രഹാനെയും വിഹാരിയും കാത്തു; പരിശീലന മത്സരം സമനിലയില്‍

Published : Aug 20, 2019, 10:00 AM IST
രഹാനെയും വിഹാരിയും കാത്തു; പരിശീലന മത്സരം സമനിലയില്‍

Synopsis

305 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ വിൻഡീസ് മൂന്ന് വിക്കറ്റിന് 47 റൺസിൽ എത്തിയപ്പോൾ കളി അവസാനിപ്പിക്കുകയായിരുന്നു  

ആന്‍റിഗ്വ: ഇന്ത്യ- വിൻഡീസ് എ ത്രിദിന പരിശീലന മത്സരം സമനിലയിൽ അവസാനിച്ചു. ഇന്ത്യ അഞ്ച് വിക്കറ്റിന് 188 റൺസെടുത്ത് രണ്ടാം ഇന്നിംഗ്സ് ഡിക്ലയർ ചെയ്തു. ഹനുമ വിഹാരി 64 റണ്‍സും നായകന്‍ അജിങ്ക്യ രഹാനെ 54 റണ്‍സുമെടുത്തു. മായങ്ക്(13), ഋഷഭ്(19), ജഡേജ(9), സാഹ(14*), അശ്വിന്‍(10*) എന്നിങ്ങനെയാണ് മറ്റ് താരങ്ങളുടെ സ്‌കോര്‍.

305 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ വിൻഡീസ് മൂന്ന് വിക്കറ്റിന് 47 റൺസിൽ എത്തിയപ്പോൾ കളി അവസാനിപ്പിക്കുകയായിരുന്നു. ജെറെമി(19), ഹോഡ്‌ജ്(4), ബ്രാന്‍ഡന്‍(14) എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായത്. ജാസനും(2*) കാര്‍ട്ടറും(1*) പുറത്താകാതെ നിന്നു. ബൂമ്ര, അശ്വിന്‍, ജഡേജ എന്നിവര്‍ക്കാണ് വിക്കറ്റ്. 

രണ്ട് ടെസ്റ്റുകളുടെ പരമ്പരയ്ക്ക് വ്യാഴാഴ്‌ച ആന്‍റിഗ്വയിലെ സര്‍ വിവിയന്‍ റിച്ചാര്‍ഡ്‌സ് സ്റ്റേഡിയത്തില്‍ തുടക്കമാവും. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്‍റെ ഭാഗമായാണ് പരമ്പര നടക്കുന്നത്. രണ്ടാം ടെസ്റ്റ് ഈ മാസം 30ന് സബീന പാര്‍ക്കില്‍ ആരംഭിക്കും. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

തകര്‍ത്തടിക്കാനാവാതെ സൂപ്പര്‍ കിംഗ്സ്, ജീവന്‍മരണപ്പോരില്‍ ഹൈദരാബാദിനെതിരെ ചെന്നൈക്ക് പൊരുതാവുന്ന സ്കോര്‍
ആദ്യ സീസണിൽ തന്നെ 'തല'ക്ക് മുകളിൽ വളർന്ന് സഞ്ജു, ധോണിയുടെ വമ്പൻ റെക്കോർഡ് തകർത്ത് മലയാളി താരം