വിവാദച്ചൂടിനിടെ ഇന്ന് ഇന്ത്യ-പാക് സണ്‍ഡേ ബ്ലോക്‌ബസ്റ്റര്‍ പോരാട്ടം; എങ്ങനെ തത്സമയം കാണാം?

Published : Sep 14, 2025, 01:27 PM IST
Asia Cup 2025 IND vs PAK

Synopsis

ഏഷ്യാ കപ്പ് ക്രിക്കറ്റില്‍ ഇന്ന് ഇന്ത്യ-പാക് സൂപ്പര്‍ പോരാട്ടം. വിവാദങ്ങള്‍ക്കിടെ ടീം ഇന്ത്യയും പാകിസ്ഥാനും മുഖാമുഖം വരുന്നു, മത്സരം ഇന്ത്യയിലും മറ്റ് രാജ്യങ്ങളിലും എങ്ങനെ തത്സമയം കാണാം?

ദുബായ്: ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്‍റില്‍ ഇന്ന് ഇന്ത്യ-പാകിസ്ഥാന്‍ സൂപ്പര്‍ സണ്‍ഡേയാണ്. രാഷ്‌ടീയ വിവാദങ്ങള്‍ക്കിടെയാണ് ഇരു ടീമുകളും ഏഷ്യാ കപ്പിന്‍റെ വേദിയില്‍ മുഖാമുഖം വരുന്നത് എന്നത് മത്സരത്തിന്‍റെ മൂര്‍ച്ഛ കൂട്ടുന്നു. ദുബായ് രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം രാത്രി എട്ട് മണിക്ക് ഇന്ത്യ, പാക് ടീമുകളുടെ ടി20 പോരാട്ടം ആരംഭിക്കും. 7.30ന് ആവേശ ടോസ് വീഴും. ഏഷ്യാ കപ്പിലെ ഇന്ത്യ-പാക് മത്സരം എങ്ങനെ തത്സമയം ആരാധകര്‍ക്ക് ടെലിവിഷനിലും സ്ട്രീമിംഗിലൂടെയും കാണാമെന്ന് നോക്കാം.

ഇന്ത്യ-പാകിസ്ഥാന്‍ മത്സരം തത്സമയം കാണാന്‍

ഏഷ്യാ കപ്പ് ക്രിക്കറ്റ് മത്സരങ്ങള്‍ ഇന്ത്യയില്‍ സംപ്രേഷണം ചെയ്യുന്നത് സോണി സ്പോര്‍ട്‌സ് നെറ്റ്‌വര്‍ക്കാണ്. സോണിലിവിലും ഫാന്‍കോഡിലും തത്സമയ സ്ട്രീമിംഗും കാണാം. ദൂരദര്‍ശനിലും ജിയോടിവിയിലും സൗജന്യമായി മത്സരങ്ങള്‍ കാണാനുള്ള അവസരവുമുണ്ട്. സമാനമായി ഇന്ത്യ-പാകിസ്ഥാന്‍ മത്സരവും സോണി സ്പോര്‍ട്‌സ് നെറ്റ്‌വര്‍ക്കിലൂടെ ആരാധകര്‍ക്ക് തത്സമയം കാണാം. ഇന്ത്യ-പാക് മത്സരം സോണി സ്പോര്‍ട്‌സ് ടെന്‍ 1, സോണി സ്പോര്‍ട്‌സ് ടെന്‍ 1 എച്ച്‌ഡി, സോണി സ്പോര്‍ട്‌സ് ടെന്‍ 5, സോണി സ്പോര്‍ട്‌സ് ടെന്‍ 5 എച്ച്‌ഡി ടിവി എന്നിവ ലൈവായി ആരാധകരിലെത്തിക്കും. ഇന്ത്യ- പാക് മത്സരത്തിന്‍റെ സ്‌ട്രീമിംഗ് പ്ലാറ്റ്‌ഫോമുകളുടെ കാര്യത്തിലും മാറ്റമില്ല. അമേരിക്കയിലും കാനഡയിലും വില്ലോ ടിവിയും യുകെയിലും അയര്‍ലന്‍ഡിലും ടിഎന്‍ടി സ്പോര്‍ട്‌സ് 1 ഉം, ഓസ്ട്രേലിയയിലും ന്യൂസിലന്‍ഡിലും യപ്പ് ടിവിയുമാണ് ഏഷ്യാ കപ്പ് മത്സരങ്ങളുടെ സംപ്രേഷണ അവകാശമുള്ളവര്‍.

സ്‌ക്വാഡുകള്‍

ടീം ഇന്ത്യ: സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), അഭിഷേക് ശര്‍മ്മ, ശുഭ്‌മാന്‍ ഗില്‍ (വൈസ് ക്യാപ്റ്റന്‍), തിലക് വര്‍മ്മ (വിക്കറ്റ് കീപ്പര്‍), ശിവം ദുബെ, ഹാര്‍ദിക് പാണ്ഡ്യ, അക്‌സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, ജസ്‌പ്രീത് ബുമ്ര, വരുണ്‍ ചക്രവര്‍ത്തി, ജിതേഷ് ശര്‍മ്മ, റിങ്കു സിംഗ്, അര്‍ഷ്‌ദീപ് സിംഗ്, ഹര്‍ഷിത് റാണ.

പാകിസ്ഥാന്‍: സല്‍മാന്‍ ആഘ (ക്യാപ്റ്റന്‍), മുഹമ്മദ് ഹാരിസ് (വിക്കറ്റ് കീപ്പര്‍), സൈം അയൂബ്, സാഹിബ്‌സാദ ഹര്‍ഹാന്‍, ഫഖര്‍ സമാന്‍, ഹസന്‍ നവാസ്, ഫഹീം അഷ്‌റഫ്, ഷഹീന്‍ അഫ്രീദി, സുഫിയാന്‍ മുഖീം, അബ്രാര്‍ അഹമ്മദ്, ഹുസൈന്‍ തലാത്, ഹസന്‍ അലി, ഷുശ്‌ദില്‍ ഷാ, ഹാരിസ് റൗഫ്, മുഹമ്മദ് വസീം ജൂനിയര്‍, സല്‍മാന്‍ മിര്‍സ.

PREV
Read more Articles on
click me!

Recommended Stories

നേരിട്ടത് 409 പന്തുകള്‍! വീഴാതെ പ്രതിരോധിച്ച് ഗ്രീവ്‌സ്-റോച്ച് സഖ്യം; ന്യൂസിലന്‍ഡിനെതിരെ വിജയതുല്യമായ സമനില
ഇന്ന് ഇന്ത്യ-ദക്ഷിണാഫ്രിക്ക 'ഫൈനല്‍', വാഷിംഗ്ടണ്‍ പുറത്തേക്ക്; ടീമില്‍ രണ്ട് മാറ്റം, സാധ്യതാ ഇലവന്‍