ഹെറോയിന്‍ കൈവശം വച്ചു; ശ്രീലങ്കന്‍ പേസര്‍ പൊലീസ് പിടിയില്‍

Published : May 26, 2020, 08:54 AM IST
ഹെറോയിന്‍ കൈവശം വച്ചു; ശ്രീലങ്കന്‍ പേസര്‍ പൊലീസ് പിടിയില്‍

Synopsis

ഹെറോയിന്‍ കൈവശം വച്ചതിനെ തുടര്‍ന്ന് ശ്രീലങ്കന്‍ താരം ഷെഹാന്‍ മധുഷങ്കയ്‌ക്കെതിരെ പൊലീസ് കേസ്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറ്റത്തില്‍ തന്നെ ഹാട്രിക് നേടിയ താരമാണ് മധുഷങ്ക.

കൊളംബൊ: ഹെറോയിന്‍ കൈവശം വച്ചതിനെ തുടര്‍ന്ന് ശ്രീലങ്കന്‍ താരം ഷെഹാന്‍ മധുഷങ്കയ്‌ക്കെതിരെ പൊലീസ് കേസ്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറ്റത്തില്‍ തന്നെ ഹാട്രിക് നേടിയ താരമാണ് മധുഷങ്ക. 2.5 ഗ്രാം ഹെറോയിന്‍ താരത്തിന്റെ കാറില്‍ നിന്ന് പിടിച്ചെടുത്തു. പന്നാല നഗരത്തിലൂടെ മറ്റൊരു സുഹൃത്തുമായി കാറോടിച്ച് പോകുമ്പോഴാണ് ലങ്കന്‍ പേസറെ പൊലീസ് സംഘം പരിശോധിച്ചത്.

ബംഗ്ലാദേശ്, പാകിസ്ഥാന്‍ എന്നിവര്‍ ഉള്‍പ്പെടുന്ന ത്രിരാഷ്ട്ര പരമ്പരയിലായിരുന്നു താരത്തിന്റെ അരങ്ങേറ്റം. അരങ്ങേറ്റത്തിന് മുമ്പ് വെറും മൂന്ന് വീതം ലിസ്റ്റ് എ, ഫസ്റ്റ് ക്ലാസ് മത്സരങ്ങള്‍ മാത്രമായിരുന്നു മധുഷങ്ക കളിച്ചത്. 

ബംഗ്ലാദേശിനെതിരെയായിരുന്നു താരത്തിന്റെ അരങ്ങേറ്റം. മത്സരത്തില്‍ മഷ്‌റഫെ മൊര്‍താസ, റുബെല്‍ ഹുസൈന്‍, മഹ്മുദുള്ള എന്നിവരെ തുടര്‍ച്ചായ പന്തുകളില്‍ താരം പുറത്താക്കിയിരുന്നു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

സീനിയര്‍ വനിതാ ഏകദിന ടൂര്‍ണമെന്റില്‍ കേരളത്തിന് റെയില്‍വേസിനോട് തോല്‍വി
ഒരൊറ്റ ഇന്നിംഗ്‌സ്, റണ്‍വേട്ടക്കാരില്‍ ഒന്നാമനായി വൈഭവ് സൂര്യവന്‍ഷി; ഒന്നാകെ നേടിയത് 30 സിക്‌സ്, 41 ഫോര്‍