോഹിത്തിന്റെ ശ്രദ്ധയാകര്‍ഷിക്കാന്‍ വേണ്ടി ആരാധകര്‍ പലതും പുറത്തുനിന്ന് പറയുന്നുണ്ട്. ഇതിനിടെ രോഹിത് അവരോട് നിങ്ങള്‍ മലയാളിയാണോയെന്ന് ചോദിക്കുന്നതിന് പകരം 'ആര്‍ യു ചേട്ടാ..?' എന്ന് ചോദിക്കുന്നുണ്ട്. സഞ്ജു ടീമിലെ മുതിര്‍ന്ന താരങ്ങളെ വിളിക്കുന്നത് 'ചേട്ടാ' എന്നാണ്. ഇക്കാര്യം ഓര്‍ത്തെടുത്താണ് രോഹിത് ചോദിക്കുന്നത്.

ഇത് കേട്ടപ്പോള്‍ ആരാധകരും സന്തോഷത്തോടെ ആര്‍പ്പ് വിളിച്ചു. ആരാധകര്‍ പുറത്തുനിന്ന് 'സഞ്ജു ബാബ... സഞ്ജു ബാബ...' എന്നും മലയാളിയെന്നുമൊക്കെ വിളിച്ചുപറയുന്നുണ്ട്. എന്നാല്‍ ഇതിന് രോഹിത് അല്‍പം ഗൗരവത്തോടെയാണ് മറുപടി നല്‍കിയത്. 'സഞ്ജു ബാബ ഇന്ത്യയുടെ ഭാഗമാണ്...' എന്നായിരുന്നു മറുപടി. സഞ്ജുവും മലയാളികളും കേരളവുമെല്ലാം ഇന്ത്യയുടെ ഭാഗമാണെന്ന ധ്വനി രോഹിത്തിന്റെ സംസാരത്തിലുണ്ടായിരുന്നു. അങ്ങനെയാണ് കാണേണ്ടതെന്നും രോഹിത് പറഞ്ഞുവെക്കുന്നു. വീഡിയോ കാണാം...

നേരത്തെ അയര്‍ലന്‍ഡിലും വെസ്റ്റ് ഇന്‍ഡീസിലും അമേരിക്കയിലും സിംബാബ്‌വെയിലും സഞ്ജുവിനെ ആരാധകര്‍ പൊതിയുന്നത് കണ്ടിരുന്നു. അത്തരത്തിലൊന്നാണ് സഞ്ജു ടീമില്‍ ഇല്ലാത്തപ്പോള്‍ ദുബായിലും സംഭവിച്ചത്.
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

ലെജൻഡ്സിന്‍റെ കളി വീണ്ടും കാണാം! വമ്പന്മാർ ആരൊക്കെ കളിക്കാൻ എത്തുമെന്ന് ഉറ്റുനോക്കി ആരാധകർ, ബിഗ് ക്രിക്കറ്റ് ലീഗിന്‍റെ രണ്ടാം സീസൺ മാർച്ചിൽ
അണ്ടർ-19 വനിതാ ഏകദിന ട്രോഫി: വിജയം തുടർന്ന് കേരളം, സൗരാഷ്ട്രയെ തോൽപിച്ചത് 95 റൺസിന്