ഓവറില്‍ ആറ് സിക്സര്‍, 25 പന്തില്‍ സെഞ്ചുറി; ക്രിസ് ഗെയിലിനിയും പിന്നിലാക്കി യുവതാരം

By Web TeamFirst Published Mar 22, 2019, 5:41 PM IST
Highlights

കൗണ്ടി സീസണ്‍ തുടങ്ങുന്നതിന് മുന്നോടിയായി ദുബായില്‍ നടന്ന ടി10 മത്സരത്തിലാണ് ജാക്സിന്റെ വെടിക്കെട്ട് പ്രകടനം

ദുബായ്: ടി20 ക്രിക്കറ്റിനെ വെല്ലാന്‍ എത്തുന്ന ടി10 ക്രിക്കറ്റിന് ദുബായില്‍ വെടിക്കെട്ട് തുടക്കം. ലങ്കാഷെയറിനെതിരായ മത്സരത്തില്‍ സറെയുടെ യുവതാരം വില്‍ ജാക്സ് ഓവറില്‍ ആറ് പന്തും സിക്സര്‍ പറത്തിയെന്ന് മാത്രമല്ലെ 25 പന്തില്‍ സെഞ്ചുറിയിലെത്തി ആരാധകരെ അമ്പരപ്പിച്ചു. 30 പന്തില്‍ 105 റണ്‍സെടുത്ത ജാക്സ് എട്ട് ഫോറും 11 സിക്സറും പറത്തി.

കൗണ്ടി സീസണ്‍ തുടങ്ങുന്നതിന് മുന്നോടിയായി ദുബായില്‍ നടന്ന ടി10 മത്സരത്തിലാണ് ജാക്സിന്റെ വെടിക്കെട്ട് പ്രകടനം. എന്നാല്‍ മത്സരത്തിന് ഔദ്യോഗിക പദവിയില്ലാത്തതിനാല്‍ ജാക്സിന്റെ പ്രകടനം റെക്കോര്‍ഡ് ബുക്കില്‍ രേഖപ്പെടുത്തില്ല. 2013 ഐപിഎല്ലില്‍ 30 പന്തില്‍ സെഞ്ചുറി അടിച്ച ക്രിസ് ഗെയിലിന്റെ പേരിലാണ് നിലവില്‍ അതിവേഗ സെഞ്ചുറിയുടെ റെക്കോര്‍ഡ്.

8⃣ fours
1⃣1⃣sixes including six in an over' 100 in 25 balls against 💥 pic.twitter.com/HKwfv4RXfq

— Surrey Cricket (@surreycricket)

ജാക്സിന്റെ വെടിക്കെട്ട് ഇന്നിംഗ്സിന്റെ മികവില്‍ സറെ 10 ഓവറില്‍ 176 റണ്‍സെടുത്തപ്പോള്‍ ലങ്കാഷെയറിന് 10 ഓവറില്‍ 81 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. ഇന്ത്യ എക്കെതിരെ തിരവുനന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ കളിച്ച ഇംഗ്ലണ്ട് ലയണ്‍സ് ടീമില്‍ അംഗമായിരുന്നു വില്‍ ജാക്സ്.

click me!