
കോഴിക്കോട്: ഐഎഫ്എ ഷീല്‍ഡ് ഫുട്ബോളില്‍ കിരീടം ലക്ഷ്യമിട്ട് ഇത്തവണ ഗോകുലം കേരളയും. രണ്ട് പതിറ്റാണ്ടിന്‍റെ ഇടവേളക്ക് ശേഷമാണ് കേരളത്തില്‍ നിന്ന് ഒരു ക്ലബ് ഐഎഫ്എ ഷീല്‍ഡിൽ കളിക്കുന്നത്.
ഡ്യൂറന്‍റ് കപ്പ് നേട്ടത്തിനൊപ്പം മറ്റൊരു ചരിത്രത്തിന് കൂടി കോപ്പു കൂട്ടുകയാണ് ഗോകുലം കേരള. ഈ സീസണില്‍ ഐ ലീഗിന് പുറമെ ഐഎഫ്എ ഷീല്‍ഡിലും ഗോകുലം കേരള മത്സരിക്കും.132 വര്‍ഷം പഴക്കമുള്ള ഡ്യൂറന്‍റ് കപ്പ് ഏഷ്യയിലെ തന്നെ ഏറ്റവും പഴക്കമുള്ള ടൂര്‍ണ്ണമെന്‍റാണ്. അത് കൈപ്പിടിയിലാക്കിയാണ് കഴിഞ്ഞ സീസണില്‍ ഗോകുലം കേരള ഫുട്ബോള്‍ ആരാധകരെ ഞെട്ടിച്ചത്.
ഇത്തവണ 127 വര്‍ഷം പഴക്കമുള്ള ഐഎഫ്എഷീല്‍ഡാണ് മലബാറിയന്‍സിന്‍റെ ലക്ഷം. ഈ ടൂര്‍ണ്ണമെന്‍റില്‍ കിരീടം കൈവിട്ടെങ്കിലും റണ്ണറപ്പാവാന്‍ എഫ്സി കൊച്ചിന് കഴിഞ്ഞിട്ടുണ്ട്. അതിനാല്‍ ഐഎഫ്എ ഷീല്‍ഡ് ഉയര്‍ത്താനായാല്‍ ഗോകുലത്തിനത് ചരിത്ര നേട്ടമാവും.
ഇറ്റലിക്കാരനായ മുഖ്യപരിശീലകന്‍ ആല്‍ബര്‍ട്ടോ അന്നീസിന് കീഴിലാണ് പരിശീല നം.മുന്നേറ്റ നിരയിലും പ്രതിരോധ നിരയിലുമുള്‍പ്പെടെ നിരവധി പുതുമുഖങ്ങളുമായി മുഖം മിനുക്കിയാണ് പുതിയ സീസണില്‍ ഗോകുലം കേരളയുടെ വരവ്.
ഐഎഫ്എ ഷീല്‍ഡില്‍ ഡി ഗ്രൂപ്പിലാണ് ഗോകുലം കേരള. കൊല്‍ക്കൊത്തയില്‍ നടക്കുന്ന ടൂര്‍ണ്ണമെന്‍റില്‍ ഗോകുലം കേരളയുടെ ആദ്യ കളി ഡിസംബര്‍ ആറിന് യുണൈറ്റഡ് സ്പോര്‍ട്സ് ക്ലബ്ബുമായാണ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!