
ഇന്‍ഡോര്‍: ഇന്ത്യക്കെതിരെ മൂന്നാം ടെസ്റ്റില്‍ ഓസ്‌ട്രേലിയയുടെ മൂന്ന് വിക്കറ്റുകള്‍ സ്വന്തമാക്കാന്‍ ഇന്ത്യന്‍ പേസര്‍ ഉമേഷ് യാദവിനായിരുന്നു. ആദ്യദിനം വിക്കറ്റുകള്‍ വീഴ്ത്തിയില്ലെങ്കിലും രണ്ടാംദിനം അപകടകാരിയ കാമറൂണ്‍ ഗ്രീന്‍ (21), മിച്ചല്‍ സ്റ്റാര്‍ക്ക് (1), ടോഡ് മര്‍ഫി (0) എന്നിവരെയാണ് ഉമേഷ് പുറത്താക്കിയത്. സ്റ്റാര്‍ക്കിനെ പുറത്താക്കിയതോടെ ഇന്ത്യയില്‍ മാത്രം 100 വിക്കറ്റ് പൂര്‍ത്തിയാക്കാനും ഉമേഷിനായിരുന്നു.
സ്റ്റാര്‍ക്കിനേയും മര്‍ഫിയേയും ബൗള്‍ഡാക്കുകയായിരുന്നു ഉമേഷ്. അതും അതിഗംഭീരമായ രണ്ട് പന്തുകളില്‍. ഇടങ്കയ്യന്മാരായ ഇരുവരുടേയും ഓഫ് സ്റ്റംപ് പറക്കുന്ന കാഴ്ച്ച ക്രിക്കറ്റ് ലോകം ഏറ്റെടുത്തു. ആ വീഡിയോയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. വീഡിയോ കാണാം...
ഏഷ്യന്‍ ഗ്രൗണ്ടുകളില്‍ ഏറ്റവും കൂടുതല്‍ സ്‌ട്രൈക്കറ്റ് റേറ്റുള്ള (പരമാവധി 100 വിക്കറ്റ്) മൂന്നാമത്തെ പേസര്‍ കൂടിയാണ് ഉമേഷ്. 47.5 സ്‌ട്രൈക്ക് റേറ്റുണ്ട് ഉമേഷിന്. ഏഷ്യയില്‍ 119 വിക്കറ്റുകള്‍ താരം വീഴ്ത്തിയിട്ടുണ്ട്. ഇക്കാര്യത്തില്‍ മുന്‍ പാകിസ്ഥാന്‍ താരം വഖാര്‍ യൂനിസാണ് ഒന്നാമന്‍. 38.2-ാണ് വഖാറിന്റെ സ്‌ട്രൈക്ക് റേറ്റ്. 215 വിക്കറ്റുകള്‍ അദ്ദേഹം വീഴ്ത്തി. പാകിസ്ഥാന്റെ തന്നെ ഷൊയ്ബ് അക്തര്‍ 44.5 സ്‌ട്രൈക്ക് റേറ്റില്‍ രണ്ടാമത്. 125 വിക്കറ്റുകള്‍ അക്തറിന്റെ അക്കൗണ്ടിലുണ്ട്. പാക് ഇതിഹാസങ്ങളായ ഇമ്രാന്‍ ഖാന്‍ (48.8), വസിം അക്രം (52.4) എന്നിവര്‍ നാലും അഞ്ചും സ്ഥാനങ്ങളില്‍. ഇരുവരും യഥാക്രമം 205, 216 വിക്കറ്റുകള്‍ വീഴ്ത്തി.
ഇന്‍ഡോറില്‍ ഓസ്‌ട്രേലിയ 88 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്‌സ് ലീഡ് നേടിയിരുന്നു. ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 109നെതിരെ ഓസീസ് 197ന് പുറത്തായി. ഉമേഷിനെ കൂടാതെ നാല് വിക്കറ്റ് നേടിയ രവീന്ദ്ര ജഡേജ മൂന്നെണ്ണം വീഴ്ത്തിയ ആര്‍ അശ്വിന്‍ എന്നിവരാണ് ഓസീസിനെ തകര്‍ത്തത്. 60 റണ്‍സ് നേടിയ ഉസ്മാന്‍ ഖവാജയാണ് ഓസീസിന്റെ ടോപ് സ്‌കോറര്‍. മറുപടി ബാറ്റിംഗ് ആരംഭിച്ച ഇന്ത്യ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ... നേരത്തെ, ടോസ് നേടി ബാറ്റിംഗിനെത്തിയ ഇന്ത്യയെ അഞ്ച് വിക്കറ്റ് നേടിയ മാത്യൂ കുനെമാനാണ് തകര്‍ത്തത്. നതാന്‍ ലിയോണ്‍ മൂന്ന് വിക്കറ്റെടുത്തു. 22 റണ്‍സ് നേടിയ വിരാട് കോലിയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍.
വനിതാ ഐപിഎല്‍: മുംബൈ ഇന്ത്യന്‍സിനെ ഹര്‍മന്‍പ്രീത് നയിക്കും; ആദ്യ മത്സരം ഗുജറാത്ത് ജയന്റ്‌സിനെതിരെ
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!