യുവ പ്രതിഭകളുടെ പോരാട്ടം; രാജ്യവ്യാപക ഹാക്കത്തോണിന് തിരുവനന്തപുരം സി.ഇ.ടിയിൽ ഇന്ന് തുടക്കമാവും

Published : Mar 27, 2026, 11:02 AM IST
CET Thiruvananthapuram

Synopsis

15-ലധികം സാങ്കേതിക മേഖലകളിലായി ലഭിച്ച ആയിരത്തോളം രജിസ്ട്രേഷനുകളിൽ നിന്ന്, കർശനമായ തിരഞ്ഞെടുപ്പ് പ്രക്രിയയിലൂടെയാണ് ഫൈനലിസ്റ്റുകളെ കണ്ടെത്തിയത്.

തിരുവനന്തപുരം: രാജ്യത്തെ മുൻനിര സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളിലൊന്നായ തിരുവനന്തപുരം കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആതിഥേയത്വം വഹിക്കുന്ന ദേശീയതല ഹാക്കത്തോൺ 'CodeReCET 3.0' ന് ഇന്ന് തുടക്കമാകും. 36 മണിക്കൂർ നീണ്ടുനിൽക്കുന്ന ഹാക്കത്തോണിൽ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 84-വിദ്യാർത്ഥികൾ മാറ്റുരയ്ക്കും. ഇന്ന വൈകിട്ട് 4.30 മുതല്‍ 29ന് ഉച്ചക്ക് രണ്ട് മണിവരെ നീണ്ടും നില്‍ക്കുന്നതാണ് ഹാക്കത്തോൺ.

15-ലധികം സാങ്കേതിക മേഖലകളിലായി ലഭിച്ച ആയിരത്തോളം രജിസ്ട്രേഷനുകളിൽ നിന്ന്, കർശനമായ തിരഞ്ഞെടുപ്പ് പ്രക്രിയയിലൂടെയാണ് ഫൈനലിസ്റ്റുകളെ കണ്ടെത്തിയത്. 24 ടീമുകളിലായി 84 വിദ്യാർത്ഥികളാണ് സി.ഇ.ടിയിൽ നടക്കുന്ന അന്തിമഘട്ട മത്സരത്തിൽ പങ്കെടുക്കുന്നത്.

ക്യാമ്പസിലെ സജീവ വിദ്യാർത്ഥി കൂട്ടായ്മകളായ ടിങ്കർഹബ് (TinkerHub CET), ഐ.ഇ.ടി (IET On-Campus CET) എന്നിവർ ചേർന്നാണ് ഈ പരിപാടി സംഘടിപ്പിക്കുന്നത്. പ്രമുഖ എഡ്ജ് AI കമ്പനിയായ 'അർമാഡ' (Armada) ആണ് ഇത്തവണത്തെ ടൈറ്റിൽ സ്പോൺസർ. വെറും മത്സരമെന്നതിലുപരി, വ്യവസായ ലോകത്തെ യഥാർത്ഥ വെല്ലുവിളികൾ (Real-world problem statements) പരിഹരിക്കാനുള്ള അവസരമാണ് അർമാഡയുമായുള്ള സഹകരണത്തിലൂടെ വിദ്യാർത്ഥികൾക്ക് ലഭിക്കുന്നത്.

ഇന്നൊവേഷനും പ്രായോഗിക പഠനത്തിനും മുൻതൂക്കം നൽകുന്ന ഇത്തരം വേദികൾ യുവ എഞ്ചിനീയർമാർക്ക് വലിയ കരുത്താകുമെന്ന് സംഘാടകർ അറിയിച്ചു. വരും ദിവസങ്ങളിൽ വിദ്യാർത്ഥികളുടെ നൂതനമായ പ്രോജക്റ്റുകളും സോഫ്റ്റ്‌വെയർ സൊല്യൂഷനുകളും വിലയിരുത്തി വിജയികളെ പ്രഖ്യാപിക്കും.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
Read more Articles on
click me!

Recommended Stories

പത്താം ക്ലാസ്, പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്കായി സമ്മര്‍ സ്‌കൂൾ രണ്ടാം പതിപ്പുമായി കൊച്ചി ജെയിന്‍ യൂണിവേഴ്‌സിറ്റി; രജിസ്ട്രേഷന്‍ ആരംഭിച്ചു
ഐബിപിഎസ് പരീക്ഷ പാസായാലും ജോലി കിട്ടണമെങ്കിൽ സിബിൽ സ്കോർ മികച്ചതാകണം; രാജ്യസഭയിൽ ജോൺ ബ്രിട്ടാസിന്റെ ചോദ്യത്തിന് കേന്ദ്രത്തിന്റെ മറുപടി