കോലി-രോഹിത് സഖ്യത്തിന്റെ തിരിച്ചുവ് എപ്പോള്‍? ബംഗ്ലാദേശ് പര്യടനത്തിന് ബിസിസിഐ കേന്ദ്ര സര്‍ക്കാര്‍ അനുമതി ലഭിച്ചില്ല

Published : Jul 01, 2025, 12:58 PM IST
Virat Kohli and Rohit Sharma

Synopsis

വിരാട് കോലിയും രോഹിത് ശര്‍മയും ഏകദിന ക്രിക്കറ്റിലേക്ക് തിരിച്ചെത്തുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന ബംഗ്ലാദേശ് പര്യടനത്തിന് കേന്ദ്ര സർക്കാരിന്റെ അനുമതിക്കായി ബിസിസിഐ കാത്തിരിക്കുന്നു. 

മുംബൈ: ടി20 ക്രിക്കറ്റില്‍ നിന്ന് വിരമിച്ചതിന് പിന്നാലെ വിരാട് കോലിയും രോഹിത് ശര്‍മയും അടുത്തിടെ ടെസ്റ്റ് ക്രിക്കറ്റും മതിയാക്കിയിരുന്നു. ഇപ്പോള്‍ ഏകദിന ക്രിക്കറ്റില്‍ മാത്രമാണ് ഇരുവരും തുടരുന്നത്. എന്നാല്‍ അടുത്ത കാലത്തൊന്നും ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഏകദിന ക്രിക്കറ്റ് കളിച്ചിട്ടില്ല. ഇരുവരും ഏകദിന ക്രിക്കറ്റ് കളിക്കുന്നത് കാണാന്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ക്രിക്കറ്റ് ആരാധകര്‍. ഓഗസ്റ്റില്‍ ബംഗ്ലാദേശിനെതിരെയാണ് ഇന്ത്യയുടെ അടുത്ത ഏകദിന പരമ്പര. അതിലൂടെ തിരിച്ചുവരവ് നടത്തുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.

എന്നാല്‍ ടീം ഇന്ത്യ ബംഗ്ലാദേശ് പര്യടനത്തിനുണ്ടാകുമോ എന്നുള്ള കാര്യം ബിസിസിഐ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ഓഗസ്റ്റ് 17, 20, 23 തീയതികളില്‍ മൂന്ന് ഏകദിന മത്സരങ്ങളാണ് ഇന്ത്യ കളിക്കേണ്ടത്. തുടര്‍ന്ന് 26, 29, 31 തീയതികളില്‍ മൂന്ന് ടി20 മത്സരങ്ങളും കളിക്കും. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതിക്കായി കാത്തിരിക്കുന്നതിനാല്‍ ബിസിസിഐ ഇതുവരെ പര്യടനം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെന്ന് ബിസിബി പ്രസിഡന്റ് അമിനുള്‍ ഇസ്ലാം തിങ്കളാഴ്ച വെളിപ്പെടുത്തി.

അദ്ദേഹത്തിന്റെ വാക്കുകള്‍... ''ഞാന്‍ ബിസിസിഐയുമായി സംസാരിച്ചിരുന്നു. ചര്‍ച്ചകള്‍ പോസിറ്റീവായിരുന്നു. ഇന്ത്യ വരുമെന്നുള്ള കാര്യത്തില്‍ ഞങ്ങള്‍ക്ക് പ്രതീക്ഷയുണ്ട്. സര്‍ക്കാര്‍ അനുമതികള്‍ക്കായി കാത്തിരിക്കുകയാണ്.'' അദ്ദേഹം വ്യക്തമാക്കി. ബിസിസിഐക്ക് അനുമതി ലഭിച്ചില്ലെങ്കില്‍, രോഹിതും കോലിയും ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്തുന്നത് ഒക്ടോബറില്‍ ഓസ്ട്രേലിയന്‍ പര്യടനം വരെ വൈകും. മൂന്ന് ഏകദിന മത്സരങ്ങളാണ് ഓസ്‌ട്രേലിയ ഇന്ത്യയില്‍ കളിക്കുക. ഒക്ടോബര്‍ 19 ന് പര്യടനം ആരംഭിക്കും.

ഇന്ത്യന്‍ ബോര്‍ഡ് നേരത്തെ സ്ഥിരീകരിച്ചതുപോലെ, രോഹിത് ഫോര്‍മാറ്റില്‍ ക്യാപ്റ്റനായി തുടരും. അതായത് ദേശീയ ടീമിന് ഓരോ ഫോര്‍മാറ്റിനും ആദ്യമായി മൂന്ന് വ്യത്യസ്ത ക്യാപ്റ്റന്മാര്‍ ഉണ്ടായിരിക്കും. ഇക്കഴിഞ്ഞ ഐപിഎല്ലില്‍ ഗംഭീര പ്രകടനം പുറത്തെടുത്തിരുന്നു കോലി. റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന് വേണ്ടി നിര്‍ണായക പ്രകടനം പുറത്തെടുക്കാന്‍ കോലിക്ക് സാധിച്ചു. 15 മത്സരങ്ങളില്‍ നിന്ന് 657 റണ്‍സാണ് കോലി അടിച്ചെടുത്തത്. കോലിയുടെ പ്രകടനത്തിന്റെ പിന്‍ബലത്തില്‍ ആര്‍സിബി ആദ്യമായി ഐപിഎല്‍ കിരീടം സ്വന്തമാക്കുകയും ചെയ്തു. രോഹിത്തിനാവട്ടെ മുംബൈ ഇന്ത്യന്‍സിന് വേണ്ടി മികച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിച്ചിരുന്നില്ല.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

പാകിസ്ഥാന്‍റെ രണ്ട് ഉപാധികൾ അംഗീകരിച്ചു; ഇന്ത്യ-പാക് മത്സരത്തിന് പച്ചക്കൊടി കാട്ടി ഐസിസി, മുഖം രക്ഷിക്കാൻ അയൽക്കാരുടെ അഭ്യർത്ഥന മറയാക്കി പാകിസ്ഥാന്‍
ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച അവിശ്വസനീയ ക്യാച്ചുമായി ബ്രയാന്‍ ബെന്നറ്റ്; ഒമാനെ നാണംകെടുത്തി സിംബാബ്‌വെ