'മദ്യപാനം പൂര്‍ണമായും നിര്‍ത്തി'; ഐപിഎല്ലിന് വേണ്ടി നടത്തിയ തയ്യാറെടുപ്പുകളെ കുറിച്ച് യൂസ്‌വേന്ദ്ര ചാഹല്‍

Published : Mar 19, 2026, 01:07 PM IST
Yuzvendra Chahal

Synopsis

കഴിഞ്ഞ സീസണിലെ പരിക്കുകളില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട്, കായികക്ഷമത വര്‍ധിപ്പിച്ച് ടീമിനായി മികച്ച പ്രകടനം കാഴ്ചവെക്കാനും ദേശീയ ടീമിലേക്ക് തിരിച്ചുവരാനുമാണ് താരം ലക്ഷ്യമിടുന്നത്.

മുംബൈ: വരാനിരിക്കുന്ന ഐപിഎല്‍ 2026 സീസണില്‍ കൂടുതല്‍ ആത്മവിശ്വാസത്തോടും കായികക്ഷമതയോടും കൂടി കളിക്കാനിറങ്ങുന്നതിന്റെ ഭാഗമായി മദ്യപാനം പൂര്‍ണമായും ഉപേക്ഷിച്ചതായി ഇന്ത്യന്‍ ലെഗ് സ്പിന്നര്‍ യുസ്വേന്ദ്ര ചാഹല്‍. പഞ്ചാബ് കിങ്സ് താരമായ ചാഹല്‍, എബി ഡിവില്ലിയേഴ്സുമായുള്ള പോഡ്കാസ്റ്റിനിടെയാണ് തന്റെ ജീവിതശൈലിയില്‍ വരുത്തിയ ഈ മാറ്റത്തെക്കുറിച്ച് വെളിപ്പെടുത്തിയത്.

കഴിഞ്ഞ ആറ് മാസത്തിലേറെയായി താന്‍ മദ്യം തൊട്ടിട്ടില്ലെന്ന് ചാഹല്‍ പറഞ്ഞു. ''എനിക്ക് ഇപ്പോള്‍ 35 വയസായി. എനിക്ക് കൂടുതല്‍ സജീവമായിരിക്കണം, ടീമിനായി എന്റെ 150 ശതമാനവും നല്‍കണം. ഒരു സീനിയര്‍ താരം എന്ന നിലയില്‍ യുവതാരങ്ങള്‍ക്ക് മാതൃകയാകാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്.'' ചാഹല്‍ വ്യക്തമാക്കി. 2025 സീസണിലെ പ്രകടനത്തില്‍ താന്‍ അസംതൃപ്തനായിരുന്നുവെന്ന് ചാഹല്‍ വെളിപ്പെടുത്തി. കഴിഞ്ഞ സീസണില്‍ പരിക്കുകള്‍ ചാഹലിനെ തളര്‍ത്തിയിരുന്നു.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ മത്സരത്തിന് ശേഷം വാരിയെല്ലിന് ഒടിവ് സംഭവിക്കുകയും പിന്നീട് വിരലിന് പരിക്കേല്‍ക്കുകയും ചെയ്തു. പരിക്ക് കാരണം സെമി ഫൈനലിലും ഫൈനലിലും തന്റെ സ്വാഭാവികമായ ലെഗ് സ്പിന്‍ എറിയാന്‍ ചാഹലിന് സാധിച്ചിരുന്നില്ല. ഇത്തവണ ശരീരത്തിന് പ്രഥമ പരിഗണന നല്‍കുമെന്നും പൂര്‍ണ ആരോഗ്യത്തോടെ കളിക്കുമെന്നും താരം പറഞ്ഞു.

കഴിഞ്ഞ സീസണില്‍ 14 മത്സരങ്ങളില്‍ നിന്ന് 16 വിക്കറ്റുകള്‍ ചാഹല്‍ വീഴ്ത്തിയിരുന്നു. പഞ്ചാബ് ഫൈനലില്‍ എത്തിയെങ്കിലും റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനോട് പരാജയപ്പെടുകയായിരുന്നു. ഇത്തവണ പഞ്ചാബ് കിംഗ്‌സിനൊപ്പം കിരീടം നേടുക എന്ന വലിയ ലക്ഷ്യവും ചാഹലിനുണ്ട്. 2023ന് ശേഷം ഇന്ത്യന്‍ ടീമില്‍ ഇടം ലഭിക്കാത്ത ചാഹല്‍, ഈ ഐപിഎല്‍ സീസണിലെ മികച്ച പ്രകടനത്തിലൂടെ ദേശീയ ടീമിലേക്കുള്ള തിരിച്ചുവരവും പ്രതീക്ഷിക്കുന്നു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

ഹര്‍ഷിത് റാണയുടെ പരിക്ക്; മലയാളി പേസര്‍മാര്‍ക്ക് പിന്നാലെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്
വിരാട് കോലി ആര്‍സിബി ക്യാംപില്‍; ബെംഗളൂരുവില്‍ ടീമിനൊപ്പം പരിശീലനം ആരംഭിച്ചു