സൂര്യകുമാര്‍ യാദവ് ഹാപ്പിയാണ്! ആരാധര്‍ക്കൊപ്പം ആഹ്ലാദം പങ്കിട്ട് ഇന്ത്യയുടെ 360 ഡിഗ്രീ- വീഡിയോ കാണാം

Published : Aug 03, 2022, 01:23 PM IST
സൂര്യകുമാര്‍ യാദവ് ഹാപ്പിയാണ്! ആരാധര്‍ക്കൊപ്പം ആഹ്ലാദം പങ്കിട്ട് ഇന്ത്യയുടെ 360 ഡിഗ്രീ- വീഡിയോ കാണാം

Synopsis

മത്സരത്തിലെ മാന്‍ ഓഫ് ദ മാച്ചും സൂര്യയായിരുന്നു. ഇത്തരത്തില്‍ ഒരു ഇന്നിംഗ്‌സ് കൡക്കാനായതില്‍ സന്തോഷമുണ്ടെന്ന് പുരസ്‌കാരം ഏറ്റുവാങ്ങിയ ശേഷം സൂര്യ പറഞ്ഞു.

സെന്റ് കിറ്റ്‌സ്: വെസ്റ്റ് ഇന്‍ഡീസിനെതിരായ (WI vs IND) മൂന്നാം ടി20യില്‍ ഇന്ത്യയുടെ വിജയത്തില്‍ ഹീറോയായത് സൂര്യകുമാര്‍ യാദവായിരുന്നു (Suryakumar Yadav). ഓപ്പണറായെത്തിയ സൂര്യകുമാര്‍ 44 പന്തില്‍ 76 റണ്‍സ് നേടുകയും ചെയ്തു. നാല് സിക്‌സും എട്ട് ഫോറും ഉള്‍പ്പെടുന്നതായിരുന്നു സൂര്യയുടെ ഇന്നിംഗ്‌സ്. ഇതോടെ വിമര്‍ശനങ്ങളെല്ലാ കാറ്റില്‍ പറത്താനും താരത്തിനായി. ആദ്യ രണ്ട് ടി20 മത്സരങ്ങളില്‍ ഓപ്പണാറായി എത്തിയെങ്കിലും തിളങ്ങാന്‍ സൂര്യകുമാറിന് സാധിച്ചിരുന്നില്ല. 

മത്സരത്തിലെ മാന്‍ ഓഫ് ദ മാച്ചും സൂര്യയായിരുന്നു. ഇത്തരത്തില്‍ ഒരു ഇന്നിംഗ്‌സ് കൡക്കാനായതില്‍ സന്തോഷമുണ്ടെന്ന് പുരസ്‌കാരം ഏറ്റുവാങ്ങിയ ശേഷം സൂര്യ പറഞ്ഞു. ഇന്നിംഗ്‌സിനിടെ സൂര്യകുമാര്‍ കളിച്ച ഒരു ഷോട്ടാണ് ഇപ്പോള്‍ വൈറലായിരുന്നു. പത്താം ഓവറില്‍ അല്‍സാരി ജോസഫിനെതിരെയായിരുന്നു സൂര്യയുടെ ഷോട്ട്. അല്‍സാരിയുടെ ബൗണ്‍സര്‍ വിക്കറ്റ് കീപ്പറുടെ തലയ്ക്ക് മുകളിലൂടെ അസാമാന്യ മെയ് വഴക്കത്തോടെ സൂര്യകുമാര്‍ തട്ടിയിടുകയായിരുന്നു.

ഇപ്പോള്‍ മറ്റൊരു വീഡിയോ പങ്കവച്ചിരിക്കുകയാണ് ബിസിസിഐ. മത്സരശേഷം സൂര്യകുമാര്‍ ആരാധകര്‍ക്കൊപ്പം സമയം പങ്കിടുന്നതാണിത്. അവര്‍ക്കൊപ്പം സെല്‍ഫിയെടുക്കുന്നതും ഓട്ടോഗ്രാഫ് നല്‍കുന്നതും 30 സെക്കന്‍ഡുള്ള വീഡിയോയില്‍ കാണാം. ബിസിസിഐ പങ്കുവച്ച വീഡിയോ കാണാം... 

മത്സരശേഷം സൂര്യകുമാറിന്റെ ഇന്നിംഗ്‌സിനെ കുറിച്ച് ക്യാപ്റ്റന്‍ രോഹിത് ശര്‍മ സംസാരിച്ചിരുന്നു. ''സൂര്യകുമാര്‍ യാദവ് മനോഹരമായി ബാറ്റ് ചെയ്തു. ശ്രേയസ് അയ്യര്‍ക്കൊപ്പം മികച്ച കൂട്ടുകെട്ടുണ്ടാക്കാന്‍ സൂര്യയ്ക്ക് സാധിച്ചു. ബൗളര്‍മാരെ സഹായിക്കുന്ന പിച്ചാണ് സെന്റ് കിറ്റ്‌സിലേത്. റണ്‍സ് പിന്തുടരുക എളുപ്പമല്ലായിരുന്നു.'' രോഹിത് പറഞ്ഞു.

മൂന്നാം ടി20യില്‍ ഏഴ് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ ജയം. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസ് കെയ്ല്‍ മയേഴ്‌സിന്റെ (73) അര്‍ധ സെഞ്ചുറിയുടെ മികവില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 164 റണ്‍സെടുത്തു. മറുപടി ബാറ്റിംഗില്‍ 19 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ഇന്ത്യ  ലക്ഷ്യം മറികടന്നു.
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

ഉണ്ണി മുകുന്ദന് മൂന്ന് വിക്കറ്റ്, മദന്‍ മോഹന് അര്‍ധ സെഞ്ചുറി; സെലിബ്രറ്റി ക്രിക്കറ്റ് ലീഗില്‍ കേരള സ്‌ട്രൈക്കേഴ്‌സിന് ജയം
സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ രണ്ട് റെക്കോഡ് കൂടി സ്വന്തം പേരിലാക്കി വിരാട് കോലി; രോഹിത്തും പിന്നില്‍