ഗ്രൗണ്ടിൽ രോഹിത് ഞങ്ങളെ കണ്ണുപൊട്ടുന്ന ചീത്ത പറയും, പക്ഷെ, ഞങ്ങൾക്കതൊന്നും പ്രശ്നമല്ല, തുറന്നു പറഞ്ഞ് കുൽദീപ്

Published : Mar 16, 2024, 03:32 PM IST
ഗ്രൗണ്ടിൽ രോഹിത് ഞങ്ങളെ കണ്ണുപൊട്ടുന്ന ചീത്ത പറയും, പക്ഷെ, ഞങ്ങൾക്കതൊന്നും പ്രശ്നമല്ല, തുറന്നു പറഞ്ഞ് കുൽദീപ്

Synopsis

ഇപ്പോള്‍ അദ്ദേഹം എന്‍റെ ബൗളിംഗിനെക്കുറിച്ച് ഒന്നും പറയാറില്ല. കാരണം, ഞങ്ങള്‍ തമ്മിലുള്ള ബന്ധം ആ തലത്തിലെത്തി

ദില്ലി: ഗ്രൗണ്ടില്‍ സഹതാരങ്ങളെ കണ്ണുപൊട്ടുന്ന ചീത്ത പറയുന്ന ക്യാപ്റ്റന്‍ രോഹിത് ശര്‍മയെ ആരാധകര്‍ പലവട്ടം കണ്ടിട്ടുണ്ട്. ക്യാച്ച് വിടുമ്പോഴും മോശം പന്ത് എറിയുമ്പോഴും ഫീല്‍ഡിംഗ് പിഴവ് സംഭവിക്കുമ്പോഴുമെല്ലാം രോഹിത് തന്‍റെ വികാരം പുറത്തു കാണിക്കാറുണ്ട്. ഒപ്പം രോഹിത്തിന്‍റെ വായില്‍ നിന്ന് ചീത്തവിളിയും പിഴവ് പറ്റിയ കളിക്കാരന് കേള്‍ക്കാം. രോഹിത് സഹതാരങ്ങളെ അധിക്ഷേപിക്കുകയാണെന്ന് ഒരു വിഭാഗം ആരാധകര്‍ ഇതിനെക്കുറിച്ച് പരാതി പറഞ്ഞിട്ടുമുണ്ട്.

എന്നാല്‍ ഇത്തരം കാര്യങ്ങളെല്ലാം നിഷേധിക്കുകയാണ് ഇന്ത്യന്‍ താരവും രോഹിത്തിന്‍റെ കൈയില്‍ നിന്ന് ഏറ്റവും കൂടുതല്‍ ചീത്ത കേട്ടിട്ടുള്ള കളിക്കാരനുമായ കുല്‍ദീപ് യാദവ്. ഗ്രൗണ്ടില്‍ രോഹിത് പറഞ്ഞത് ചെയ്യണം എന്ന് നിര്‍ബന്ധമുള്ള ക്യാപ്റ്റനാണ്. കളിക്കാരെ അവരുടെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാന്‍ എപ്പോഴും പുഷ് ചെയ്യുന്ന ക്യാപ്റ്റനാണ്. യുവതാരങ്ങള്‍ക്ക് പോലും മികച്ച പ്രകടനം പുറത്തെടുക്കാന്‍ അദ്ദേഹം അവസരമൊരുക്കാറുണ്ട്. എന്നാല്‍ അദ്ദേഹം ഗ്രൗണ്ടില്‍വെച്ച് ഞങ്ങളെ പറയുന്ന ചീത്തയൊന്നും ഞങ്ങള്‍ കാര്യമാക്കാറില്ല.

ഇത്തവണ ധോണി ഒറ്റക്കായിരിക്കില്ല ചെന്നൈയെ നയിക്കുക, ഗ്രൗണ്ടില്‍ മറ്റൊരാള്‍ കൂടിയുണ്ടാകുമെന്ന് മുന്‍ താരം

അതിന് കാരണം, ഗ്രൗണ്ടിന് പുറത്ത് ഞങ്ങള്‍ തമ്മിലുള്ള ഗാഢബന്ധമാണ്. അദ്ദേഹം എന്ത് പറഞ്ഞാലും അതൊക്കെ ഞങ്ങളോടുള്ള ഇഷ്ടം കൊണ്ട് പറയുന്നതാണെന്ന് ഞങ്ങള്‍ക്ക് അറിയാം. കാരണം, അദ്ദേഹം ഞങ്ങളെപ്പോലെയുള്ള യുവതാരങ്ങളെ മുന്നോട്ട് നയിക്കുകയും വിശ്വസിക്കുകയും ചെയ്യുന്ന ക്യാപ്റ്റനാണ്. എനിക്ക് തന്നെ എന്നില്‍ വിശ്വാസമില്ലെങ്കില്‍ പോലും രോഹിത് പറയും ഞാന്‍ നിന്നെ വിശ്വസിക്കുന്നു, ആശങ്കപ്പെടാതെ കളിക്കെന്ന്. ഒരു ബാറ്ററെന്ന നിലയില്‍ ബൗളര്‍ എന്ത് ചിന്തിക്കുന്നുവെന്ന് അദ്ദേഹത്തിന് അറിയാം.

ഇത് നാണക്കേട്; പിഎസ്എല്‍ പ്ലേ ഓഫ് കാണാന്‍ സ്റ്റേഡിയത്തില്‍ ഒറ്റ മനുഷ്യനില്ല, രൂക്ഷ വിമര്‍ശനവുമായി വസീം അക്രം

ഇപ്പോള്‍ അദ്ദേഹം എന്‍റെ ബൗളിംഗിനെക്കുറിച്ച് ഒന്നും പറയാറില്ല. കാരണം, ഞങ്ങള്‍ തമ്മിലുള്ള ബന്ധം ആ തലത്തിലെത്തി. ഇപ്പോഴദ്ദേഹം എന്‍റെ ബാറ്റിംഗിനെക്കുറിച്ചാണ് പറയാറുള്ളത്. ടെസ്റ്റ് പരമ്പരയുടെ ഇടവേളില്‍ ബാറ്റിംഗ് എങ്ങനെ മെച്ചപ്പെടുത്താമെന്നാണ് അദ്ദഹേം ഉപദേശിച്ചത്. അദ്ദേഹത്തെപ്പോലെ ഒരു ക്യാപ്റ്റനുള്ളത് ഭാഗ്യമാണെന്നും ഇന്ത്യന്‍ എക്സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ കുല്‍ദീപ് പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

'ജോലി ചെയ്താലല്ലെ ജോലിഭാരമുള്ളു', ബുമ്രക്ക് വിശ്രമം നൽകിയ ഇന്ത്യൻ ടീം മാനേജ്‌മെന്‍റിനെതിരെ ആഞ്ഞടിച്ച് മുഹമ്മദ് കൈഫ്
അതിരുവിട്ടാൽ പാകിസ്ഥാനെ ക്രിക്കറ്റ് ഭൂപടത്തിൽ നിന്ന് തുടച്ചുനീക്കും, ഏഷ്യാ കപ്പും പോകും, പിഎസ്എല്ലും പൂട്ടും, മുന്നറിയിപ്പുമായി ഐസിസി