'ചിരിക്കാൻ ഇതിലും വലിയൊരു കാരണമുണ്ടോ'?, ധോണിയുടെ അഭിനന്ദനത്തിന് ഗംഭീറിന്‍റെ മാസ് മറുപടി

Published : Mar 09, 2026, 02:26 PM IST
Dhoni-Gambhir

Synopsis

2011 ലോകകപ്പിന് ശേഷം പലപ്പോഴും ഗംഭീറും ധോണിയും തമ്മിൽ അഭിപ്രായവ്യത്യാസങ്ങളുണ്ടെന്ന വാർത്തകൾ പ്രചരിച്ചിരുന്നു.

മുംബൈ:വർഷങ്ങളായി ആരാധകർക്കിടയിൽ നിലനിന്നിരുന്ന എല്ലാ തർക്കങ്ങളും തല്‍ക്കാലം മാറ്റിവെക്കാം. ടി20 ലോകകപ്പ് കിരീടം നിലനിർത്തിയ ഇന്ത്യൻ ടീമിനെ അഭിനന്ദിച്ചുകൊണ്ടുള്ള എം.എസ്. ധോണിയുടെ പോസ്റ്റും അതിന് ഗൗതം ഗംഭീർ നൽകിയ മറുപടിയുമാണ് ഇപ്പോൾ ആരാധകര്‍ക്കിടയില്‍ തരംഗമാകുന്നത്.

ഞായറാഴ്ച അഹമ്മദാബാദിൽ നടന്ന ഫൈനലിൽ ന്യൂസിലൻഡിനെ തകർത്ത് ഇന്ത്യ കിരീടം ചൂടിയതിന് പിന്നാലെ ധോണി ഇൻസ്റ്റാഗ്രാമിൽ വൈകാരികമായ ഒരു കുറിപ്പ് പങ്കുവെച്ചിരുന്നു. ടീമിനെയും സപ്പോർട്ട് സ്റ്റാഫിനെയും അഭിനന്ദിച്ച ധോണി, ഗൗതം ഗംഭീറിന്‍റെ പേര് പ്രത്യേകം പരാമർശിച്ചു.

അഹമ്മദാബാദിൽ ചരിത്രം കുറിക്കപ്പെട്ടിരിക്കുന്നു. ടീമിനും സപ്പോർട്ട് സ്റ്റാഫിനും ലോകമെമ്പാടുമുള്ള ആരാധകർക്കും അഭിനന്ദനങ്ങൾ. കോച്ച് സാബ് (ഗംഭീർ), ആ ചിരി കാണാൻ നല്ല ഭംഗിയുണ്ട്. നിങ്ങളുടെ ആ ആത്കമണോത്സുകതയും ഈ ചിരിയും ചേർന്നാൽ അതൊരു കില്ലർ കോമ്പോയാണ്. നന്നായി ചെയ്തു. എല്ലാവരും ആഘോഷിക്കൂ, ധോണി കുറിച്ചു. കൂടാതെ ജസ്പ്രീത് ബുംറയെ 'ചാമ്പ്യൻ ബൗളർ' എന്ന് വിശേഷിപ്പിക്കാനും ധോണി മറന്നില്ല. എണ്‍പത് ലക്ഷത്തിലധികം പേരാണ് ധോണിയുടെ പോസ്റ്റ് മണിക്കൂറുകള്‍ക്കകം ലഭിച്ചത്.

 

ധോണിയുടെ സ്നേഹപ്രകടനത്തിന് ഇന്ന് ഉച്ചയോടെയാണ് ഗൗതം ഗംഭീർ മറുപടി നൽകിയത്. ചിരിക്കാൻ ഇതിലും വലിയൊരു കാരണമുണ്ടോ! നിങ്ങളെ കാണാനായതിൽ സന്തോഷം എന്നായിരുന്നു ഗംഭീറിന്‍റെ മറുപടി. ഗംഭീറിന്‍റെ മറുപടി നിമിഷങ്ങൾക്കകം ഇരുപതിനായിരത്തിലധികം ലൈക്കുകളാണ് ഗംഭീറിന്‍റെ മറുപടിക്ക് ലഭിച്ചത്. 2011 ലോകകപ്പിന് ശേഷം പലപ്പോഴും ഗംഭീറും ധോണിയും തമ്മിൽ അഭിപ്രായവ്യത്യാസങ്ങളുണ്ടെന്ന വാർത്തകൾ പ്രചരിച്ചിരുന്നു. 2007ലെ ടി20 ലോകകപ്പിലും 2011ലെ ഏകദിന ലോകകപ്പ് ഫൈനലില്‍ ടോപ് സ്കോററായിട്ടും വിജയ സിക്സര്‍ അടിച്ച ധോണിക്ക് ക്രെഡിറ്റ് മുഴുവൻ നല്‍കുന്നതില്‍ ഗംഭീര്‍ പലപ്പോഴും അതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ട്. ഇന്നലെ ലോകകപ്പ് കിരീടം നേടിയശേഷവും വ്യക്തിഗത നേട്ടങ്ങളെക്കാള്‍ ടീമിന്‍റെ നേട്ടത്തിനാണ് താന്‍ പ്രാധാന്യം നല്‍കുന്നതെന്ന് ഗംഭീര്‍ ആവര്‍ത്തിച്ചു വ്യക്തമാക്കിയിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ടി20 ലോകകപ്പ്: ദുബെയും അക്‌‌സറും, ഈ ലോകകപ്പ് അവരുടേത് കൂടി; സൂര്യയുടെ സ്നൈപ്പറുകള്‍
ടി20 ലോകകപ്പ്: സഞ്ജു , ഇഷാൻ, അഭി! ഫൈനലില്‍ കൊടുങ്കാറ്റായ മൂവർ സംഘം; ഒറ്റ മണിക്കൂറില്‍ ന്യൂസിലൻഡ് നിഷ്പ്രഭം