
ബെംഗളൂരു: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടി20 പരമ്പരയില്‍(IND vs SA T20Is) അരങ്ങേറ്റം കുറിക്കുമെന്ന് പ്രതീക്ഷിച്ച താരമാണ് ഐപിഎല്‍(IPL 2022) പേസ് സെന്‍സേഷന്‍ ഉമ്രാന്‍ മാലിക്(Umran Malik). എന്നാല്‍ ഇന്ത്യ പ്ലേയിംഗ് ഇലവനില്‍ മാറ്റം വരുത്തിയില്ല എന്നതിനാല്‍ ഉമ്രാന് അവസരം ലഭിച്ചില്ല. എങ്കിലും ഈ വർഷം ഓസ്ട്രേലിയ വേദിയാവുന്ന ടി20 ലോകകപ്പില്‍ യുവതാരത്തിന് അവസരം നല്‍കണമെന്ന് വാദിക്കുകയാണ് മുന്‍ ഓള്‍റൌണ്ടർ ഇർഫാന്‍ പത്താന്‍(Irfan Pathan).
'ഉമ്രാന്‍ ഇതുവരെ അരങ്ങേറ്റം നടത്തിയിട്ടില്ല. അരങ്ങേറുമ്പോള്‍ എങ്ങനെ പ്രകടനം കാഴ്ചവെക്കുമെന്ന് നമുക്ക് കാണാം. മികച്ച പ്രകടനം പുറത്തെടുക്കാനായില്ലെങ്കില്‍ താരത്തെ മാറ്റിനിർത്തരുത്. 150 കിലോമീറ്റർ വേഗത്തില്‍ പന്തെറിയുന്ന ബൌളർ നമുക്ക് മുമ്പുണ്ടായിട്ടില്ല. ഇപ്പോള്‍ അങ്ങനെയൊരു പേസറെ കിട്ടിയിരിക്കുന്നു. ദീർഘകാലം മനസില്‍ കണ്ട് താരത്തെ കരുതണം. എത്രകാലം ഫിറ്റ്നസ് ലഭിക്കുമെന്ന് കാത്തിരുന്നറിയാം.
റോ പേസിലാണ് ഉമ്രാന്‍ മാലിക് പന്തെറിയുന്നത്. ആരെയും വേഗത്തില്‍ പന്തെറിയാന്‍ പഠിപ്പിക്കാനാവില്ല. ലോകത്തെ ഏത് കോച്ചിനും ഉപദേശകനും ഒരു താരത്തെ മെച്ചപ്പെടുത്താനേ കഴിയൂ. അദേഹത്തിന് അരങ്ങേറ്റത്തിന് അവസരം നല്‍കുക. മികച്ച പ്രകടനം നടത്തിയാല്‍ മുന്നോട്ടുകൊണ്ടുപോവുക. അല്ലെങ്കില്‍ വിശ്വാസമർപ്പിക്കുക. കാരണം ഇത്തരമൊരു ബൌളറെ എപ്പോഴും ലഭിക്കില്ല' എന്നും ഇർഫാന്‍ പത്താന്‍ സ്റ്റാർ സ്പോർട്സില്‍ പറഞ്ഞു.
ഐപിഎല്‍ 15-ാം സീസണില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനായി 14 കളികളില്‍ 9.03 ഇക്കോണമിയില്‍ 22 വിക്കറ്റാണ് ഉമ്രാന്‍ വീഴ്‌ത്തിയത്. സീസണിലെ വേഗമേറിയ രണ്ടാമത്തെ പന്ത്(157 കിലോമീറ്റര്‍) ഉമ്രാന്‍റെ പേരിലായിരുന്നു. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ടി20 പരമ്പരയില്‍ അരങ്ങേറാനായില്ലെങ്കിലും അയർലന്‍ഡ് പര്യടനത്തിനുള്ള സ്ക്വാഡില്‍ ഉമ്രാന്‍റെ പേരുണ്ട്.
അയർലന്‍ഡ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീം: ഹാര്‍ദിക് പാണ്ഡ്യ, ഭുവനേശ്വര്‍ കുമാര്‍, ഇഷാന്‍ കിഷന്‍, റുതുരാജ് ഗെയ്ക്വാദ്, സഞ്ജു സാംസണ്‍, സൂര്യകുമാര്‍ യാദവ്, വെങ്കടേഷ് അയ്യര്‍, ദീപക് ഹൂഡ, രാഹുല്‍ ത്രിപാഠി, ദിനേശ് കാര്‍ത്തിക്, യൂസ്‌വേന്ദ്ര ചാഹല്‍, അക്‌സര്‍ പട്ടേല്‍, രവി ബിഷ്‌ണോയ്, ഹര്‍ഷല്‍ പട്ടേല്‍, ആവേശ് ഖാന്‍, അര്‍ഷ്ദീപ് സിംഗ്, ഉമ്രാന്‍ മാലിക്ക്.
IND vs IRE : അയർലന്‍ഡ് പര്യടനം; ഇന്ത്യന്‍ ടീമിനൊപ്പം ചേതന്‍ ശർമ്മയും
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!