വനിതാ പ്രീമിയര്‍ ലീഗ്: ഓസ്‌ട്രേലിയന്‍ സൂപ്പര്‍ താരം യുപി വാരിയേഴ്‌സ് ക്യാപ്റ്റന്‍

Published : Feb 22, 2023, 03:23 PM ISTUpdated : Feb 22, 2023, 03:26 PM IST
വനിതാ പ്രീമിയര്‍ ലീഗ്: ഓസ്‌ട്രേലിയന്‍ സൂപ്പര്‍ താരം യുപി വാരിയേഴ്‌സ് ക്യാപ്റ്റന്‍

Synopsis

2020ല്‍ മെല്‍ബണിലെ വനിതാ ടി20 ലോകകപ്പ് ഫൈനലില്‍ അടക്കം ശ്രദ്ധേയ പ്രകടം നടത്തിയിട്ടുള്ള താരമാണ് അലീസ ഹീലി

ലഖ്‌നൗ: പ്രഥമ വനിതാ പ്രീമിയര്‍ ലീഗില്‍ ഓസ്ട്രേലിയന്‍ സ്റ്റാര്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ആലീസ ഹീലി യുപി വാരിയേഴ്‌സ് ക്യാപ്റ്റന്‍. കാപ്രി ഗ്ലോബല്‍ ഹോള്‍ഡിംഗ് പ്രൈവറ്റ് ലിമിറ്റഡിന് കീഴിലുള്ള ടീമാണ് യുപി വാരിയേഴ്‌സ്. ഓസ്‌ട്രേലിയന്‍ വനിതാ ക്രിക്കറ്റ് ടീമിലെ ഏറ്റവും പരിചയസമ്പന്നരായ താരങ്ങളില്‍ ഒരാളായ അലീസ ഹീലി 139 രാജ്യാന്തര ട്വന്‍റി 20കള്‍ കളിച്ച് 2500ത്തോളം റണ്‍സ് നേടിയിട്ടുണ്ട്. ഒരു സെഞ്ചുറിയും 14 അര്‍ധസെഞ്ചുറികളും സഹിതമാണിത്. ടി20യില്‍ 110 പേരെ പുറത്താക്കിയിട്ടുള്ള താരം സമകാലിക ക്രിക്കറ്റിലെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പര്‍മാരില്‍ ഒരാളാണ്. 

വമ്പന്‍ ടൂര്‍ണമെന്‍റുകളുടെ താരം എന്ന വിശേഷണമുള്ളയാളാണ് അലീസ ഹീലി. 2020ല്‍ മെല്‍ബണിലെ വനിതാ ടി20 ലോകകപ്പ് ഫൈനലില്‍ അടക്കം ശ്രദ്ധേയ പ്രകടം നടത്തിയിട്ടുള്ള താരമാണ് അലീസ ഹീലി. 'പ്രഥമ വുമണ്‍ പ്രീമിയര്‍ ലീഗില്‍ യുപി വാരിയേഴ്‌സിനെ നയിക്കാന്‍ കഴിയുന്നതില്‍ സന്തോഷമുണ്ട്. വനിതാ പ്രീമിയര്‍ ലീഗ് നമ്മളെല്ലാം കാത്തിരിക്കുന്ന ടൂര്‍ണമെന്‍റാണ്. യുപി വാരിയേഴ്‌സിന് ഗംഭീര സ്‌ക്വാഡാണുള്ളത്. ടീമിനൊപ്പം ചേരാനുള്ള ആകാംക്ഷയിലാണ് താനെന്നും' അലീസ ഹീലി പറഞ്ഞു. 

ഇംഗ്ലണ്ടിന്‍റെ ജോണ്‍ ലെവിസാണ് ടീമിന്‍റെ പരിശീലകന്‍. അഞ്ജു ജെയ്‌ന്‍ സഹ പരിശീലകയും ഓസീസ് മുന്‍ താരം ആഷ്‌ലി നോഫ്‌കെ ബൗളിംഗ് കോച്ചും നാല് ലോകകപ്പുകള്‍ നേടിയ ലിസ സ്‌തലേക്കര്‍ ടീം ഉപദേഷ്‌ടാവുമാണ്. മുംബൈയില്‍ മാര്‍ച്ച് നാല് മുതല്‍ 26 വരെയാണ് വനിതാ പ്രീമിയര്‍ ലീഗ് നടക്കുന്നത്. ബ്രബോണ്‍ സ്റ്റേഡിയം, ഡിവൈ പാട്ടീല്‍ സ്റ്റേഡിയം എന്നിവിടങ്ങളിലായാണ് മത്സരം.

യുപി വാരിയേഴ്‌സ് സ്‌ക്വാഡ്: അലീസ ഹീലി(ക്യാപ്റ്റന്‍), സോഫീ എക്കിള്‍സ്റ്റണ്‍, ദീപ്‌തി ശര്‍മ്മ, തഹ്‌ലിയ മഗ്രാത്ത്, ഷബ്‌നിം ഇസ്‌മായില്‍, അഞ്ജലി സാര്‍വാണി, രാജേശ്വരി ഗെയ്‌ക്‌വാദ്, പര്‍ഷാവി ചോപ്ര, ശ്വേത ഷെരാവത്ത്, എസ് യസശ്രീ, കിരണ്‍ നവ്‌ഗീര്‍, ഗ്രേസ് ഹാരിസ്, ദേവിക വൈദ്യ, ലോറന്‍ ബെല്‍, ലക്ഷ്‌മി യാദവ്, സിമ്രാന്‍ ഷെയ്‌ഖ്. 

വീ മിസ്‌ യൂ ലെജന്‍ഡ്...സാനിയ മിര്‍സയുടെ ഐതിഹാസിക കരിയറിന് വിരാമം

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

'സഞ്ജു ഓപ്പണിംഗ് റോളില്‍ തിരിച്ചെത്തിയാല്‍ തിളങ്ങാനാവില്ല'; കാരണം വ്യക്തമാക്കി ഇര്‍ഫാന്‍ പത്താന്‍
ഒരൊറ്റ ജയം, ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്റ് പട്ടികയില്‍ ഇന്ത്യയെ പിന്തള്ളി ന്യൂസിലന്‍ഡ്