
മുംബൈ: ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ പ്രധാന ചര്‍ച്ചാവിഷയം പിച്ചിനെക്കുറിച്ചാണ്. ആദ്യ ദിവസം മുതല്‍ പന്ത് കുത്തിത്തിരിയുന്ന പിച്ചുകളാകും ഇംഗ്ലണ്ടിനെ ഇന്ത്യയില്‍ കാത്തിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ പിച്ചിനോടുള്ള ഈ അധിക ആസക്തി ഇന്ത്യ കുറക്കണമെന്ന് തുറന്നു പറയുകയാണ് മുന്‍ ഇന്ത്യൻ താരം ആകാശ് ചോപ്ര.
പന്ത് കുത്തിത്തിരിയുന്ന പിച്ചിനോടുള്ള ഈ ആസക്തിയാണ് നമുക്ക് ലോകകപ്പ് നഷ്ടമാക്കിയത്. ഏത് പിച്ചായാലും ഇന്ത്യ മികച്ചവരുടെ സംഘമാണ്. ഏകദിന ലോകകപ്പ് പോലെയല്ല ടെസ്റ്റ് എന്ന് ചിലരെങ്കിലും പറയും. എങ്കിലും ഫോര്‍മാറ്റിലല്ല പിച്ചിനോടുള്ള ഈ ആസക്തി കിടക്കുന്നത്. അതൊരു ശീലമാണ്. മത്സരഫലം ഉണ്ടാകുന്ന പിച്ച് ഉണ്ടാകണമെന്ന് മാത്രം ക്യൂറേറ്ററോട് നിര്‍ദേശിച്ചാല്‍ മതി. റോഡ് പോലെയുള്ള ഫ്ലാറ്റ് പിച്ച് ആവാതിരുന്നാല്‍ മതി. അല്ലാതെ കുത്തിത്തിരിയുന്ന പിച്ച് ആവണമെന്നില്ല.
വിജയത്തിന്‍റെ ത്രാസ് ഇന്ത്യക്ക് അനുകൂലമാണ്. ഇന്ത്യ മാത്രമാണ് ഈ പരമ്പര ജയിക്കാന്‍ സാധ്യതയുള്ള ടീമും. അത് 4-0 ആണോ 5-9 ആണോ 4-1 ആണോ എന്ന് മാത്രമെ ആറിയാനുള്ളു. ഇംഗ്ലണ്ടിന്‍റെ സ്പിന്‍ ആക്രമണം ദുര്‍ബലാണ്. 20 വിക്കറ്റ് വീഴ്ത്താന്‍ കഴിയുന്നൊരു മത്സരത്തില്‍ മാത്രമെ അവര്‍ക്ക് ജയിക്കാനാവുകയുള്ളു.
ഇന്ത്യക്കെതിരായ പരമ്പരയില്‍ ഇംഗ്ലണ്ട് ഹാരി ബ്രൂക്ക് ഇല്ലാത്തത് വലിയ തിരിച്ചടിയാകും. ക്യാപ്റ്റനെന്ന നിലയിലും കളിക്കാരനെന്ന നിലയിലും ബെന്‍ സ്റ്റോക്സിനെ സംബന്ധിച്ച് വലിയ പരീക്ഷണമായിരിക്കും ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയെന്നും ആകാശ് ചോപ്ര യുട്യൂബ് ചാനലില്‍ പറഞ്ഞു.
ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയുടെ മത്സരക്രമം
ഒന്നാം ടെസ്റ്റ്: 2024 ജനുവരി 25-29-ഹൈദരാബാദിലെ രാജീവ് ഗാന്ധി ഇന്റർനാഷണൽ സ്റ്റേഡിയം.
രണ്ടാം ടെസ്റ്റ്: 2024 ഫെബ്രുവരി 02-06, വിശാഖപട്ടണത്തിലെ ഡോ വൈഎസ് രാജശേഖര റെഡ്ഡി സ്റ്റേഡിയം.
മൂന്നാം ടെസ്റ്റ്: 2024 ഫെബ്രുവരി 15-19, രാജ്‌കോട്ടിലെ സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയം.
നാലാം ടെസ്റ്റ്: 2024 ഫെബ്രുവരി 23-27, റാഞ്ചിയിലെ ഇന്‍റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയം.
അഞ്ചാം ടെസ്റ്റ്: 2024 മാർച്ച് 7-11, ധരംശാലയിലെ ഹിമാചൽ പ്രദേശ് ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയം
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!