30 മിനിറ്റിനുള്ളില്‍ വരികളെഴുതി ബ്രട്ട് ലീ; ആശാ ഭോസ്ലെയും ലീയും ഒന്നിച്ച 'യു ആര്‍ ദി വണ്‍' ഗാനത്തിന് പിന്നില്‍

Published : Apr 12, 2026, 07:06 PM IST
Brett Lee

Synopsis

2006-ൽ സഹതാരങ്ങളോട് കള്ളം പറഞ്ഞ് റെക്കോർഡിംഗിനെത്തിയ ലീ, വെറും 30 മിനിറ്റിനുള്ളിൽ ഗാനത്തിന്റെ ഇംഗ്ലീഷ് വരികൾ എഴുതി പൂർത്തിയാക്കിയിരുന്നു.

ദില്ലി: ഇന്ത്യന്‍ സംഗീതത്തിന്റെ വാനമ്പാടി ആശാ ഭോസ്ലെയുടെ വേര്‍പാടില്‍ രാജ്യം വിങ്ങുമ്പോള്‍, കായിക-സംഗീത പ്രേമികള്‍ ഒരേപോലെ ഓര്‍ത്തെടുക്കുന്ന ഒന്നാണ് മുന്‍ ഓസ്ട്രേലിയന്‍ താരം ബ്രെറ്റ് ലീയും ആശയും ഒന്നിച്ച ആ മ്യൂസിക് ആല്‍ബം. 'യൂ ആര്‍ ദി വണ്‍ ഫോര്‍ മി' എന്ന ആ ഗാനം ക്രിക്കറ്റിനോടും സംഗീതത്തോടും ഒരുപോലെ പ്രണയമുള്ളവരുടെ ഹൃദയങ്ങളില്‍ ഇന്നും പച്ചപിടിച്ചുനില്‍ക്കുന്നു.

സഹതാരങ്ങളോട് കള്ളം പറഞ്ഞ് ചിത്രീകരണത്തിനെത്തിയ ലീ

2006-ലെ ചാമ്പ്യന്‍സ് ട്രോഫി വേളയിലാണ് ഈ ഗാനത്തിന്റെ പിറവി. സഹതാരങ്ങളോട് ഇന്ത്യന്‍ തെരുവുകള്‍ കാണാന്‍ പോകുകയാണെന്ന് കള്ളം പറഞ്ഞാണ് ബ്രെറ്റ് ലീ ചിത്രീകരണത്തിനായി പോയത്. തന്റെ സംഗീതത്തിലുള്ള കഴിവ് തെളിയിക്കാന്‍ ഹോട്ടല്‍ മുറിയില്‍ ഷമീര്‍ ടണ്ടന് മുന്നില്‍ രണ്ട് പാട്ടുകള്‍ പാടി ഓഡിഷന്‍ പാസായ ശേഷമാണ് ലീക്ക് ഈ അവസരം ലഭിച്ചത്.

ഈ പാട്ടിന്റെ ഇംഗ്ലീഷ് വരികള്‍ ബ്രെറ്റ് ലീ തന്നെയാണ് എഴുതിയത്. വെറും അരമണിക്കൂറിനുള്ളിലാണ് അദ്ദേഹം അത് പൂര്‍ത്തിയാക്കിയത്. ഗാനത്തിലെ 'ഹാം, മേം തുംഹാര ഹൂ, തുംഹാര ഹീ രഹൂംഗാ' എന്ന ഹിന്ദി വരികളും ലീ മനോഹരമായി ആലപിച്ചു. തന്റെ ആത്മകഥയായ 'മൈ ലൈഫി'ല്‍ ആശാ ഭോസ്ലെയെ 'ഇന്ത്യന്‍ സംഗീതത്തിലെ അരേത്ത ഫ്രാങ്ക്ലിന്‍' എന്നാണ് ബ്രെറ്റ് ലീ വിശേഷിപ്പിച്ചിരിക്കുന്നത്. ക്രിക്കറ്റ് ഗ്രൗണ്ടിലെ വേഗതയേറിയ പന്തുകള്‍ക്ക് പേരുകേട്ട ബ്രെറ്റ് ലീയുടേയും ആശാ ഭോസ്ലെയുടേയും ഈ സംഗീത കൂട്ടുകെട്ട് ലോകമെമ്പാടുമുള്ള ആരാധകര്‍ക്ക് വലിയൊരു വിസ്മയമായിരുന്നു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

മാതൃകയാകേണ്ട താരം ഇങ്ങനെയാണോ? കാറോടിക്കുന്നതിനിടെ സിഗരറ്റ് വലിച്ച യൂസ്‌വേന്ദ്ര ചാഹലിനെതിരെ വന്‍ വിമര്‍ശനം
സഞ്ജുവിന്റെ കരുത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ്; ഐപിഎല്‍ 2026ലെ ആദ്യ ജയം, ഡല്‍ഹിയെ തകര്‍ത്തത് 23 റണ്‍സിന്