
പോര്‍ട്ട് ഓഫ് സ്‌പെയ്‌ന്‍: ഇന്ത്യ- വെസ്റ്റ് ഇന്‍ഡീസ് രണ്ടാം ഏകദിനത്തില്‍ ക്രിസ് ഗെയ്‌ലിനെ കാത്തിരിക്കുന്നത് സുപ്രധാന നേട്ടങ്ങള്‍. 300 ഏകദിനങ്ങള്‍ കളിക്കുന്ന ആദ്യ വിന്‍ഡീസ് താരമെന്ന നേട്ടത്തിലെത്താനാണ് ഗെയ്‌ല്‍ ഇറങ്ങുന്നത്. 299 ഏകദിനങ്ങള്‍ കളിച്ചിട്ടുള്ള ഇതിഹാസ താരം ബ്രയാന്‍ ലാറയുടെ നേട്ടത്തിനൊപ്പമാണ് ഗെയ്‌ല്‍ ഇപ്പോള്‍.
ലാറയുടെ മറ്റൊരു റെക്കോര്‍ഡ് കൂടി ഗെയ്‌ല്‍ തകര്‍ക്കുമോ എന്ന ആകാംക്ഷയിലാണ് ആരാധകര്‍. വിന്‍ഡീസിനായി ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമാകാന്‍ കൂടിയാണ് ഗെയ്‌ല്‍ ഇറങ്ങുന്നത്. ലാറയുടെ 10,405 റണ്‍സ് മറികടക്കാന്‍ ഗെയ്‌ലിന് ഒന്‍പത് റണ്‍സ് കൂടി മതി. മഴമൂലം ഉപേക്ഷിച്ച ആദ്യ ഏകദിനത്തില്‍ 31 പന്തുകളില്‍ നിന്ന് നാല് റണ്‍സ് മാത്രമാണ് ഗെയ്‌ലിന് നേടാനായത്.
പോര്‍ട്ട് ഓഫ് സ്‌പെയ്‌നില്‍ ഇന്ത്യന്‍ സമയം രാത്രി ഏഴിനാണ് രണ്ടാം ഏകദിനം ആരംഭിക്കുന്നത്. ആദ്യമത്സരം മഴയില്‍ ഒലിച്ചുപോയിരുന്നു. വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം മത്സരം മഴയുടെ ശല്യമില്ലാതെ പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്നാണ് കാലാവസ്ഥ കേന്ദ്രത്തിന്‍റെ പ്രവചനം. ആദ്യ മത്സരത്തില്‍ മൂന്ന് ഓവറില്‍ 27 റണ്‍സ് വഴങ്ങിയ ഖലീല്‍ അഹമ്മദിന് പകരം നവ്‌ദീപ് സൈനിയെ ഇന്ത്യ ഇലവനില്‍ ഉള്‍പ്പെടുത്തിയേക്കും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!