ഏഷ്യന്‍ വീര്യം, ആഫ്രിക്കന്‍ കരുത്ത്, കാലിടറിയ വമ്പന്‍മാര്‍; ആദ്യഘട്ടം പിന്നിടുമ്പോള്‍ ബാക്കിയാവുന്നത്

Published : Dec 03, 2022, 03:08 PM ISTUpdated : Dec 03, 2022, 03:40 PM IST
ഏഷ്യന്‍ വീര്യം, ആഫ്രിക്കന്‍ കരുത്ത്, കാലിടറിയ വമ്പന്‍മാര്‍; ആദ്യഘട്ടം പിന്നിടുമ്പോള്‍ ബാക്കിയാവുന്നത്

Synopsis

ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ പുറത്താകുന്ന രണ്ടാമത്തെ മാത്രം ആതിഥേയരാജ്യമായ ഖത്തർ പോലും ലോകകപ്പിലെ ആദ്യ ഗോൾ അവർ കുറിച്ചു.  വലിയ കാണിക്കൂട്ടവും നല്ല തയ്യാറെടുപ്പുകളുമായി അവർ ആതിഥേയരുടെ റോൾ ഗംഭീരമാക്കി.

ദോഹ: ഏഷ്യക്കാർ ഗംഭീരമാക്കി,ആഫ്രിക്കക്കാർ ഉശിരു കാട്ടി. കേമൻമാർ ഞെട്ടി. ഖത്തർ ലോകകപ്പിന്റെ ഒന്നാംഘട്ടത്തെ അങ്ങനെ വിശേഷിപ്പിക്കാം. അല്ലേ?.  കിരീടനേട്ടത്തോളം വലിയ വിജയം അർജന്റീനയെ തോൽപിച്ച് നേടിയത് സൗദി അറേബ്യ. ജർമനിയെ ഞെട്ടിച്ചത് ജപ്പാൻ, പോർച്ചുഗലിനെ കരുതൽ വിടരുതെന്ന് പഠിപ്പിച്ചത് തെക്കൻ കൊറിയ.  ബ്രസീലിനെ വിനയാന്വിതരാക്കിയത് കാമറൂൺ.  ഫ്രാൻസിനെ ഞെട്ടിച്ച് ടുനീസിയ. ഗ്രൂപ്പിൽ മൂന്ന് മത്സരവും ജയിച്ച ഒരൊറ്റ ടീമും ഇല്ല. അങ്ങനയെൊരു സംഭവം 1994ന് ശേഷം ആദ്യമായിട്ടാണ്.

മുൻ ചാമ്പ്യൻമാരായ സ്പെയിനും ജർമനിയും ഉൾപെട്ട ഗ്രൂപ്പിൽ, ഗ്രൂപ്പ് ഇയിൽ ഒന്നാമതെത്തിയത് ജപ്പാൻ. തുടർച്ചയായി രണ്ടാമതം ജർമനി നോക്കോട്ടിലെത്താതെ നാട്ടിലേക്ക് മടങ്ങി.  നിലവിലെ റണ്ണറപ്പായ ക്രൊയേഷ്യയും സുവർണതലുമറയുമായി എത്തിയ ലോകരണ്ടാം നമ്പർ ടീം ബെൽജിയവും പിന്നെ അഫ്കോൺ കീരിടനേട്ടവുമായി എത്തിയ സെനഗൽ . എന്നിട്ടും ഗ്രൂപ്പ് എഫിൽ ഒന്നാമത് എത്തിയത് മൊറോക്കോ.

ഏഷ്യൻ ഗ്രൂപ്പിൽ നിന്ന് ആദ്യമായി മൂന്ന് ടീം നോക്കൗട്ട് ടീമിൽ. ഓസ്ട്രേലിയ, തെക്കൻ കൊറിയ, ജപ്പാൻ. സ്വിറ്റ്സർലൻഡിനോട് പൊരുതിത്തോറ്റ സെർബിയ.  ചരിത്രത്തിലെ മുറിപ്പാടിനോട് പകരം വീട്ടിയ സന്തോഷത്തിൽ ഘാന മടങ്ങുമ്പോൾ കണ്ണീരണിഞ്ഞ ഉറുഗ്വെ.

തലയുയർത്തി പിടിച്ചു തന്നെ മടങ്ങുന്ന ഇക്വഡോർ, കറുത്ത കുതിരകളാവുമെന്ന് വിശേഷിപ്പിക്കപ്പെട്ട് എത്തിയിട്ടും ഒരൊറ്റ കളി പോലും ജയിച്ചില്ലെന്ന ക്ഷീണത്തിൽ ഡെൻമാർക്ക്, നാട് കത്തുമ്പോഴും പ്രതിഷേധജ്വാലകൾ ചുറ്റുപാടും വിഴുങ്ങുമ്പോഴും നന്നായി കളിച്ച, എല്ലാ അർത്ഥത്തിലും പോരാടിയ ഇറാൻ, കരുത്തൻമാരെ വിറപ്പിച്ച, മനോഹരമായി പോരാടിയ സൗദി അറേബ്യ. അവസാന പതിനാറിലെത്താൻ കഴിയാതെ പോകുന്ന ആരും മോശമാക്കിയില്ല.

ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ പുറത്താകുന്ന രണ്ടാമത്തെ മാത്രം ആതിഥേയരാജ്യമായ ഖത്തർ പോലും ലോകകപ്പിലെ ആദ്യ ഗോൾ അവർ കുറിച്ചു.  വലിയ കാണിക്കൂട്ടവും നല്ല തയ്യാറെടുപ്പുകളുമായി അവർ ആതിഥേയരുടെ റോൾ ഗംഭീരമാക്കി. രാഷ്ട്രീയ പ്രഖ്യാപനങ്ങൾ സ്പോർട്സ് കൊണ്ടുവരുന്ന സമാധാനത്തിനും ഐക്യത്തിനും അതിരുകളിടാതിരിക്കാൻ ശ്രദ്ധിച്ച. ചരിത്രത്തിലാദ്യമായി വനിതാറഫറിമാർക്ക് മത്സരത്തിന്‍റെ സമ്പൂർണനിയന്ത്രണം നൽകിയ ഫിഫക്കും സന്തോഷത്തിന്‍റെ ആദ്യഘട്ടം. കാത്തിരിക്കാം. ആവേശകരമായ മത്സരങ്ങൾക്കായി,. ഞെട്ടിക്കുന്ന ഫലങ്ങൾക്കായി.

PREV
click me!

Recommended Stories

അര്‍ജന്‍റീന ഫ്രാന്‍സ് ലോകകപ്പ് ഫൈനല്‍ വീണ്ടും നടത്തണം; രണ്ടുലക്ഷം പേര്‍ ഒപ്പുവച്ച ഭീമ ഹര്‍ജി
'എന്താ ഫ്രഞ്ചുകാരെ, ഇത് കണ്ടില്ലേ'; മെസിയുടെ ​ഗോളിനെ ചൊല്ലിയുള്ള വിവാദത്തിൽ വഴിത്തിരിവ്, റഫറി തന്നെ രം​ഗത്ത്