
നാഗ്‌പൂര്‍: പലതവണ ആ ചോദ്യം ക്രിക്കറ്റ് പ്രേമികള്‍ക്കിടയില്‍ ഉയര്‍ന്നിരിക്കുന്നു. വിജയ് ശങ്കറെന്ന ഓള്‍റൗണ്ടറെ ഇന്ത്യന്‍ സീനിയര്‍ ടീമില്‍ ഉള്‍പ്പെടുത്തിയത് എന്തിന്. ഒടുവില്‍ ഏകദിന ലോകകപ്പിനുള്ള ടിക്കറ്റ് ഉറപ്പിച്ചു എന്ന മട്ടില്‍ ചോദ്യങ്ങള്‍ക്ക് ഉത്തരമായിരിക്കുന്നു. ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ഏകദിനത്തില്‍ ബാറ്റും ബോളും കൊണ്ട് തിളങ്ങി ഈ തമിഴ്‌നാട്ടുകാരന്‍ ഇന്ത്യയുടെ ഓള്‍റൗണ്ടര്‍ സീറ്റുറപ്പിച്ചു.
ആദ്യം ബാറ്റ് കൊണ്ടൊരു മാജിക്
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 75ന് മൂന്ന് എന്ന നിലയില്‍ തകര്‍ന്നിരിക്കുന്ന സമയം. പുറത്തായത് ഓപ്പണര്‍മാരായ രോഹിത് ശര്‍മ്മയും ശിഖര്‍ ധവാനും നിര്‍ണായകമായ നാലാം നമ്പര്‍ താരം അമ്പാട്ടി റായുഡുവും. എന്നാല്‍ നാലാം വിക്കറ്റില്‍ കോലിക്കൊപ്പം വിജയ് ശങ്കര്‍ രക്ഷാദൗത്യം ഏറ്റെടുത്തു. കോലിയുമായി 81 റണ്‍സ് കൂട്ടുകെട്ട്. സാംപയുടെ പന്തില്‍ അപ്രതീക്ഷിതമായി റണ്‍ഔട്ടുമായി ശങ്കര്‍ മടങ്ങുമ്പോള്‍ 41 പന്തില്‍ 46 റണ്‍സ്.
പിന്നെ പന്ത് കൊണ്ടൊരു മാജിക്
അവസാന ഓവറില്‍ 11 റണ്‍സാണ് ജയിക്കാന്‍ ഓസ്‌ട്രേലിയക്ക് വേണ്ടിയിരുന്നത്. മാര്‍ക്ക് സ്റ്റോയിനിസ് എന്ന കരുത്താനായ ബാറ്റ്സ്‌മാന്‍ 52 റണ്‍സുമായി ക്രീസില്‍. എന്നാല്‍ ആദ്യ പന്തില്‍ തന്നെ സ്റ്റോയിനിസിനെ എല്‍ബിയില്‍ ശങ്കര്‍ പറഞ്ഞയച്ചു. തൊട്ടടുത്ത പന്തില്‍ സാംപയുടെ രണ്ട് റണ്‍സ്. മൂന്നാം പന്തില്‍ സാംപയുടെ മിഡില്‍ സ്റ്റംപ് തെറിപ്പിച്ച മാജിക്കല്‍ യോര്‍ക്കറുമായി ശങ്കര്‍ ഇന്ത്യയുടെ വീരനായകനായി. ഇതോടെ ഇന്ത്യ എട്ട് റണ്‍സിന്‍റെ ജയം സ്വന്തമാക്കുകയായിരുന്നു.
ഒടുവില്‍ സാംപയുടെ സ്റ്റംപ് പിഴുത് യോര്‍ക്കര്‍
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!