അശ്വിനായിരുന്നില്ല, അക്സറിന്‍റെ പകരക്കാരനാവേണ്ടിയിരുന്നത് മറ്റൊരു താരം; പേരുമായി യുവരാജ് സിംഗ്

Published : Sep 30, 2023, 09:50 AM IST
 അശ്വിനായിരുന്നില്ല, അക്സറിന്‍റെ പകരക്കാരനാവേണ്ടിയിരുന്നത് മറ്റൊരു താരം; പേരുമായി യുവരാജ് സിംഗ്

Synopsis

യുവി വിരമിച്ചശേഷം ബാറ്റിംഗ് ഓര്‍ഡറിലെ നാലാം നമ്പറില്‍ ഒരാളെ പോലും സ്ഥിരമാക്കാനായിട്ടില്ലെന്ന ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ പ്രസ്താവനയെക്കുറിച്ച് ചോദിച്ചപ്പോള്‍ തന്‍റെ മനസില്‍ നാലാം നമ്പറില്‍ ബാറ്റ് ചെയ്യാന്‍ അനുയോജ്യന്‍ കെ എല്‍ രാഹുലാണെന്ന് യുവി പറഞ്ഞു

മുംബൈ: ഏഷ്യാ കപ്പിനിടെ പരിക്കേറ്റ അക്സര്‍ പട്ടേലിന് പകരം ആര്‍ അശ്വിനെ ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിലെടുത്തതിനെ വിമര്‍ശിച്ച് യുവരാജ് സിംഗ്. അക്സറിന് പകരം അശ്വിനായിരുന്നില്ല  വാഷിംഗ്ടണ്‍ സുന്ദറായിരുന്നു ഇന്ത്യന്‍ ടീമില്‍ എത്തേണ്ടിയിരുന്നതെന്ന് ദില്ലിയില്‍ സ്വകാര്യ പരിപാടിക്കെത്തിയ യുവി മാധ്യമങ്ങളോട് പറഞ്ഞു.

അക്സറിന് പകരം വാഷിംഗ്‌ടണ്‍ സുന്ദറിനെ എടുക്കേണ്ടതിന് പകരം അശ്വിനെ ടീമിലെടുത്തതിലൂടെ ഇന്ത്യ മികച്ചൊരു അവസരമാണ് നഷ്ടമാക്കിയത്. സുന്ദറിനെ ടീമിലെടുത്തിരുന്നെങ്കില്‍ നമുക്ക് മറ്റൊരു ഇടം കൈയന്‍ ബാറ്ററെ കൂടി ലഭിക്കുമായിരുന്നു. അതുപോലെ യുസ്‌വേന്ദ്ര ചാഹലിന് ലോകകപ്പ് ടീമിലിടം നേടാനാവാതിരുന്നത് നിര്‍ഭാഗ്യമാണെന്നും യുവി പറഞ്ഞു. അക്സറിന്‍റെ അഭാവത്തില്‍ ആരാകും ഏഴാം നമ്പറില്‍ ബാറ്റു ചെയ്യുക എന്നത് കാത്തിരുന്ന് കാണേണ്ട കാര്യമാണ്. അശ്വിന് പകരം സുന്ദറായിരുന്നെങ്കില്‍ നമുക്ക് മറ്റൊരു ഇടം കൈയന്‍ ബാറ്ററെ കിട്ടുമായിരുന്നു. നിര്‍ഭാഗ്യവശാല്‍ അവന്‍ ടീമിലെത്തിയില്ല. അതുപോലെ ചാഹലും. ഇക്കാര്യമൊഴിച്ചാല്‍ ഇന്ത്യന്‍ ടീം സന്തുലിതമാണെന്നും യുവി പറഞ്ഞു.

ഇന്ത്യയുടെ ലോകകപ്പ് സന്നാഹത്തിന് ഇന്ന് തുടക്കം, എതിരാളികൾ ലോക ചാമ്പ്യൻമാരായ ഇംഗ്ലണ്ട്, മത്സരം കാണാനുള്ള വഴികൾ

യുവി വിരമിച്ചശേഷം ബാറ്റിംഗ് ഓര്‍ഡറിലെ നാലാം നമ്പറില്‍ ഒരാളെ പോലും സ്ഥിരമാക്കാനായിട്ടില്ലെന്ന ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ പ്രസ്താവനയെക്കുറിച്ച് ചോദിച്ചപ്പോള്‍ തന്‍റെ മനസില്‍ നാലാം നമ്പറില്‍ ബാറ്റ് ചെയ്യാന്‍ അനുയോജ്യന്‍ കെ എല്‍ രാഹുലാണെന്ന് യുവി പറഞ്ഞു. രാഹുലും ശ്രേയസും മാറി മാറി നാലാം നമ്പറില്‍ കളിക്കുന്നുണ്ട്. ഇവരിലാരാണോ നാലാം നമ്പറില്‍ വരുന്നത് അത് ആദ്യമേ തീരുമാനിക്കണം. ഇടക്കിടെ ബാറ്റിംഗ് ഓര്‍ഡറില്‍ അഴിച്ചുപണിയും മാറ്റവും വരുത്തുന്നത് നല്ല പ്രവണതയല്ലെന്നും യുവി പറഞ്ഞു. എതിരാളികളെക്കാള്‍ പ്രതീക്ഷകളുടെ ഭാരമായിരിക്കും ഇന്ത്യ ലോകകപ്പില്‍ നേരിടാന്‍ പോകുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്നും യുവി വ്യക്തമാക്കി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

അവസാന പന്തില്‍ ഏദന്റെ വക സിക്‌സ്! രാജസ്ഥാന്റെ 344 റണ്‍സ് വിജയലക്ഷ്യം മറികടന്ന് കേരളം
ന്യൂസിലന്‍ഡിനെതിരെ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ ശ്രേയസ് അയ്യരെ ഉള്‍പ്പെടുത്തില്ല