
മെല്‍ബണ്‍: വനിത ടി20 ലോകകപ്പില്‍ ഇന്ത്യ ഫൈനലില്‍ പ്രവേശിച്ചതില്‍ നിര്‍ണായകമായിരുന്നു ഓപ്പണര്‍ ഷെഫാലി വര്‍മയുടെ പ്രകടനം. അഞ്ച് ഇന്നിങ്‌സുകളില്‍ നിന്നായി 163 റണ്‍സാണ് 16കാരി നേടിയത്. ഇന്ത്യക്ക് മികച്ച തുടക്കം നല്‍കുന്നതില്‍ ഷെഫാലിയുടെ പങ്ക് വലുതാണ്.
എന്നാല്‍ ഫൈനലില്‍ താരം പൂര്‍ണ പരാജയമായി. മൂന്ന് പന്തുകള്‍ മാത്രം നേരിട്ട ഷെഫാലി രണ്ട് റണ്‍സെടുത്ത് പുറത്തുവുകയായിരുന്നു. ഷെഫാലി വീണതോടെ ഇന്ത്യയുടെ തുടക്കവും പാളി. ചീട്ടുകൊട്ടാരം പേലെ ഇന്ത്യന്‍ വനിതകള്‍ തകര്‍ന്നുവീണു. അവസാനം ഓസീസിനെതിരെ 25 റണ്‍സിന്റെ കൂറ്റന്‍ തോല്‍വിയും.
മത്സരശേഷം വികാരനിര്‍ഭരമായ രംഗങ്ങള്‍ക്കും മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ട് സാക്ഷിയായി. ഇന്ത്യയുടെ കൗമാരതാരം ഷെഫാലിയുടെ കരയുന്ന മുഖാണ് ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകരെ വേദനിപ്പിച്ചത്. സഹതാരങ്ങള്‍ ഷെഫാലിയെ ആശ്വസിപ്പിക്കുന്നതും വീഡിയോ കാണാം...
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!