IND vs WI : ഇന്ത്യക്കെതിരായ ടി20 പരമ്പര; ശക്തമായ ടീമിനെ പ്രഖ്യാപിച്ച് വെസ്റ്റ് ഇന്‍ഡീസ്

Published : Jan 31, 2022, 12:28 PM ISTUpdated : Jan 31, 2022, 12:33 PM IST
IND vs WI : ഇന്ത്യക്കെതിരായ ടി20 പരമ്പര; ശക്തമായ ടീമിനെ പ്രഖ്യാപിച്ച് വെസ്റ്റ് ഇന്‍ഡീസ്

Synopsis

ഫിറ്റ്‌നസ് പ്രശ്‌നങ്ങളെ തുടര്‍ന്ന് ഷിമ്രോന്‍ ഹെറ്റ്‌മേയറെ സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തിയിട്ടില്ല

ബാര്‍ബഡോസ്: ഇന്ത്യന്‍ പര്യടനത്തിലെ (West Indies tour of India 2022) ടി20 പരമ്പരയ്‌ക്കുള്ള (IND vs WI T20I Series) ടീമിനെ പ്രഖ്യാപിച്ച് വെസ്റ്റ് ഇന്‍ഡീസ് (West Indies). സീനിയര്‍ താരം കീറോണ്‍ പൊള്ളാര്‍ഡിനെ (Kieron Pollard) നായകനാക്കി 16 അംഗ സ്‌ക്വാഡാണ് തീരുമാനിച്ചത്. ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയില്‍ (West Indies vs England T20I Series) മികച്ച പ്രകടനം പുറത്തെടുത്ത താരങ്ങളെ ഇന്ത്യക്കെതിരെ നിലനിര്‍ത്തുകയായിരുന്നു. ഫെബ്രുവരി 16നാരംഭിക്കുന്ന ടി20 പരമ്പരയില്‍ മൂന്ന് മത്സരങ്ങളാണുള്ളത്.  

പൊള്ളാര്‍ഡിനെ തന്നെ നായകനാക്കി ഏകദിന പരമ്പരയ്‌ക്കുള്ള ടീമിനെ നേരത്തെ പ്രഖ്യാപിച്ചിരുന്നു. 11 താരങ്ങള്‍ വിന്‍ഡീസിന്‍റെ ഇരു സ്ക്വാഡുകളിലും ഇടംപിടിച്ചു. പൊള്ളാര്‍ഡിന് പുറമെ ഫാബിയാന്‍ അലന്‍, ഡാരന്‍ ബ്രാവോ, ജേസന്‍ ഹോള്‍ഡര്‍, ഷായ് ഹോപ്, അക്കീല്‍ ഹൊസീന്‍, ബ്രാണ്ടന്‍ കിംഗ്, നിക്കോളാസ് പുരാന്‍, റൊമാരിയോ ഷെപ്പേഡ്, ഒഡീന്‍ സ്‌മിത്ത്, ഹെയ്‌ഡന്‍ വാല്‍ഷ് എന്നിവരാണവര്‍. പരമ്പര 3-2ന് വിന്‍ഡീസ് സ്വന്തമാക്കിയിരുന്നു. അതേസമയം ഫിറ്റ്‌നസ് പ്രശ്‌നങ്ങളെ തുടര്‍ന്ന് ഷിമ്രോന്‍ ഹെറ്റ്‌മേയറെ സ്‌ക്വാഡിലേക്ക് പരിഗണിച്ചില്ല. 

16, 18, 20 തിയതികളില്‍ കൊല്‍ക്കത്തയിലാണ് ടി20 മത്സരങ്ങള്‍. അഹമ്മദാബാദില്‍ നടക്കുന്ന ഏകദിന മത്സരങ്ങള്‍ ഫെബ്രുവരി 6, 9, 11 തിയതികളിലാണ്. 

വെസ്റ്റ് ഇന്‍ഡീസ് ടി20 സ്‌ക്വാഡ്: കീറോണ്‍ പൊള്ളാര്‍ഡ്(ക്യാപ്റ്റന്‍), നിക്കോളാസ് പുരാന്‍(വൈസ് ക്യാപ്റ്റന്‍), ഫാബിയാന്‍ അലന്‍, ഡാരന്‍ ബ്രാവോ, റോസ്‌ടണ്‍ ചേസ്, ഷെള്‍ഡണ്‍ കോട്രല്‍, ഹൊമിനിക് ഡ്രേക്ക്‌സ്, ജേസന്‍ ഹോള്‍ഡര്‍, ഷായ് ഹോപ്, അക്കീല്‍ ഹൊസീന്‍, ബ്രാണ്ടന്‍ കിംഗ്, റോവ്‌മാന്‍ പവല്‍, റൊമാരിയോ ഷെപ്പേഡ്, ഒഡീന്‍ സ്‌മിത്ത്, കെയ്‌ല്‍, മേയേര്‍സ്, ഹെയ്‌ഡന്‍ വാല്‍ഷ്.

 

PREV
click me!

Recommended Stories

വിജയ് മര്‍ച്ചന്റ് ട്രോഫി:യില്‍ മണിപ്പൂരിനെതിരെ തകര്‍പ്പന്‍ ഇന്നിങ്‌സ് വിജയവുമായി കേരളം
കൂച്ച് ബെഹാര്‍ ട്രോഫി: മുഹമ്മദ് ഇനാന് അഞ്ച് വിക്കറ്റ്; കേരളത്തിനെതിരെ ജാര്‍ഖണ്ഡ് 206 റണ്‍സിന് പുറത്ത്