വീണ്ടും റാഷിദ് ഖാൻ മാജിക്! പുതുചരിത്രമെഴുതി അഫ്ഗാൻ, ക്രിക്കറ്റിലെ വമ്പന്മാർക്കും അപായമണി! സിംബാബെയെ തകർത്തു

Published : Dec 15, 2024, 12:39 AM ISTUpdated : Dec 23, 2024, 10:39 PM IST
വീണ്ടും റാഷിദ് ഖാൻ മാജിക്! പുതുചരിത്രമെഴുതി അഫ്ഗാൻ, ക്രിക്കറ്റിലെ വമ്പന്മാർക്കും അപായമണി! സിംബാബെയെ തകർത്തു

Synopsis

സിംബാബെയുടെ 2 വിക്കറ്റ് വീഴ്ത്തുകയും മറുപടി ബാറ്റിംഗിൽ 34 റൺസ് അടിച്ചെടുക്കുകയും ചെയ്ത ഒംറാസിയാണ് കളിയിലെ താരം

ഹരാരെ: ആധുനികി ക്രിക്കറ്റിൽ വലിയ ശക്തികളായി തങ്ങളും മാറുന്നുവെന്ന് അഫ്ഗാനിസ്ഥാന്‍റെ പ്രഖ്യാപനം. ഒരു കാലത്ത് ക്രിക്കറ്റിലെ വലിയ ശക്തിയായിരുന്ന സിംബാബെയെ അവരുടെ നാട്ടിൽ പഞ്ഞിക്കിട്ട് പരമ്പര നേട്ടവും സ്വന്തമാക്കിയാണ് അഫ്ഗാൻ വമ്പൻ ടീമുകൾക്ക് അപായ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. സിംബാബെയിൽ നടന്ന പരമ്പര 2 - 1 നാണ് അഫ്ഗാൻ പോക്കറ്റിലാക്കിയത്. ഇന്ന് നടന്ന മൂന്നാം ടി 20 പോരാട്ടത്തിൽ 3 പന്തുകൾ ശേഷിക്കെ 3 വിക്കറ്റ് ജയം പിടിച്ചെടുത്താണ് അഫ്ഗാൻ ചരിത്രം കുറിച്ചത്. സിംബാബെയുടെ 2 വിക്കറ്റ് വീഴ്ത്തുകയും മറുപടി ബാറ്റിംഗിൽ 34 റൺസ് അടിച്ചെടുക്കുകയും ചെയ്ത ഒംറാസിയാണ് കളിയിലെ താരം. നവീൻ ഉൾ ഹഖാണ് പരമ്പരയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത്. 

ഐപിഎല്‍ താരലേലം: നിങ്ങളുടെ ടീം സെറ്റാണോ?; അറിയാം 10 ടീമുകളുടെയും താരങ്ങളും അവർക്ക് ലഭിച്ച തുകയും

ആദ്യം ബാറ്റ് ചെയ്ത സിംബാബെ 128 റൺസിന്‍റെ വിജയലക്ഷ്യമാണ് അഫ്ഗാന് മുന്നിൽ വച്ചത്. 3 പന്തുകൾ ശേഷിക്കെ 3 വിക്കറ്റ് ജയമാണ് അഫ്ഗാൻ സ്വന്തമാക്കിയത്. 18 പന്തിൽ 24 റൺസ് നേടിയ വൈറ്ററൻ താരം മുഹമ്മദ് നബിയും 22 പന്തിൽ 22 റൺസ് നേടിയ നയിബും 37 പന്തിൽ 34 റൺസ് നേടിയ ഒംറാസിയും ചേർന്നാണ് അഫ്ഗാനെ വിജയതീരത്തെത്തിച്ചത്. നേരത്തെ 4 ഓവറിൽ 27 റൺസ് മാത്രം വിട്ടുകൊടുത്ത് 4 വിക്കറ്റ് വീഴ്ത്തിയ സ്റ്റാർ ബൗളർ റാഷിദ് ഖാനാണ് സിംബാബെയെ 127 റൺസിൽ തളയ്ക്കുന്നതിൽ നിർണായകമായത്. 2 വിക്കറ്റുകൾ വീതം നേടിയ നവീൻ ഉൾ ഹകും മുജീബ് ഉർ റഹ്മാനും ഒംറാംസിയും റാഷിദ് ഖാന് മികച്ച പിന്തുണ നൽകി.

സിംബാബെയുടെ 2 വിക്കറ്റ് വീഴ്ത്തുകയും മറുപടി ബാറ്റിംഗിൽ 34 റൺസ് അടിച്ചെടുക്കുകയും ചെയ്ത ഒംറാസിയാണ് കളിയിലെ താരം. നവീൻ ഉൾ ഹഖാണ് പരമ്പരയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത്.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

നാണക്കേടിന്‍റെ പടുകുഴിയിലേക്ക് വീണ് ഇന്ത്യ, ഗംഭീർ യുഗത്തിലെ 'അതിഗംഭീര' തോല്‍വികള്‍
'നാട്ടില്‍ തല ഉയര്‍ത്തി നടക്കാന്‍ വയ്യാതായി', ന്യൂസിലന്‍ഡിനോട് പരമ്പര തോറ്റതിന് പിന്നാലെ ഗംഭീറിനെ നിര്‍ത്തിപ്പൊരിച്ച് ആരാധകര്‍