ഇനിയാണ് ആര്‍സിബിയെ ശരിക്കും പേടിക്കേണ്ടത്! അവിശ്വസനീയ തിരിച്ചുവരവില്‍ എങ്ങും ആഘോഷം; സോഷ്യല്‍ മീഡിയ

Published : May 19, 2024, 08:06 AM IST
ഇനിയാണ് ആര്‍സിബിയെ ശരിക്കും പേടിക്കേണ്ടത്! അവിശ്വസനീയ തിരിച്ചുവരവില്‍ എങ്ങും ആഘോഷം; സോഷ്യല്‍ മീഡിയ

Synopsis

ഐപിഎല്‍ ചരിത്രത്തില്‍ ആദ്യമായാണ് ഒരു ടീം തുടര്‍ച്ചയായ ആറ് കളിയില്‍ തോല്‍ക്കുകയും ആറ് കളിയില്‍ ജയിക്കുകയും ചെയ്യുന്നത്.

ബംഗളൂരു: ക്രിക്കറ്റ് ആരാധകര്‍ എഴുതിത്തള്ളിയിടത്ത് നിന്നാണ് ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന്റെ തിരിച്ചുവരവ്. ആദ്യ എട്ട് മത്സരങ്ങളില്‍ ഒരുജയം മാത്രമാണ് ആര്‍സിബിക്ക് ഉണ്ടായിരുന്നത്. പിന്നീട് പ്ലേ ഓഫിലെത്താനുള്ള സാധ്യത ഒരു ശതമാനം മാത്രമായിരുന്നു.  അതോടെ ആരാധകര്‍ പോലും കയ്യൊഴിഞ്ഞു. എഴുതിത്തള്ളി. എന്നാല്‍ തുടര്‍ച്ചയായി ആറ് മത്സരങ്ങള്‍ ജയിച്ച് 14 പോയിന്റുമായി ആര്‍സിബി പ്ലേ ഓഫിലേക്ക്. കടുപ്പമേറിയ വഴികളിലൂടെ പ്ലേ ഓഫിലെത്തിയ ആര്‍സിബിയെയാണ് ഇനി മറ്റു ടീമുകള്‍ പേടിക്കേണ്ടതും.

ഐപിഎല്‍ ചരിത്രത്തില്‍ ആദ്യമായാണ് ഒരു ടീം തുടര്‍ച്ചയായ ആറ് കളിയില്‍ തോല്‍ക്കുകയും ആറ് കളിയില്‍ ജയിക്കുകയും ചെയ്യുന്നത്. നിര്‍ണാക മത്സരത്തില്‍ നിലവിലെ ചാംപ്യന്മാരായ സൂപ്പര്‍ കിംഗ്‌സിനെ 27 റണ്‍സിനാണ് ആര്‍സിബി പരാജയപ്പെടുത്തിയത്. പ്ലേ ഓഫിലെത്താന്‍ 18 റണ്‍സ് വ്യത്യാസത്തിലുള്ള ജയമാണ് ആര്‍സിബിക്ക് വേണ്ടിയിരുന്നത്. എന്നാല്‍ ചിന്നസ്വാമി സ്റ്റേഡിയം ഹോം ടീമിന് 27 റണ്‍സിന്റെ വിജയം സമ്മാനിച്ചു. ഇതോടെ ആര്‍സിബിയുടെ അവിശ്വസനീയ തിരിച്ചുവരവ് ആഘോഷമാക്കുകയാണ് സോഷ്യല്‍ മീഡിയ. ചില പോസ്റ്റുകള്‍ കാണാം...

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ആര്‍സിബി 219 റണ്‍സിന്റെ വിജയലക്ഷ്യമാണ് മുന്നോട്ടുവച്ചത്. എന്നാല്‍ നിലവിലെ ചാംപ്യന്മാരായ ചെന്നൈക്ക് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 191 റണ്‍സെടുക്കാനാണ് സാധിച്ചത്. 201 റണ്‍സെടുക്കാന്‍ ആയിരുന്നെങ്കില്‍ ചെന്നൈക്ക് പ്ലേ ഓഫിലെത്താമായിരുന്നു. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, രാജസ്ഥാന്‍ റോയല്‍സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ് എന്നിവരാണ് പ്ലേ ഓഫ് ഉറപ്പാക്കിയ മറ്റു ടീമുകള്‍. ആര്‍സിബിക്കും ചെന്നൈക്കും 14 പോയിന്റ് വീതമാണുള്ളത്. എന്നാല്‍ ചെന്നൈയുടെ നെറ്റ് റണ്‍റേറ്റ് മറികടക്കാന്‍ ആര്‍സിബിക്കായി.

സഞ്ജുവിന് ആശ്വാസവുമായി ബിഗ് ഹിറ്റര്‍ തിരിച്ചെത്തും! കൊല്‍ക്കത്തക്കെതിരെ രാജസ്ഥാന്റെ സാധ്യതാ ഇലവന്‍ അറിയാം

ഫാഫ് ഡു പ്ലെസിസ് (39 പന്തില്‍ 54), വിരാട് കോലി (29 പന്തില്‍ 47), രജത് പടിധാര്‍ (23 പന്തില്‍ 41), കാമറൂണ്‍ ഗ്രീന്‍ (17 പന്തില്‍ പുറത്താവാതെ 38) എന്നിവരുടെ ഇന്നിംഗ്‌സുകളാണ് ആര്‍സിബിയെ കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചത്. അവസാന ഓവറില്‍ യഷ് ദയാല്‍ സമ്മര്‍ദ്ദത്തെ അതിജീവിച്ചപ്പോള്‍ ആര്‍സിബി വിജയം ആഘോഷമാക്കി.

PREV
click me!

Recommended Stories

'എന്താണ് തന്റെ റോൾ എന്ന് ആ താരത്തിന് വ്യക്തമായ നിർദേശം നൽകണം'; ​ഗംഭീറിന്റെ നടപടിയിൽ വിമർശനവുമായി മുൻതാരം
വിവാഹം നീട്ടിവെച്ച ശേഷമുള്ള സ്മൃതി മന്ദാനയുടെ ആദ്യ സോഷ്യൽ മീഡിയ പോസ്റ്റ്, ആരാധകർക്കിടയിൽ ചർച്ചയായി ഒരു കാര്യം! വിവാഹ നിശ്ചയ മോതിരം കാണാനില്ല