അയോധ്യ രാമക്ഷേത്രത്തിന്‍റെയും ശ്രീരാമന്‍റെയും ചിത്രമുള്ള 500 രൂപ നോട്ടോ? സത്യമിത്

Published : Jan 17, 2024, 04:15 PM ISTUpdated : Jan 17, 2024, 04:34 PM IST
അയോധ്യ രാമക്ഷേത്രത്തിന്‍റെയും ശ്രീരാമന്‍റെയും ചിത്രമുള്ള 500 രൂപ നോട്ടോ? സത്യമിത്

Synopsis

പ്രചാരണം വളരെ വ്യാപകമായി കേരളത്തിലടക്കം നടക്കുന്ന പശ്ചാത്തലത്തില്‍ ഇതിന്‍റെ യാഥാര്‍ഥ്യം എന്താണ് എന്ന് പരിശോധിക്കാം

അയോധ്യയിലെ രാമക്ഷേത്രത്തിന്‍റെ പ്രതിഷ്ഠാകര്‍മ്മം വരാനിരിക്കേ സാമൂഹ്യമാധ്യമങ്ങളില്‍ വ്യാജ പ്രചാരണങ്ങള്‍ സജീവമാണ്. ശ്രീരാമന്‍റെയും അയോധ്യ രാമക്ഷേത്രത്തിന്‍റെയും ചിത്രമുള്ള 500 രൂപ നോട്ടുകള്‍ റിസര്‍വ് ബാങ്ക് പുറത്തിറക്കി എന്ന തരത്തിലാണ് പുതിയ പ്രചാരണം. ഈ പ്രചാരണം വളരെ വ്യാപകമായി കേരളത്തിലടക്കം നടക്കുന്ന പശ്ചാത്തലത്തില്‍ ഇതിന്‍റെ യാഥാര്‍ഥ്യം എന്താണ് എന്ന് പരിശോധിക്കാം. 

പ്രചാരണം

നിരവധിയാളുകളാണ് ശ്രീരാമന്‍റെയും അയോധ്യ രാമക്ഷേത്രത്തിന്‍റെയും ചിത്രമുള്ള 500 രൂപ നോട്ടുകള്‍ സാമൂഹ്യമാധ്യമങ്ങളായ ഫേസ്ബുക്കിലും, എക്സിലും പങ്കുവെച്ചിരിക്കുന്നത്. അവയില്‍ ചിലതിന്‍റെ സ്ക്രീന്‍ഷോട്ടുകള്‍ ചുവടെ കൊടുക്കുന്നു.

വസ്‌തുതാ പരിശോധന

പ്രചരിക്കുന്ന നോട്ട് സൂക്ഷ്മമായി നോക്കിയാല്‍ തന്നെ ചില അസ്വാഭാവികതകള്‍ കണ്ടെത്താവുന്നതാണ്. 500 രൂപ നോട്ടിന്‍റെ ഇടത് ഭാഗത്ത് മുകളിലായി 2016 എന്ന് എഴുതിയിരിക്കുന്നത് കാണാം. 500 രൂപ നോട്ടിന്‍റെ ചിത്രം വ്യാജമാണ് എന്ന് ഇത് ആദ്യ തെളിവായി. 

മാത്രമല്ല, ഇടത് വശത്ത് ഏറ്റവും താഴെയായി @raghunmurthy07 എന്ന വാട്ടര്‍മാര്‍ക്കും കാണാനായി. ഇതേത്തുടര്‍ന്ന് @raghunmurthy07 എന്ന് ട്വിറ്ററില്‍ സെര്‍ച്ച് ചെയ്തപ്പോള്‍ 500 രൂപ നോട്ട് പങ്കുവെച്ച ട്വീറ്റില്‍ പ്രവേശിക്കാനായി. 2024 ജനുവരി 14നാണ് ഈ ട്വീറ്റ് പ്രത്യക്ഷപ്പെട്ടത്. @raghunmurthy07ന്‍റെ ട്വീറ്റിലൊരു കുറിപ്പുമുണ്ടായിരുന്നു. ഇത് ട്രാന്‍സ്‌ലേറ്ററിന്‍റെ സഹായത്തോടെ പരിശോധിച്ചപ്പോള്‍, 'രാമഭക്തനായ ഗാന്ധി ഇതും ആഗ്രഹിച്ചിരുന്നു' എന്നാണ് ട്വീറ്റില്‍ എഴുതിയിരിക്കുന്നത് എന്ന് മനസിലാക്കാന്‍ സാധിച്ചു. കറന്‍സിയുടെതായി പ്രചരിക്കുന്ന ചിത്രം വ്യാജമാണ് എന്ന് ഇതില്‍ നിന്ന് വ്യക്തമായി. 

മാത്രമല്ല, പ്രചരിക്കുന്ന 500 രൂപ നോട്ടിന്‍റെ യഥാര്‍ഥ ചിത്രം ഒരു വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുള്ളതാണ് എന്ന് റിവേഴ്‌സ് ഇമേജ് സെര്‍ച്ചില്‍ കണ്ടെത്താനും കഴിഞ്ഞു. വെബ്‌സൈറ്റിലും ട്വീറ്റിലും കാണുന്ന കറന്‍സി നോട്ടുകള്‍ സമാന സീരീസ് നമ്പറിലുള്ളതാണ് എന്ന് താരതമ്യം ചെയ്യുമ്പോള്‍ വ്യക്തമാണ്. ഈ സാമ്യത ചുവടെയുള്ള ചിത്രത്തില്‍ കാണാം. 

നിഗമനം

അയോധ്യയിലെ രാമക്ഷേത്രത്തിന്‍റെയും ശ്രീരാമന്‍റെയും ചിത്രം സഹിതം 500 രൂപ നോട്ടുകള്‍ ആര്‍ബിഐ പുറത്തിറക്കി എന്ന അവകാശവാദം തെറ്റാണ്. കറന്‍സിയുടെ എഡിറ്റ് ചെയ്ത രൂപമാണ് പ്രചരിക്കുന്നത്. 

Read more: പ്രധാനമന്ത്രി നരേന്ദ്ര മോദി ക്ഷേത്ര പരിസരം വൃത്തിയാക്കുന്നത് അയോധ്യയിലോ? ഇതാണ് സത്യം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

Fact Check, സോഷ്യൽ മീഡിയയിലും വാട്സ്ആപ്പിലും വേഗത്തിൽ പ്രചരിക്കുന്ന തെറ്റായ വിവരങ്ങൾ, വ്യാജ വാർത്തകൾ, തെറ്റിദ്ധരിപ്പിക്കുന്ന പോസ്റ്റുകൾ തുടങ്ങിയവയുടെ പിന്നിലെ സത്യങ്ങൾ പരിശോധിച്ച് പ്രേക്ഷകർക്ക് യഥാർത്ഥ വസ്തുതകൾ Asianet News Malayalam ത്തിലൂടെ എത്തിക്കുന്നതാണ് ഇതിന്‍റെലക്ഷ്യം.

Read more Articles on
click me!

Recommended Stories

പാകിസ്ഥാന്‍ പാര്‍ലമെന്‍റില്‍ കഴുത കയറിയെന്ന് വൈറല്‍ വീഡിയോ; സംഭവത്തിന്‍റെ സത്യം പുറത്ത്- Fact Check
ഒഴുകിനടക്കുന്ന കണ്ടെയ്‌നറില്‍ നിന്ന് ഐഫോണുകള്‍ വാരിക്കൂട്ടി യുവാക്കള്‍, വൈറല്‍ വീഡിയോ എഐ നിര്‍മ്മിതം | Fact Check