വാര്‍ണര്‍ ഫോമില്‍, അര്‍ധ സെഞ്ചുറി; വിന്‍ഡീസിനെതിരെ രണ്ടാം ടി20യില്‍ ഓസ്‌ട്രേലിയക്ക് മികച്ച സ്‌കോര്‍- വീഡിയോ

By Web TeamFirst Published Oct 7, 2022, 3:51 PM IST
Highlights

രണ്ടാം ഓവറില്‍ തന്നെ ഓസീസിന് കാമറൂണ്‍ ഗ്രീനിനെ (1) നഷ്ടമായിരുന്നു. എന്നാല്‍ ഒരറ്റത്ത് ഉറച്ചുനിന്ന വാര്‍ണര്‍ ഓസീസിനെ മനോഹരമായി മുന്നോട്ട് നയിച്ചു. മൂന്നാം വിക്കറ്റില്‍ ആരോണ്‍ ഫിഞ്ചിനൊപ്പം 85 റണ്‍സാണ് വാര്‍ണര്‍ കൂട്ടിചേര്‍ത്തിരുന്നത്.

ബ്രിസ്‌ബേന്‍: ടി20 ലോകകപ്പിന് മുമ്പ് ഫോമിലേക്ക് തിരിച്ചെത്തി ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ഡേവിഡ് വാര്‍ണര്‍. വെസ്റ്റ് ഇന്‍ഡീസിനെതിരെ രണ്ടാം ടി20യില്‍ 41 പന്തില്‍ 75 റണ്‍സാണ് വാര്‍ണര്‍ നേടിയത്. വാര്‍ണറുടെ കരുത്തില്‍ ഓസീസ് നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 178 റണ്‍സ് നേടി. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഓസീസിന് ടിം ഡേവിഡിന്റെ ഇന്നിംഗ്‌സും (20 പന്തില്‍ 42) ഇന്നിംഗ്‌സും തുണയായി. അല്‍സാരി ജോസഫ് മൂന്ന് വിക്കറ്റ് വീഴ്ത്തി. ഒബെദ് മക്‌കോയ്ക്ക് രണ്ട് വിക്കറ്റുണ്ട്. 

രണ്ടാം ഓവറില്‍ തന്നെ ഓസീസിന് കാമറൂണ്‍ ഗ്രീനിനെ (1) നഷ്ടമായിരുന്നു. എന്നാല്‍ ഒരറ്റത്ത് ഉറച്ചുനിന്ന വാര്‍ണര്‍ ഓസീസിനെ മനോഹരമായി മുന്നോട്ട് നയിച്ചു. മൂന്നാം വിക്കറ്റില്‍ ആരോണ്‍ ഫിഞ്ചിനൊപ്പം 85 റണ്‍സാണ് വാര്‍ണര്‍ കൂട്ടിചേര്‍ത്തിരുന്നത്. എന്നാല്‍ 11-ാം ഓവറില്‍ 15 റണ്‍സുമായി ഫിഞ്ച് മടങ്ങി. തൊടടുത്ത ഓവറില്‍ വാര്‍ണറും. 41 പന്തില്‍ മൂന്ന് സിക്‌സും 10 ഫോറും ഉള്‍പ്പെടുന്നതായിരുന്നു വാര്‍ണറുടെ ഇന്നിംഗ്‌സ്. 

Another Banger from David Warner!!
Unfortunate to be dismissed on 75 ... pic.twitter.com/oOtWdDz73p

— OneCricket (@OneCricketApp)

വാര്‍ണര്‍ മടങ്ങുമ്പോള്‍ മൂന്നിന് 96 എന്ന നിലയിലായി ഓസീസ്. ക്രീസിലെത്തിയ ഗ്ലെന്‍ മാക്‌സ്‌വെല്‍ (1) ഒരിക്കല്‍കൂടി നിരാശപ്പെടുത്തി. എന്നാല്‍ ടിം ഡേവിഡ് ക്രീസിലെത്തിയപ്പോള്‍ ഓസീസ് മത്സരത്തിലേക്ക് തിരിച്ചുവന്നു. 20 പന്തുകള്‍ മാത്രം നേരിട്ട ഡേവിഡ് മൂന്ന് സിക്‌സുകളും നാല് ഫോറും പായിച്ചു. സ്റ്റീവന്‍ സ്മിത്ത് (17) പിന്തുണ നല്‍കി. ഇരുവരു 56 റണ്‍സാണ് കൂട്ടിചേര്‍ത്തത്. മാത്യു വെയ്ഡാണ് (14 പന്തില്‍ 16) പുറത്തായ മറ്റൊരു താരം. പാറ്റ് കമ്മിന്‍സ് (1) പുറത്താവാതെ നിന്നു.

Warner was a dream with the bat in the Gabba as his flashing 75 helped Australia post 178 in their 20 overs!!

Watch a part of his sizzler knock!! 👀📸 pic.twitter.com/CnMHScooeH

— OneCricket (@OneCricketApp)

ഓസ്‌ട്രേലിയന്‍ ടീം: ഡേവിഡ് വാര്‍ണര്‍, കാമറോണ്‍ ഗ്രീന്‍, ആരോണ്‍ ഫിഞ്ച്, സ്റ്റീവന്‍ സ്മിത്ത്, ഗ്ലെന്‍ മാക്‌സ്‌വെല്‍, ടിം ഡേവിഡ്, മാത്യു വെയ്ഡ്, പാറ്റ് കമ്മിന്‍സ്, മിച്ചല്‍ സ്റ്റാര്‍ക്ക്, ആഡം സാംപ, ജോഷ് ഹേസല്‍വുഡ്. 

വെസ്റ്റ് ഇന്‍ഡീസ്: കെയ്ല്‍ മയേഴ്‌സ്, ജോണ്‍സണ്‍ ചാര്‍ലസ്, ബ്രന്‍ഡന്‍ കിംഗ്, നിക്കോളാസ് പുരാന്‍, റോവ്മാന്‍ പവല്‍, ജേസണ്‍ ഹോള്‍ഡര്‍, ഒഡെയ്ന്‍ സ്മിത്ത്, അകെയ്ല്‍ ഹൊസീന്‍, യാനിക് കറിയ, അല്‍സാരി ജോസഫ്, ഒബെദ് മക്‌കോയ്.
 

click me!