ധോണിയല്ല, യുവരാജാണ് ഇന്ത്യയെ നയിക്കേണ്ടിയിരുന്നത്; വീണ്ടും യോഗ്‌രാജിന്റെ പരസ്യ വിമര്‍ശനം

By Web TeamFirst Published May 7, 2020, 12:07 PM IST
Highlights

ഗാംഗുലി നായകസ്ഥാനമൊഴിഞ്ഞപ്പോള്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റന്‍ ആവേണ്ടിയിരുന്നത് ധോണി ആയിരുന്നില്ല, തന്റെ മകന്‍ യുവരാജ് ആയിരുന്നു. 

മൊഹാലി: ഗാംഗുലിക്ക് ശേഷം ഇന്ത്യയെ നയിക്കേണ്ടിയിരുന്നത് യുവരാജ് സിംഗായിരുന്നെന്ന വാദവുമായി അച്ഛന്‍ യോഗ്‌രാജ് സിംഗ്. കഴിഞ്ഞ ദിവസം എം എസ് ധോണിക്കും വിരാട് കോലിക്കുമെതിരെ കടുത്ത വിമര്‍ശനമുന്നിയച്ചതിന് പിന്നാലെയാണ് പുതിയ ആരോപണം. ഇരുവരും യുവരാജിനെ പിറകില്‍ നിന്ന് കുത്തുകയായിരുന്നുവെന്ന് അദ്ദേഹം കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

സൗരവ് ഗാംഗുലിക്കു ശേഷം ഇന്ത്യന്‍ ടീമിനെ നയിക്കേണ്ടിയിരുന്നത് ധോണി ആയിരുന്നില്ല മറിച്ച് യുവരാജ് ആയിരുന്നുവെന്നാണ് അദ്ദേഹം ചൂണ്ടിക്കാട്ടുന്നത്. ഇതിനിടെ രാഹുല്‍ ദ്രാവിഡും അനില്‍ കുംബ്ലെയും ഇന്ത്യയെ നയിച്ചെങ്കിലും ഇരുവരേയും പറഞ്ഞിട്ടിട്ടില. ''ഗാംഗുലി നായകസ്ഥാനമൊഴിഞ്ഞപ്പോള്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റന്‍ ആവേണ്ടിയിരുന്നത് ധോണി ആയിരുന്നില്ല, തന്റെ മകന്‍ യുവരാജ് ആയിരുന്നു. 

വിധിയാണ് എല്ലാം മാറ്റി മറിച്ചത്. അല്ലായിരുന്നെങ്കില്‍ ഇന്ത്യയെ യുവി നയിക്കുമായിരുന്നു. ഗാംഗുലി വാര്‍ത്തെയടുത്ത വളരെ സെറ്റായ നല്ലൊരു ടീമിനെയും അന്നു ധോണിക്കു ലഭിച്ചത്. ഗാംഗുലി ക്യാപ്റ്റന്‍ സ്ഥാനത്തേക്കു വരുമ്പോള്‍ ഇന്ത്യ റാങ്കിങില്‍ ഏഴാം സ്ഥാനത്തായിരുന്നു. യുവരാജ്, മുഹമ്മദ് കൈഫ്സ, സഹീര്‍ ഖാന്‍, ഹര്‍ഭജന്‍ സിങ്, വീരേന്ദര്‍ സെവാഗ്, ഗൗതം ഗംഭീര്‍ തുടങ്ങിയ യുവതാരങ്ങളെ ഉള്‍പ്പെടുത്തി ഗാംഗുലി പുതിയൊരു ടീമിനെ വാര്‍ത്തെടുത്തു. 

എന്തുകൊണ്ടാണ് ഗാംഗുലിയെക്കുറിച്ച് അവരെല്ലാം നല്ലതു മാത്രം പറയുന്നതെന്ന് ഞാന്‍ ചിന്തിച്ചിട്ടുണ്ട്. കാരണം ഗാംഗുലി യുവതാരങ്ങളെ പിന്തുണക്കുന്നതില്‍ ശ്രദ്ധിച്ചിരുന്നു. അതുകൊണ്ടാണ് ഗാംഗുലിയെ കുറിച്ച് ഒരക്ഷരം പറയാത്തത്. വീരേന്ദര്‍ സെവാഗ്, ഗൗതം ഗംഭീര്‍, യുവരാജ് എന്നിവരുടെയെല്ലാം കുറച്ചു മുമ്പുള്ള വീഡിയോകള്‍ താന്‍ കണ്ടിരുന്നു. ഇവരെല്ലാം ധോണിയെക്കുറിച്ച് നേരിട്ടോ, പരോക്ഷമായോ പലതും പറഞ്ഞിട്ടുണ്ട്.'' യോഗ്‌രാജ് പറഞ്ഞു.

click me!