ഇടവേളയ്ക്കിടെ ബുമ്രയ്ക്കരിലേക്ക്, കയ്യില്‍ കുഞ്ഞിനുള്ള സമ്മാനപ്പൊതി! ആരാധകരുടെ ഹൃദയം കവര്‍ന്ന് ഷഹീന്‍ അഫ്രീദി

Published : Sep 10, 2023, 11:06 PM IST
ഇടവേളയ്ക്കിടെ ബുമ്രയ്ക്കരിലേക്ക്, കയ്യില്‍ കുഞ്ഞിനുള്ള സമ്മാനപ്പൊതി! ആരാധകരുടെ ഹൃദയം കവര്‍ന്ന് ഷഹീന്‍ അഫ്രീദി

Synopsis

പാക് പേസര്‍ ഷഹീന്‍ അഫ്രീദി, ജസ്പ്രിത് ബുമ്രയുടെ കുഞ്ഞിന് സമ്മാനം കൈമാറുന്നതായിരുന്നു. അടുത്തിടെയാണ് ബുമ്രയക്കും ഭാര്യ സഞ്ജന ഗണേഷനും കുഞ്ഞ് പിറന്നത്. കുഞ്ഞിനുള്ള സമ്മാനമാണ് അഫ്രീദി ബുമ്രയുടെ കയ്യില്‍ നല്‍കിയത്.

കൊളംബൊ: ഏഷ്യാ കപ്പിലെ ഇന്ത്യ - പാകിസ്ഥാന്‍ മത്സരം ഒരിക്കല്‍കൂടി ആരാധകരെ നിരാശപ്പെടുത്തി. മഴയെത്തിയതോടെ ഇന്നത്തെ മത്സരം ഉപേക്ഷിക്കേണ്ടിവന്നു. റിസര്‍വ് ദിനമായ നാളെ മത്സരം തുടരും. ഇന്ന് മഴയെത്തുമ്പോള്‍ ഇന്ത്യ 24.1 ഓവറില്‍ രണ്ടിന് 147 എന്ന നിലയിലായിരുന്നു. കെ എല്‍ രാഹുല്‍ (17), വിരാട് കോലി (8) എന്നിവരായിരുന്നു ക്രീസില്‍. നാളെ മൂന്ന് മണിക്ക് ശേഷിക്കുന്ന ഓവറുകള്‍ എറിയും. രോഹിത് ശര്‍മ (56), ശുഭ്മാന്‍ ഗില്‍ (58) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്.

കൊളംബൊ, പ്രേമദാസ സ്റ്റേഡിയം ആരാധകര്‍ക്ക് നിരാശ സമ്മാനിച്ചെങ്കിലും ഹൃദയസ്പര്‍ശിയായ ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി. രാഷ്ട്രീയത്തേക്കാള്‍ അപ്പുറത്താണ് താരങ്ങള്‍ തമ്മിലുള്ള സൗഹൃദമെന്ന് തെളിയിക്കുന്ന വീഡിയോ. പാക് പേസര്‍ ഷഹീന്‍ അഫ്രീദി, ജസ്പ്രിത് ബുമ്രയുടെ കുഞ്ഞിന് സമ്മാനം കൈമാറുന്നതായിരുന്നു. അടുത്തിടെയാണ് ബുമ്രയക്കും ഭാര്യ സഞ്ജന ഗണേഷനും കുഞ്ഞ് പിറന്നത്. കുഞ്ഞിനുള്ള സമ്മാനമാണ് അഫ്രീദി ബുമ്രയുടെ കയ്യില്‍ നല്‍കിയത്. വീഡിയോ കാണാം... 

നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യക്ക് മികച്ച തുടക്കമാണ് ലഭിച്ചത്. ഒന്നാം വിക്കറ്റില്‍ രോഹിത് ശര്‍മ - ശുഭ്മാന്‍ ഗില്‍ സഖ്യം 121 റണ്‍സ് കൂട്ടിചേര്‍ത്തിരുന്നു. ഒന്നാം വിക്കറ്റില്‍ ഗില്ലായിരുന്നു കൂടുതല്‍ അപകടകാരി. രോഹിത്താവട്ടെ നസീം ഷാക്കെതിരെ താളം കണ്ടെത്താന്‍ കുറച്ച് ബുദ്ധിമുട്ടി. എങ്കിലും ഷഹീനെതിരെ സിക്സടിച്ചാണ് രോഹിത് തുടങ്ങിയത്. മറുവശത്ത് ഗില്‍ ഉത്തരവാദിത്തം ഏറ്റെടുക്കുകയും ചെയ്തു. നസീമിനെതിരെ വിയര്‍ത്തെങ്കിലും വൈകാതെ രോഹിത്തും സ്വതസിദ്ധമായ ശൈലിയിലേക്ക് മാറി. രോഹിത്താണ് ആദ്യം മടങ്ങുന്നത്. 

ഷദാബിനെ ലോങ് ഓഫിലൂടെ കളിക്കനുള്ള ശ്രമത്തില്‍ ഫഹീം അഷ്റഫിന് ക്യാച്ച് നല്‍കി. 49 പന്തുകള്‍ നേരിട്ട താരം നാല് സിക്സും ആറ് ഫോറും നേടിയിരുന്നു. അടുത്ത ഓവറില്‍ ഗില്ലും വിക്കറ്റ് നല്‍കി. ഷഹീന്റെ സ്ലോബോള്‍ മനസിലാക്കാന്‍ ഗില്ലിന് സാധിച്ചില്ല. ഷോര്‍ട്ട് കവറില്‍ അഗ സല്‍മാന് ക്യാച്ച്. 52 പന്തുകള്‍ നേരിട്ട താരം 10 ബൗണ്ടറികള്‍ നേടി.

അസാധ്യം! ബെയര്‍സ്‌റ്റോയെ പറന്നുപിടിച്ച് മിച്ചല്‍ സാന്റ്‌നര്‍; അവിശ്വസനീയമെന്ന് ക്രിക്കറ്റ് ആരാധകര്‍ - വീഡിയോ

PREV
Read more Articles on
click me!

Recommended Stories

'അഭിഷേക് ശര്‍മയെ പൂട്ടാനാവും'; ആത്മവിശ്വാസം പ്രകടിപ്പിച്ച് എയ്ഡന്‍ മാര്‍ക്രം
വിജയ് മര്‍ച്ചന്റ് ട്രോഫി:യില്‍ മണിപ്പൂരിനെതിരെ തകര്‍പ്പന്‍ ഇന്നിങ്‌സ് വിജയവുമായി കേരളം