
മെല്‍ബണ്‍: ടി20 ലോകകപ്പില്‍ ഇന്ത്യക്കെതിരെ 187 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന സിംബാബ്‌വെയ്ക്ക് മോശം തുടക്കം. ഏഴ് ഓവര്‍ പിന്നിടുമ്പോള്‍ നാലിന് 32 എന്ന നിലയിലാണ് സിംബാബ്‌വെ. വെസ്ലി മധെവേറെ (0) റെഗിസ് ചകാബ്വാ (0), ക്രെയ്ഗ് ഇര്‍വിന്‍ (13), സീന്‍ വില്യംസ് (11) എന്നിവരുടെ വിക്കറ്റുകളാണ് സിംബാബ്‌വെയ്ക്ക് നഷ്ടമായത്. ഭുവനേശ്വര്‍ കുമാര്‍, അര്‍ഷ്ദീപ് സിംഗ്, മുഹമ്മദ് ഷമി, ഹാര്‍ദിക് പാണ്ഡ്യ എന്നിവരാണ് വിക്കറ്റുകള്‍ വീഴ്ത്തിയത്. സിക്കന്ദര്‍ റാസ (1), ടോണി മുന്യോഗ (1) എന്നിവരാണ് ക്രീസില്‍. മെല്‍ബണില്‍ ടോസ് നേടി ബാറ്റിംഗിനെത്തിയ ഇന്ത്യക്ക് കെ എല്‍ രാഹുല്‍ (51), സൂര്യകുമാര്‍ യാദവ് (61) എന്നിവരുടെ ഇന്നിംഗ്‌സാണ് ഇന്ത്യക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. സീന്‍ വില്യംസ് സിംബാബ്‌വെയ്ക്കായി രണ്ട് വിക്കറ്റ് വീഴ്ത്തി. ഗ്രൂപ്പ് രണ്ടില്‍ സിംബാബ്‌വെ നേരത്തെ പുറത്തായിരുന്നു. ഇന്ത്യക്ക് ഇന്ന് ജയിച്ചാല്‍ പാകിസ്ഥാനെ മറികടന്ന ഒന്നാമതെത്താം.
സിംബാബ്‌വെ ഇന്നിംഗ്‌സിന്റെ ആദ്യ പന്തില്‍ തന്നെ അവര്‍ക്ക് ഓപ്പണര്‍ മധെവേറെയെ നഷ്ടമായി. ഭുവനേശ്വര്‍ കുമാറിന്റെ പന്തില്‍ വിരാട് കോലിക്ക് ക്യാച്ച് നല്‍ക്കുകയായിരുന്നു മധെവേറെ. തൊട്ടടുത്ത ഓവറില്‍ മൂന്നാമനായി ഇറങ്ങിയ ചകാബ്വയും മടങ്ങി. ആറ് പന്ത് മാത്രമായിരുന്നു താരത്തിന്റെ ആയുസ്. വിംല്യസിനെ, ഷമി തേര്‍ഡ്മാനില്‍ ഭുവനേശ്വറിന്റെ കൈകളിലെത്തിച്ചു. ഇര്‍വിനെ റിട്ടേണ്‍ ക്യാച്ചില്‍ ഹാര്‍ദിക് പുറത്താക്കി. നേരത്തെ, ഇന്ത്യയുടെ തുടക്കവും അത്ര മികച്ചതായിരുന്നില്ല. നാലാം ഓവറില്‍ ഇന്ത്യക്ക് ക്യാപ്റ്റന്‍ രോഹിത് ശര്‍മയെ (15) നഷ്ടമായി.
ഫൈനലിൽ ഇന്ത്യ-പാകിസ്ഥാൻ പോരാട്ടം?, എല്ലാം ഒത്തുവന്നാൽ ആരാധകർക്ക് ആവേശപ്പൂരം
പിന്നീട് രാഹുല്‍- വിരാട് കോലി (26) സഖ്യം 70 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ 12-ാം ഓവറില്‍ കോലിയെ മടക്കി സീന്‍ വില്യംസ് സിംബാബ്‌വെയ്ക്ക് ബ്രേക്ക് ത്രൂ നല്‍കി. ഇതോടെ രണ്ടിന് 87 എന്ന നിലയിലായി രാഹുല്‍. തൊട്ടടുത്ത ഓവറില്‍ രാഹുലും കൂടാരം കയറി. 35 പന്തില്‍ മൂന്ന് വീതം സിക്‌സും ഫോറും ഉള്‍പ്പെടുന്നതായിരുന്നു രാഹുലിന്റെ ഇന്നിംഗ്‌സ്. അഞ്ചാമനായി ക്രീസിലെത്തിയ റിഷഭ് പന്ത് (3) നിരാശപ്പെടുത്തുകയും ചെയ്തതോടെ ഇന്ത്യ നാലിന് 101 എന്ന നിലയിലേക്ക് വീണു.
എന്നാല്‍ ഒരറ്റത്ത് സൂര്യകുമാര്‍ ഉറച്ചുനിന്നതോടെ ഇന്ത്യയുടെ സ്‌കോര്‍ ഉയര്‍ന്നു. 25 പന്തില്‍ പുറത്താവാതെയാണ് താരം 61 റണ്‍സെടുത്തത്. ഇതില്‍ നാല് സിക്‌സും അഞ്ച് ഫോറും ഉള്‍പ്പെടുന്നു. ഹാര്‍ദിക് പാണ്ഡ്യയാണ് (18) പുറത്തായ മറ്റൊരു താരം. അക്‌സര്‍ പട്ടേല്‍ (0) പുറത്താവാതെ നിന്നു.