കാമുകനോ, കാമുകിയോ ഇല്ലാതെ വിഷമിക്കുന്നവരാണോ നിങ്ങൾ, ഇതാ ഇത് നിങ്ങൾക്കുള്ളതാണ്

Published : Aug 25, 2023, 11:12 AM IST
കാമുകനോ, കാമുകിയോ ഇല്ലാതെ വിഷമിക്കുന്നവരാണോ നിങ്ങൾ, ഇതാ ഇത് നിങ്ങൾക്കുള്ളതാണ്

Synopsis

ഇനി എന്താണ് ഈ മാസ്റ്റർഡേറ്റിം​ഗ് എന്നല്ലേ? ഇത് സാധാരണ ഡേറ്റിം​ഗ് പോലെ തന്നെ ആണ്. പക്ഷേ, നിങ്ങൾക്ക് ഒരു പങ്കാളി ഉണ്ടാകില്ല എന്ന് മാത്രം.

നിങ്ങൾ കാമുകനോ കാമുകിയോ ഇല്ലാതെ വിഷമിക്കുന്നവരാണോ? ആരുടേയും കൂടെ ഡേറ്റിന് പോകാൻ സാധിക്കാതെ നിങ്ങൾക്ക് ജീവിതത്തിൽ വല്ലാതെ വിരസത അനുഭവപ്പെടുന്നുണ്ടോ? ഏതായാലും അങ്ങനെയുള്ള ആളുകളൊക്കെ അതും പറഞ്ഞ് കരഞ്ഞു കൊണ്ടിരിക്കാൻ തയ്യാറല്ല. ഇപ്പോൾ ഉണ്ടായിരിക്കുന്ന പുതിയ ട്രെൻ‌ഡാണ് അവരവരെ തന്നെ ആളുകൾ ഡേറ്റ് ചെയ്യുന്ന ട്രെൻഡ്. ങേ എന്ന് പറയാൻ വരട്ടെ. സം​ഗതി സത്യം തന്നെ. 

ഇങ്ങനെ ഡേറ്റ് ചെയ്യുന്നവർക്ക് പറയാനുള്ളത് ഇത് സാധാരണ പരമ്പരാ​ഗത ഡേറ്റിം​ഗിനേക്കാളും അടിപൊളിയാണ് എന്നാണ്. ആരേയും പേടിക്കണ്ട. ഇഷ്ടമുള്ള സ്ഥലത്ത് പോകാം. ഇഷ്ടമുള്ളത് പോലെ സമയം ചെലവഴിക്കാം. അവരവരെ തന്നെ സ്നേഹിക്കാൻ സമയം കണ്ടെത്താം. ഏതായാലും ഈ പുതിയ ഡേറ്റിം​ഗ് രീതി MasterDating എന്ന പേരിൽ സോഷ്യൽ മീഡിയയിൽ ട്രെൻഡാണ്. 

ഇനി എന്താണ് ഈ മാസ്റ്റർഡേറ്റിം​ഗ് എന്നല്ലേ? ഇത് സാധാരണ ഡേറ്റിം​ഗ് പോലെ തന്നെ ആണ്. പക്ഷേ, നിങ്ങൾക്ക് ഒരു പങ്കാളി ഉണ്ടാകില്ല എന്ന് മാത്രം. അവർ അവർക്ക് തന്നെ നല്ല ഭക്ഷണം വാങ്ങി നൽകുന്നു. ​ഗിഫ്റ്റ് വാങ്ങി നൽകുന്നു. നല്ല നല്ല റെസ്റ്റോറന്റുകളിൽ പോകുന്നു. അങ്ങനെ... അങ്ങനെ... അവർ അവരവരെ തന്നെ സ്നേഹിക്കാനുള്ള വഴി കണ്ടെത്തുന്നു. 

ഏതായാലും, ഈ ട്രെൻഡിനും അതിന്റേതായ പൊസിറ്റീവും നെ​ഗറ്റീവും ഉണ്ട്. പൊസിറ്റീവ്, നമുക്ക് നമ്മളെ നമുക്കിഷ്ടപ്പെട്ട പോലെയൊക്കെ സ്നേഹിക്കുകയും ട്രീറ്റ് ചെയ്യുകയും ചെയ്യാം എന്നാണ്. എന്നാൽ, നെ​ഗറ്റീവ് ആദ്യമാദ്യം ഇതൊക്കെ ആസ്വദിക്കുമെങ്കിലും പയ്യെപ്പയ്യെ സാമൂഹികമായി അകലാൻ തുടങ്ങുകയും പിന്നീട് കൂടുതൽ ഏകാന്തത അനുഭവപ്പെടുകയും ചെയ്യും എന്നതാണ്. 

എന്നാൽ, വിദ​ഗ്ദ്ധരായ ആളുകൾ പറയുന്നത് ഇത് ഒരു നല്ല ട്രെൻഡാണ് എന്നാണ്. അപ്പോ എങ്ങനെയാ, ഒറ്റക്കാണ് എന്ന് കരുതി വിഷമിക്കാതെ അവരവരെ തന്നെ ഡേറ്റ് ചെയ്യാൻ തുടങ്ങുവല്ലേ? 

PREV
click me!

Recommended Stories

നിയാണ്ടർത്താലുകൾ നരഭോജികൾ? സ്ത്രീകളെയും കുട്ടികളെയും ഭക്ഷണമാക്കിയിരിക്കാമെന്ന് ​ഗവേഷകർ
പ്രണയിക്കാൻ തൊട്ടടുത്തുള്ള ആളുകളെ മതി, അതാണ് എളുപ്പം, സൗകര്യവും; എന്താണ് ഡേറ്റിം​ഗിലെ ഈ 'സിപ് കോഡിം​ഗ്' ട്രെൻഡ്