വനിതാ ടി20 ലോകകപ്പ് സെമി ഫൈനല്‍: പവര്‍ പ്ലേ പവറാക്കി ഓസീസ്; ഇന്ത്യക്കെതിരെ മികച്ച തുടക്കം

Published : Feb 23, 2023, 07:02 PM IST
 വനിതാ ടി20 ലോകകപ്പ് സെമി ഫൈനല്‍: പവര്‍ പ്ലേ പവറാക്കി ഓസീസ്; ഇന്ത്യക്കെതിരെ മികച്ച തുടക്കം

Synopsis

രേണുകാ സിംഗാണ് ഇന്ത്യക്കായി ബൗളിംഗ് ഓപ്പണ്‍ ചെയ്തത്. ഇന്നിംഗ്സിലെ ആദ്യ പന്തില്‍ തന്നെ ബൗണ്ടറി അടിച്ചാണ് അലീസ ഹീലി തുടങ്ങിയത്. ആദ്യ പന്തില്‍ ബൗണ്ടറി നേടിയെങ്കിലും ആദ്യ ഓവറില്‍  ആറ് റണ്‍സെ ഓസീസ് നേടിയുള്ളു.

കേപ്‌ടൗണ്‍: വനിതാ ടി20 ലോകകപ്പ് ആദ്യ സെമിയില്‍ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഓസ്ട്രേലിയക്ക് മികച്ച തുടക്കം. പവര്‍ പ്ലേയില്‍ തകര്‍ത്തടിച്ച ഓസീസ് വിക്കറ്റ് നഷ്ടമില്ലാതെ 43 റണ്‍സെടുത്തു.  22 പന്തില്‍ 23 റണ്‍സുമായി അലീസ ഹീലിയും 14 പന്തില്‍ 19 റണ്‍സുമായി ബെത് മൂണിയും ക്രീസില്‍.

പവര്‍ പ്ലേ പവറാക്കി

രേണുകാ സിംഗാണ് ഇന്ത്യക്കായി ബൗളിംഗ് ഓപ്പണ്‍ ചെയ്തത്. ഇന്നിംഗ്സിലെ ആദ്യ പന്തില്‍ തന്നെ ബൗണ്ടറി അടിച്ചാണ് അലീസ ഹീലി തുടങ്ങിയത്. ആദ്യ പന്തില്‍ ബൗണ്ടറി നേടിയെങ്കിലും ആദ്യ ഓവറില്‍  ആറ് റണ്‍സെ ഓസീസ് നേടിയുള്ളു. ദീപ്തി ശര്‍മ എറിഞ്ഞ രണ്ടാം ഓവറില്‍ എട്ട് റണ്‍സ് നേടിയ ഓസീസ് രേണുകയെറിഞ്ഞ മൂന്നാം ഓവറില്‍ ഏഴ് റണ്‍സ് നേടി. എന്നാല്‍ നാലാം ഓവറിലും അഞ്ചാം ഓവറിലും അഞ്ച് റണ്‍സ് മാത്രം വിട്ടുകൊടുത്ത ദീപ്തി ശര്‍മയും ശിഖ പാണ്ഡെയും ഓസീസിനെ പിടിച്ചു കെട്ടിയെങ്കിലും ദീപ്തി എറിഞ്ഞ പവര്‍ പ്ലേയിലെ അവസാന ഓവറില്‍ സിക്സ് അടക്കം 12 റണ്‍സ് നേടി ഓസീസ് പവര്‍ പ്ലേ പവറാക്കി.

നേരത്തെ ടോസ് നേടിയ ഓസീസ് ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ ഇന്ത്യക്കായി ഇറയിപ്പോള്‍ പരിക്കേറ്റ പൂജ വസ്ട്രക്കര്‍ക്ക് പകരം സ്നേഹ് റാണയും രാധാ യാദവിന് പകരം രാജേശ്വരി ഗെയ്‌ക്‌വാദുമാണ് ഇന്ത്യയുടെ അന്തിമ ഇളവനിലെത്തിയത്. ഓസീസ് ആകട്ടെ അലാന കിങിന് പകരക്കാരിയായി ജെസ് ജൊനാസനെയും അനാബെല്‍ സതര്‍ലാന്‍ഡിന് പകരം സൂപ്പര്‍ താരം അലീസ ഹീലിയും ടീമിലെടുത്തു.

മൂന്ന് വർഷം മുൻപ് ഇന്ത്യയെ തോൽപിച്ചാണ് ഓസീസ് വനിതകൾ അഞ്ചാം കിരീടം സ്വന്തമാക്കിയത്. കഴിഞ്ഞവർഷം കോമൺവെൽത്ത് ഗെയിംസ് ഫൈനലിലും ഓസിസ് കരുത്തിന് മുന്നിൽ ഇന്ത്യക്ക് അടിതെറ്റി. ഏറ്റവുമൊടുവിൽ ഏറ്റുമുട്ടിയ അഞ്ചു മത്സരങ്ങളുടെ പരമ്പരയും 4-1ന് ഓസീസ് സ്വന്തമാക്കി. ഗ്രൂപ്പിൽ എല്ലാ കളിയും ജയിച്ചാണ് ഓസീസ് സെമിക്കിറങ്ങുന്നത്. ഇന്ത്യയാവട്ടെ ഇംഗ്ലണ്ടിനോട് തോറ്റ് ഗ്രൂപ്പിൽ രണ്ടാംസ്ഥാനത്തായി.

ഇന്ത്യ പ്ലേയിംഗ് ഇലവന്‍: Shafali Verma, Smriti Mandhana, Jemimah Rodrigues, Harmanpreet Kaur(c), Richa Ghosh(w), Deepti Sharma, Yastika Bhatia, Sneh Rana, Shikha Pandey, Radha Yadav, Renuka Thakur Singh.

ഓസ്ട്രേലിയ പ്ലേയിംഗ് ഇലവന്‍: Alyssa Healy(w), Beth Mooney, Meg Lanning(c), Ashleigh Gardner, Ellyse Perry, Tahlia McGrath, Grace Harris, Georgia Wareham, Jess Jonassen, Megan Schutt, Darcie Brown.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

പൊരുതിയത് തിലക് വര്‍മ മാത്രം, അടിതെറ്റി വീണ് ഇന്ത്യ, രണ്ടാം ടി20യില്‍ വമ്പന്‍ ജയവുമായി ദക്ഷിണാഫ്രിക്ക, പരമ്പരയില്‍ ഒപ്പം
തുടര്‍ച്ചയായി നാലെണ്ണമടക്കം ഒരോവറില്‍ എറിഞ്ഞത് 7 വൈഡുകള്‍, അര്‍ഷ്ദീപിനെതിരെ രോഷമടക്കാനാവാതെ ഗംഭീര്‍