ഉപയോ​ഗിച്ച് മുഷിഞ്ഞുനാറിയ സോക്സുകൾ വിറ്റ് യുവാവ് സമ്പാദിക്കുന്നത് മാസം ഒന്നരലക്ഷം വരെ!

Published : Apr 29, 2022, 11:44 AM IST
ഉപയോ​ഗിച്ച് മുഷിഞ്ഞുനാറിയ സോക്സുകൾ വിറ്റ് യുവാവ് സമ്പാദിക്കുന്നത് മാസം ഒന്നരലക്ഷം വരെ!

Synopsis

ഇതിനായി ദിവസങ്ങളോളം ഒരേ സോക്സുകൾ തന്നെ ധരിക്കുകയാണ് അദ്ദേഹം ചെയ്യുന്നത്. വസ്ത്രങ്ങൾ ശരീരത്തിന്റെ വിയർപ്പ് പരമാവധി പിടിച്ചെടുക്കുന്നുവെന്ന് അദ്ദേഹം ഉറപ്പ് വരുത്തുന്നു. എത്രത്തോളം കൂടുതൽ വിയർക്കുന്നുവോ, ദുർഗന്ധം വമിക്കുന്നുവോ അത്രയും കൂടുതൽ പണം ലഭിക്കുമെന്ന് അദ്ദേഹം അവകാശപ്പെടുന്നു. 

നമ്മൾ സാധാരണയായി ഉപയോഗിച്ച് നാറിയ നമ്മുടെ സോക്‌സുകൾ(sweaty socks കളയുകയാണല്ലോ പതിവ്. എന്നാൽ, ലണ്ടനിൽ നിന്നുള്ള ബില്ലി-ജോ ഗ്രേ(Billy-Joe Gray) തന്റെ പഴകിയ സോക്സുകൾ ഓൺലൈനിൽ വിറ്റ് പണം വാരിക്കൂട്ടുകയാണ്. അതും ഈ മുഷിഞ്ഞു, നാറിയ സോക്‌സുകൾ ഓൺലൈനിൽ വിറ്റു താൻ മാസം ലക്ഷങ്ങളാണ് സമ്പാദിക്കുന്നതെന്നാണ് അദ്ദേഹം അവകാശപ്പെടുന്നത്. ഒരു ജോഡി സോക്സിന് 900 രൂപയ്ക്കും 2,900 രൂപയ്ക്കും ഇടയിലാണ് വില. ചില മാസങ്ങളിൽ ഒന്നരലക്ഷം രൂപ വരെ സമ്പാദിക്കാൻ സാധിക്കുമെന്ന് അദ്ദേഹം പറയുന്നു.  

ഇങ്ങനെ വെറുപ്പുളവാക്കുന്നവ വാങ്ങാൻ ആരാണ് പണം മുടക്കുക എന്ന് നിങ്ങൾ ചിന്തിക്കുന്നുണ്ടാകും. ഇതിന് വേണ്ടി ഒരു വലിയ വിപണി തന്നെയുണ്ടെന്നാണ് അദ്ദേഹം പറയുന്നത്. എന്നാൽ തന്റെ ഒൺലിഫാൻസ് പേജിൽ ആളുകൾ അഭ്യർത്ഥനയുമായി വന്നതോടെയാണ് ഇതിനെ കുറിച്ച് താൻ ആദ്യമായി അറിയുന്നത് എന്ന് ആ 25 -കാരൻ പറയുന്നു. ബില്ലി-ജോ ഒരു വർഷം മുമ്പാണ് പ്രതിശ്രുതവധുവുമായി ഒരു ഒൺലിഫാൻസ് പേജ് ആരംഭിച്ചത്. പേജിൽ ബില്ലി-ജോ തന്റെ ശരീരത്തിന്റെ ഫോട്ടോകൾ പങ്കിടാൻ തുടങ്ങി. ഇത് കണ്ടതോടെ അദ്ദേഹം ഉപയോഗിച്ച വസ്ത്രങ്ങൾ വേണമെന്ന അഭ്യർത്ഥനയുമായി നിരവധി ആളുകൾ അദ്ദേഹത്തിന് സന്ദേശങ്ങൾ അയച്ചു. തുടർന്ന്, ബില്ലി-ജോ തന്റെ വിയർപ്പിൽ കുതിർന്ന അടിവസ്ത്രങ്ങൾ, സോക്സുകൾ, ജിം ഗിയർ എന്നിവ ആരാധകർക്ക് അയച്ചുകൊടുക്കാൻ ആരംഭിച്ചു.  

ഇതിനായി ദിവസങ്ങളോളം ഒരേ സോക്സുകൾ തന്നെ ധരിക്കുകയാണ് അദ്ദേഹം ചെയ്യുന്നത്. വസ്ത്രങ്ങൾ ശരീരത്തിന്റെ വിയർപ്പ് പരമാവധി പിടിച്ചെടുക്കുന്നുവെന്ന് അദ്ദേഹം ഉറപ്പ് വരുത്തുന്നു. എത്രത്തോളം കൂടുതൽ വിയർക്കുന്നുവോ, ദുർഗന്ധം വമിക്കുന്നുവോ അത്രയും കൂടുതൽ പണം ലഭിക്കുമെന്ന് അദ്ദേഹം അവകാശപ്പെടുന്നു. ഇതിനായി അദ്ദേഹം പലപ്പോഴും അവ ധരിച്ച് ഒരുപാട് ദൂരം ഓടുന്നു. തുടർന്ന് വിയർപ്പോടുകൂടി അതൊരു സിപ്പ് ലോക്ക് ബാഗിൽ സൂക്ഷിക്കുന്നു. എന്നാൽ ആരാണ് ഇത് വാങ്ങിക്കുന്നതെന്നത് രഹസ്യമാണ്. അദ്ദേഹം തന്റെ ക്ലയിന്റുകളോട് വിശ്വസ്തത പുലർത്തുന്നു. അതുകൊണ്ട് തന്നെ, ക്ലയിന്റുകളുടെ പേര് വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുന്നു.  

‘ഞാൻ ഉപയോഗിച്ച അടിവസ്ത്രങ്ങളും ഞാൻ ഉപയോഗിച്ച സോക്സും വാങ്ങി സൂക്ഷിക്കുന്ന ഒരുപാട് അമേരിക്കക്കാരായ ക്ലയിന്റുകൾ എനിക്കുണ്ട്. ഞാൻ ഉപയോഗിച്ച സോക്സുകൾ സ്ഥിരമായി വാങ്ങുന്ന കുറെ ആളുകളുമുണ്ട്. അവർക്കായി പ്രത്യേക ദിവസങ്ങളിൽ ഞാൻ ജിമ്മിൽ പോകുകയും അവർക്കായി ഒന്നു മുതൽ മൂന്നു ദിവസം വരെ അവ ധരിക്കുകയും ചെയ്യുന്നു" ബില്ലി-ജോ പറഞ്ഞു. ഇൻസ്റ്റാഗ്രാം വഴിയാണ് വിൽപ്പന നടക്കുന്നത്. അതേസമയം തന്റെ നിത്യോപയോഗത്തിനായി വാങ്ങുന്നവ മറ്റൊരു ഡ്രോയറിൽ അദ്ദേഹം പ്രത്യേകം സൂക്ഷിക്കുന്നു.  

PREV
click me!

Recommended Stories

നിയാണ്ടർത്താലുകൾ നരഭോജികൾ? സ്ത്രീകളെയും കുട്ടികളെയും ഭക്ഷണമാക്കിയിരിക്കാമെന്ന് ​ഗവേഷകർ
പ്രണയിക്കാൻ തൊട്ടടുത്തുള്ള ആളുകളെ മതി, അതാണ് എളുപ്പം, സൗകര്യവും; എന്താണ് ഡേറ്റിം​ഗിലെ ഈ 'സിപ് കോഡിം​ഗ്' ട്രെൻഡ്