കോലിയോ രോഹിത്തോ അല്ല, അവര്‍ രണ്ടുപേരുമാണ് പ്രധാന ഭീഷണി; തുറന്നു പറഞ്ഞ് സ്റ്റീവ് സ്മിത്ത്

Published : Jun 06, 2023, 11:40 AM IST
 കോലിയോ രോഹിത്തോ അല്ല, അവര്‍ രണ്ടുപേരുമാണ് പ്രധാന ഭീഷണി; തുറന്നു പറഞ്ഞ് സ്റ്റീവ് സ്മിത്ത്

Synopsis

ഇന്ത്യക്ക് നിലവാരമുള്ള സീം ബൗളര്‍മാരുണ്ട്. അവരില്‍ പ്രധാനികളാണ് ഷമിയും സിറാജും. ഡ്യൂക് ബോളുകള്‍ ഇവരുടെ ബൗളിംഗിന് അനുയോജ്യമാണ്. അതുപോലെ സ്പിന്നര്‍മാരും. ഓവലിലെ സാഹചര്യം സ്പിന്നര്‍മാര്‍ക്കും അനുകൂലമാണ്. ഇന്ത്യക്ക് മികച്ച ബൗളിംഗ് നിരയുണ്ട്. അവര്‍ക്കെതിരെ മേല്‍ക്കൈ നേടുക എന്നത് വലിയ വെല്ലുവിളിയാണ്.

ഓവല്‍: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ പോരാട്ടത്തിലെ ആദ്യ പന്തെറിയാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിയിരിക്കെ ഫൈനലില്‍ വെല്ലുവിളിയായേക്കാവുന്ന ഇന്ത്യന്‍ താരങ്ങളെക്കുറിച്ച് മനസുതുറന്ന് ഓസീസ് താരം സ്റ്റീവ് സ്മിത്ത്. ഇന്ത്യന്‍ പേസര്‍മാരായ മുഹമ്മദ് ഷമിയും മുഹമ്മദ് സിറാജുമായിരിക്കും ഓസ്ട്രേലിയക്ക് ഭീഷണി ഉയര്‍ത്തുന്ന താരങ്ങളെന്ന് സ്മിത്ത് മത്സരത്തിന് മുന്നോടിയയാുള്ള വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ഇന്ത്യക്ക് നിലവാരമുള്ള സീം ബൗളര്‍മാരുണ്ട്. അവരില്‍ പ്രധാനികളാണ് ഷമിയും സിറാജും. ഡ്യൂക് ബോളുകള്‍ ഇവരുടെ ബൗളിംഗിന് അനുയോജ്യമാണ്. അതുപോലെ സ്പിന്നര്‍മാരും. ഓവലിലെ സാഹചര്യം സ്പിന്നര്‍മാര്‍ക്കും അനുകൂലമാണ്. ഇന്ത്യക്ക് മികച്ച ബൗളിംഗ് നിരയുണ്ട്. അവര്‍ക്കെതിരെ മേല്‍ക്കൈ നേടുക എന്നത് വലിയ വെല്ലുവിളിയാണ്.

ജോഷ് ഹേസല്‍വുഡിന്‍റെ അഭാവത്തില്‍ ടീമിലെത്തിയാല്‍ സ്കോട് ബോളണ്ടോ മൈക്കല്‍ നീസറോ മികച്ച പ്രകടനം പുറത്തെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നേരിട്ട് പ്ലേയിംഗ് ഇലവനില്‍ കളിക്കാനുള്ള പ്രതിഭ നീസറിനുണ്ട്. കാരണം, ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് കൗണ്ടി ചാമ്പ്യന്‍ഷിപ്പില്‍ ഗ്ലാമോര്‍ഗനെതിരായ മത്സരത്തില്‍ ഞാന്‍ നീസറെ നേിരിട്ടതാണ്. അതുപോലെ ബാറ്റിംഗിലും തിളങ്ങാന്‍ നീസര്‍ക്കാവും.

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ നാളെ, ഇന്ത്യന്‍ സമയം; മത്സരം കാണാനുള്ള വഴികള്‍ അറിയാം

അതുപോലെ സ്കോട് ബൊളാണ്ട് ഇതുവരെ ഓസ്ട്രേലിയക്ക് പുറത്ത് വിക്കറ്റെടുത്തിട്ടില്ലെങ്കിലും ഇംഗ്ലണ്ടില്‍ തിളങ്ങാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. മികച്ച സ്വിംഗും ലെങ്ത്തുമുള്ള ബൊളാണ്ടിന് ഇംഗ്ലീഷ് സാഹചര്യങ്ങള്‍ അനുയോജ്യമാണെന്നും സ്മിത്ത് പറഞ്ഞു. ഇന്ത്യ-ഓസ്ട്രേലിയ ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനലിന് നാളെ ഇംഗ്ലണ്ടിലെ ഓവലിലാണ് തുടക്കാമാകുക. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് മൂന്ന് മണി മുതലാണ് മത്സരം. ടെലിവിഷനില്‍ സ്റ്റാര്‍ സ്പോര്‍ട്സിലും ഡിജിറ്റല്‍ പ്ലാറ്റ്ഫോമില്‍ ഡിസ്നി+ ഹോട്സ്റ്റാറിലും മത്സരം തത്മസയം കാണാനാകും.

ഏകദിന, ടി20 ലോകകപ്പുകളും ചാംപ്യൻസ് ട്രോഫിയുമെല്ലാം നേടിയിട്ടുള്ള ഇരുടീമുകളുടെയും ഷോക്കേസിൽ ഇല്ലാത്തത് ഈ ടെസ്റ്റ് ചാംപ്യൻഷിപ്പ് മേസ് മാത്രം. ആ കുറവ് നികത്താനാണ് ഐസിസി റാങ്കിംഗിലെ ഒന്നും രണ്ടും സ്ഥാനക്കാര്‍ കൊമ്പുകോര്‍ക്കുന്നത്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

മൂടൽ മഞ്ഞ് ചതിച്ചു, സഞ്ജുവിനെ നിർഭാഗ്യം പിന്തുടരുന്നു, ഇന്ത്യ-ദക്ഷിണാഫ്രിക്ക നാലാം ടി20 മത്സരം ഉപേക്ഷിച്ചു
ശുഭ്മാന്‍ ഗില്ലിന് പരിക്ക്, അവസാന രണ്ട് ടി20 മത്സരങ്ങള്‍ നഷ്ടമാകും; സഞ്ജു സാംസണ്‍ ഓപ്പണറായേക്കും