അര്‍ജന്‍റീനയ്ക്ക് ഭാഗ്യം കൊണ്ടുവരാന്‍ അവന്‍ വീണ്ടും മാലാഖയായി അവതരിച്ചേക്കും! സന്തോഷ വാര്‍ത്തയുമായി ഡി മരിയ

Published : Jan 31, 2023, 06:18 PM ISTUpdated : Jan 31, 2023, 06:21 PM IST
അര്‍ജന്‍റീനയ്ക്ക് ഭാഗ്യം കൊണ്ടുവരാന്‍ അവന്‍ വീണ്ടും മാലാഖയായി അവതരിച്ചേക്കും! സന്തോഷ വാര്‍ത്തയുമായി ഡി മരിയ

Synopsis

ബ്രസീലിനെ വീഴ്ത്തി കിരീടം നേടിയ അർജന്‍റീനയാണ് നിലവിലെ ചാമ്പ്യന്മാർ. കോപ്പ അമേരിക്ക ഫൈനലിൽ വിജയ ഗോൾ നേടിയതും ഏഞ്ചൽ ഡി മരിയയായിരുന്നു. 

ബ്യൂണസ് ഐറീസ്: അടുത്ത കോപ്പ അമേരിക്കയിൽ കളിക്കാനുള്ള താൽപ്പര്യമറിയിച്ച് അര്‍ജന്‍റൈന്‍ സൂപ്പര്‍താരം ഏഞ്ചൽ ഡിമരിയ. ലോകകപ്പിന് ശേഷം വിരമിക്കൽ പ്രഖ്യാപിച്ചിരുന്നെങ്കിലും ലോക കിരീടം നേടിയ സംഘത്തോടൊപ്പം ഇനിയും കളിക്കണമെന്ന ആഗ്രഹം മെസിയും ഡി മരിയയും പങ്കുവച്ചിരുന്നു. 2024ൽ അമേരിക്കയിലാണ് അടുത്ത കോപ്പ അമേരിക്ക ടൂർണമെന്‍റ് നടക്കുക. ലാറ്റിനമേരിക്കയിലെ 10ഉം കോൺകകാഫിലെ 6ഉം രാജ്യങ്ങളാണ് ടൂർണമെന്‍റിൽ പങ്കെടുക്കുക. ഫൈനലുകളിലെ ഭാഗ്യതാരമായ ഡി മരിയക്ക് വീണ്ടും ടീമില്‍ അവസരം നല്‍കുമോ എന്ന് പരിശീലകന്‍ ലിയോണല്‍ സ്‌കലോണി വ്യക്തമാക്കിയിട്ടില്ല. 

ബ്രസീലിനെ വീഴ്ത്തി കിരീടം നേടിയ അർജന്‍റീനയാണ് കോപ്പയില്‍ നിലവിലെ ചാമ്പ്യന്മാർ. കോപ്പ അമേരിക്ക ഫൈനലിൽ വിജയ ഗോൾ നേടിയതും ഏഞ്ചൽ ഡി മരിയയായിരുന്നു. വിഖ്യാതമായ മാരക്കാന സ്റ്റേഡിയത്തില്‍ ബ്രസീലിനെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പിച്ചാണ് ലിയോണല്‍ മെസിയുടെ അര്‍ജന്‍റീന കപ്പുയര്‍ത്തിയത്. 22-ാം മിനുറ്റില്‍ എഞ്ചൽ ഡി മരിയ വിജയ ഗോള്‍ നേടി. അർജന്റീന സീനിയർ ടീമിൽ ലിയോണൽ മെസിയുടെ ആദ്യ അന്താരാഷ്‍ട്ര കിരീടമായിരുന്നു ഇത്. അര്‍ജന്‍റീന 1993ന് ശേഷം കിരീടം നേടുന്നത് ഇതാദ്യം എന്ന പ്രത്യേകതയുമുണ്ട്.

ഖത്തര്‍ ലോകകപ്പിലെ ഫൈനലില്‍ അര്‍ജന്‍റീന കനകകിരീടത്തില്‍ മുത്തമിട്ടപ്പോഴും ഡി മരിയയുടെ കാലുകളുണ്ടായിരുന്നു. തുടര്‍ച്ചയായി മൂന്ന് ഫൈനലുകളില്‍ ഗോളുകള്‍ നേടി അര്‍ജന്‍റീനയുടെ 'കാവല്‍ മാലാഖയായി' മാറി ഇതോ ഏയ്ഞ്ചല്‍ ഡി മരിയ. പരിക്ക് മൂലം ലോകകപ്പിനിടെ ബുദ്ധിമുട്ടിയ ഡി മരിയ കലാശ പോരാട്ടത്തില്‍ തിരിച്ചെത്തി മിന്നും പ്രകടനം പുറത്തെടുക്കുകയായിരുന്നു. അര്‍ജന്‍റീനയുടെ രണ്ടാം ഗോള്‍ നേടിയതും ഡി മരിയ തന്നെയായിരുന്നു. ഡി മരിയയെ ഡെംബലെ ഫൗള്‍ ചെയ്തതിനാണ് അര്‍ജന്‍റീനയ്ക്ക് ആദ്യം പെനാല്‍റ്റി ലഭിച്ചതും. കിരീടം നിലനിര്‍ത്താനിറങ്ങിയ ഫ്രാന്‍സിനെ ഷൂട്ടൗട്ടില്‍ 4-2 തകര്‍ത്താണ് ലിയോണല്‍ മെസിയുടെ അര്‍ജന്‍റീന മൂന്നാം ലോക കിരീടം ഉയര്‍ത്തിയത്. 

ലഖ്‌നൗവിലെ പാണ്ഡ്യയുടെ തീരുമാനം ഏറെ അത്ഭുതപ്പെടുത്തി; നായകന്‍റെ തന്ത്രങ്ങള്‍ ചോദ്യം ചെയ്‌ത് ഗംഭീര്‍

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

അഡ്രിയാന്‍ ലൂണ വിദേശ ക്ലബിലേക്ക്; കളിക്കുക ലോണ്‍ അടിസ്ഥാനത്തിലെന്ന് കേരള ബ്ലാസ്‌റ്റേഴ്‌സ്
2025 അവസാനിക്കുമ്പോഴും ഗോളടിമേളം തുടര്‍ന്ന് ലിയോണല്‍ മെസിയും ക്രിസ്റ്റിയാനോയും