ഓര്‍ത്തെടുക്കാന്‍ രണ്ട് കിടിലന്‍ ഇന്നിംഗ്‌സ്! എങ്കിലും പ്ലേ ഓഫ് മത്സരങ്ങളില്‍ രോഹിത് ശര്‍മ കുറച്ച് ശോകമാണ്

Published : May 30, 2025, 01:19 PM IST
ഓര്‍ത്തെടുക്കാന്‍ രണ്ട് കിടിലന്‍ ഇന്നിംഗ്‌സ്! എങ്കിലും പ്ലേ ഓഫ് മത്സരങ്ങളില്‍ രോഹിത് ശര്‍മ കുറച്ച് ശോകമാണ്

Synopsis

പ്ലേ ഓഫ് മത്സരങ്ങളില്‍ രോഹിത്തിന്റെ പ്രകടനം മോശമാണ്, എന്നാല്‍ ഫൈനലുകളില്‍ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്. ഈ മത്സരത്തില്‍ രോഹിത് ഫോമിലേക്ക് തിരിച്ചെത്തുമോ എന്ന് കാത്തിരുന്ന് കാണണം.

മൊഹാലി: ഐപിഎല്‍ എലിമിനേറ്ററില്‍ ഇന്ന് ഗുജറാത്ത് ടൈറ്റന്‍സിനെ നേരിടാനൊരുങ്ങുകയാണ് മുംബൈ ഇന്ത്യന്‍സ്. മുല്ലാന്‍പൂര്‍, മഹാരാജ യാദവീന്ദ്ര സിംഗ് സ്റ്റേഡിയത്തില്‍ വൈകിട്ട് ഏഴിന് ടോസ് വീഴും. ജയിക്കുന്ന ടീം രണ്ടാം ക്വാളിഫയറില്‍ പഞ്ചാബ് കിംഗ്‌സിനെതിരെ കളിക്കും. റിയാന്‍ റിക്കിള്‍ട്ടണ്‍ ഇല്ലാതെയാണ് മുംബൈ, ഇറങ്ങുന്നത്. പകരം ഇംഗ്ലീഷ് താരം ജോണി ബെയര്‍സ്‌റ്റോ കളിച്ചേക്കും. ഓപ്പണറും മുന്‍ ക്യാപ്റ്റനുമായ രോഹിത് ശര്‍മയും ഉത്തരവാദിത്തം കാണിക്കേണ്ടതുണ്ട്. എന്നാല്‍ രോഹിത്തിനെ സംബന്ധിച്ചിടത്തോളം അത്ര തല്ല സീസണല്ലായിരുന്നു ഇത്. 13 ഇന്നിംഗ്സുകളില്‍ നിന്ന് 27.41 ശരാശരിയിലും 147.53 സ്‌ട്രൈക്ക് റേറ്റിലും 329 റണ്‍സാണ് രോഹിത് നേടിയത്. മൂന്ന് അര്‍ദ്ധ സെഞ്ച്വറികളും ഇതില്‍ ഉള്‍പ്പെടും. 

ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ പൂജ്യത്തോടെയാണ് അദ്ദേഹം സീസണ്‍ ആരംഭിച്ചത്. ആദ്യ ഏഴ് ഇന്നിംഗ്സുകളില്‍ തുടര്‍ച്ചയായി ചെറിയ സ്‌കോറുകള്‍ മാത്രമാണ് നേടിയത്. എന്നാല്‍ ചെന്നൈക്കെതിരെ രണ്ടാം മത്സരത്തില്‍ രോഹിത് ഫോമിലേക്ക് ഉയര്‍ന്നു. 45 പന്തില്‍ പുറത്താവാതെ 76 റണ്‍സാണ് രോഹിത് നേടിയത്. പിന്നീട് സണ്‍റൈസേഴ്സ് ഹൈദരാബാദ്, രാജസ്ഥാന്‍ റോയല്‍സ് എന്നിവര്‍ക്കെതിരെയും രോഹിത് അര്‍ധ സെഞ്ചുറി നേടി. എന്നാല്‍ അവസാന മൂന്ന് മത്സരങ്ങളില്‍ താരത്തിന് തിളങ്ങാന്‍ സാധിച്ചില്ല. അതിനേക്കാള്‍ മുംബൈയെ അലട്ടുന്നത്, പ്ലേ ഓഫില്‍ അദ്ദേഹത്തിന്റെ നിരാശപ്പെടുത്തുന്ന പ്രകടനങ്ങളാണ്. 

പ്ലേ ഓഫില്‍ ഓര്‍ത്തിക്കാന്‍ പോന്ന രണ്ട് ഇന്നിംഗ്‌സുകള്‍ മാത്രമാണ് രോഹിത്തിന്റെ പേരിലുള്ളത്. അത് രണ്ടും ഫൈനലിലായിരുന്നു. 21 ഇന്നിംഗ്സുകളില്‍ നിന്ന് 15.80 ശരാശരിയിലും 108.96 സ്‌ട്രൈക്ക് റേറ്റിലും വെറും 316 റണ്‍സ് മാത്രമാണ് അദ്ദേഹം നേടിയത്. രണ്ട് അര്‍ധ സെഞ്ചുറികളും ഉള്‍പ്പെടും. 2015, 2020 പതിപ്പുകളിലെ മുംബൈയുടെ ഏറ്റവും പ്രധാനപ്പെട്ട ഫൈനലിലാണ് രോഹിത്തിന്റെ രണ്ട് അര്‍ദ്ധസെഞ്ച്വറികളും പിറന്നത്. 2015ലെ ഫൈനലില്‍ ചെന്നൈക്കെതിരെ അദ്ദേഹം 26 പന്തില്‍ 50 റണ്‍സ് നേടി മുംബൈയെ അവരുടെ രണ്ടാം കിരീടത്തിലേക്ക് നയിച്ചു. അന്ന് പ്ലെയര്‍ ഓഫ് ദ മാച്ചും രോഹിത്തായിരുന്നു. 

2020ല്‍ ഡല്‍ഹിക്കെതിരായ ഫൈനലില്‍ 68 റണ്‍സാണ് രോഹിത് അടിച്ചെടുത്തത്. അന്നും ടീമിനെ വിജയത്തിലേക്ക് നയിച്ചത് രോഹിത്താണ്. നിര്‍ണായക ഘട്ടങ്ങളില്‍ തന്റെ ടീമിനുവേണ്ടി എങ്ങനെ നിലകൊള്ളണമെന്നും അവരെ എങ്ങനെ വിജയത്തിലെത്തിക്കണമെന്നും രോഹിതിന് അറിയാം. ഐസിസി ഇവന്റുകളിലെ നോക്കൗട്ട് ഘട്ടങ്ങളിലെ അദ്ദേഹത്തിന്റെ സമീപകാല പ്രകടനങ്ങള്‍ മികച്ചതായിരുന്നു. 2023ലെ ഏകദിന ലോകകപ്പിന് ശേഷം, നോക്കൗട്ട് ഘട്ടങ്ങളിലെ ആറ് ഇന്നിംഗ്സുകളില്‍ നിന്ന് രോഹിത് 44 ശരാശരിയിലും 122.22 സ്‌ട്രൈക്ക് റേറ്റിലും 264 റണ്‍സ് നേടിയിട്ടുണ്ട്, രണ്ട് അര്‍ധ സെഞ്ച്വറികളും അദ്ദേഹത്തിന്റെ പേരിലുണ്ട്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

പൊരുതിയത് തിലക് വര്‍മ മാത്രം, അടിതെറ്റി വീണ് ഇന്ത്യ, രണ്ടാം ടി20യില്‍ വമ്പന്‍ ജയവുമായി ദക്ഷിണാഫ്രിക്ക, പരമ്പരയില്‍ ഒപ്പം
തുടര്‍ച്ചയായി നാലെണ്ണമടക്കം ഒരോവറില്‍ എറിഞ്ഞത് 7 വൈഡുകള്‍, അര്‍ഷ്ദീപിനെതിരെ രോഷമടക്കാനാവാതെ ഗംഭീര്‍