വനിതാ ഏഷ്യാ കപ്പ്: അവസാന പന്തില്‍ പാക്കിസ്ഥാനെ വീഴ്ത്തി ശ്രീലങ്ക ഫൈനലില്‍

Published : Oct 13, 2022, 05:05 PM IST
വനിതാ ഏഷ്യാ കപ്പ്: അവസാന പന്തില്‍ പാക്കിസ്ഥാനെ വീഴ്ത്തി ശ്രീലങ്ക ഫൈനലില്‍

Synopsis

ഫൈനലില്‍ ഇന്ത്യയാണ് ശ്രീലങ്കയുടെ എതിരാളികള്‍. നേരത്തെ ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്കക്കായി ഹര്‍ഷിത മാധവിയാണ് 36 റണ്‍സടിച്ച് ടോപ് സ്കോററായത്. അനുഷിക സഞ്ജീവനി 26 റണ്‍സടിച്ചു. മറുപടി ബാറ്റിംഗില്‍ ക്യാപ്റ്റന്‍ ബിസ്മ മറൂഫ്(41 പന്തില്‍ 42) റണ്‍സടിച്ച് പാക്കിസ്ഥാന്‍റെ ടോപ് സ്കോററായി.

ധാക്ക: വനിതാ ഏഷ്യാ കപ്പിലെ ആവേശപ്പോരാട്ടത്തില്‍ പാക്കിസ്ഥാനെ അവസാന പന്തില്‍ വീഴ്ത്തി ശ്രീലങ്ക ഫൈനലില്‍. രണ്ടാം സെമി ഫൈനലില്‍ ശ്രീലങ്ക ഉയര്‍ത്തിയ 123 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ പാക്കിസ്ഥാന് 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 121 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. അച്ചിനി കുലസൂര്യ എറിഞ്ഞ അവസാന ഓവറില്‍ അഞ്ച് വിക്കറ്റ് കൈയിലിരിക്കെ ഒമ്പത് റണ്‍സായിരുന്നു പാക്കിസ്ഥാന് ജയിക്കാന്‍ വേണ്ടിയിരുന്നത്.

ആദ്യ അഞ്ച് പന്തില്‍ ആറ് റണ്‍സെടുക്കാനെ പാക്കിസ്ഥാന് കഴിഞ്ഞുള്ളു. ഇതോടെ അവസാന പന്തില്‍ ജയത്തിലേക്ക് മൂന്ന് റണ്‍സ് വേണമെന്നായി. അവസാന പന്ത് ഫുള്‍ടോസ് ആയെങ്കിലും നേരെ എക്സ്ട്രാ കവര്‍ ഫീല്‍ഡറുടെ കൈയിലേക്കാണ് പാക് ബാറ്ററായ നിദാ ദര്‍ അടിച്ചത്. ക്യാച്ചായിരുന്ന പന്ത് കവിഷ ദില്‍ഹാരി നിലത്തിട്ടു. ഇതിനിടെ ഒരു റണ്‍സ് ഓടിയെടുത്ത നിദാ ദര്‍ രണ്ടാം റണ്ണിനായി ഓടിയെങ്കിലും റണ്‍ ഔട്ടായി. ഇതോടെ ശ്രീലങ്ക ഒരു റണ്ണിന്‍റെ അവിശ്വസനീയ ജയം സ്വന്തമാക്കി. സ്കോര്‍ ശ്രീലങ്ക 20 ഓവറില്‍ 122-6, പാക്കിസ്ഥാന്‍ 20 ഓവറില്‍ 121-6.

'ക്രിക്കറ്റ് കളിച്ചു, ഭരിച്ചു, ഇനി മറ്റെന്തെങ്കിലും ചെയ്യണം', വിവാദങ്ങൾക്ക് മറുപടിയുമായി ഗാംഗുലി

ഫൈനലില്‍ ഇന്ത്യയാണ് ശ്രീലങ്കയുടെ എതിരാളികള്‍. നേരത്തെ ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്കക്കായി ഹര്‍ഷിത മാധവിയാണ് 36 റണ്‍സടിച്ച് ടോപ് സ്കോററായത്. അനുഷിക സഞ്ജീവനി 26 റണ്‍സടിച്ചു. മറുപടി ബാറ്റിംഗില്‍ ക്യാപ്റ്റന്‍ ബിസ്മ മറൂഫ്(41 പന്തില്‍ 42) റണ്‍സടിച്ച് പാക്കിസ്ഥാന്‍റെ ടോപ് സ്കോററായി. നിദാ ദറിന്‍റെ പോരാട്ടം(26 പന്തില്‍ 26) വിജയപ്രതീക്ഷ നല്‍കിയെങ്കിലും അവസാന പന്തില്‍ റണ്ണൗട്ടായത് പാക്കിസ്ഥാന് കനത്ത പ്രഹരമായി.

കെ എല്‍ രാഹുല്‍ മാത്രം പോരാടി; രണ്ടാം സന്നാഹമത്സരത്തില്‍ ഇന്ത്യക്ക് ഞെട്ടിക്കുന്ന തോല്‍വി

പതിനൊന്നാം ഓവറില്‍ 65-3 എന്ന മികച്ച നിലയിലായിരുന്നു പാക്കിസ്ഥാന്‍. എന്നാല്‍ മധ്യ ഓവറുകളില്‍ ശ്രീലങ്കന്‍ ബൗളര്‍മാര്‍ പാക്കിസ്ഥാനെ വരിഞ്ഞുകെട്ടിയതോടെ പാക്കിസ്ഥാന് സ്കോറിംഗ് നിരക്ക് ഉയര്‍ത്താനായില്ല. അവസാന മൂന്നോവറില്‍ 17ഉം രണ്ടോവറില്‍ 13ഉം റണ്‍സെ പാക്കിസ്ഥാന് ജയിക്കാന്‍ വേണ്ടിയിരുന്നുള്ളു. പതിനെട്ടാം ഓവറിലെ രണ്ടാം പന്തില്‍ ക്യാപ്റ്റന്‍ മറൂഫിനെ സുഗന്ധിക കുമാരി ബൗള്‍ഡാക്കിയതോടെ ആ ഓവറില്‍ അഞ്ച് റണ്‍സെ പാക്കിസ്ഥാന് നേടാനായുള്ളു. പത്തൊമ്പതാം ഓവറിലെ ആദ്യ പന്തില്‍ ആയേഷ നസീമിനെ രണ്‍വീറ പുറത്താക്കിയതോടെ നാലു റണ്‍സ് മാത്രമെ ആ ഓവറില്‍ പാക്കിസ്ഥാന് നേടാനായുള്ളു. ഇതോടെയാണ് അവസാന ഓവറില്‍ വിജയലക്ഷ്യം ഒമ്പത് റണ്‍സായത്.

PREV
GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
click me!

Recommended Stories

ഇംഗ്ലണ്ടിനെ ബാസ്ബോള്‍ പഠിപ്പിച്ച് ഓസ്ട്രേലിയ, ബ്രിസ്ബേൻ ടെസ്റ്റില്‍ നിര്‍ണായക ഒന്നാം ഇന്നിംഗ്സ് ലീഡ്
'അവന്‍റെ ഭാവി തീരുമാനമായി, ഇത്തവണയും ലോകകപ്പ് ഭാഗ്യമുണ്ടാകില്ല', ഇന്ത്യൻ താരത്തെക്കുറിച്ച് ഇര്‍ഫാന്‍ പത്താന്‍