14 മഞ്ഞ കാര്‍ഡുകള്‍, അഞ്ച് ചുവപ്പും; ഫ്രഞ്ച് ലീഗില്‍ പിഎസ്ജിക്ക് തുടര്‍ച്ചയായ രണ്ടാം തോല്‍വി

By Web TeamFirst Published Sep 14, 2020, 11:13 AM IST
Highlights

മാഴ്‌സയ്‌ക്കെതിരായ മത്സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിനായിരുന്നു നെയ്മറിന്റെയും സംഘത്തിന്റെയും തോല്‍വി. 31ാം മിനുട്ടിലായിരുന്നു ഫ്‌ളോറി തൗവിനിലൂടെ മാഴ്‌സെ ഗോള്‍ നേടിയത്.

പാരീസ്: ഫ്രഞ്ച് ലീഗില്‍ തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും പിഎസ്ജിക്ക് തോല്‍വി. മാഴ്‌സയ്‌ക്കെതിരായ മത്സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിനായിരുന്നു നെയ്മറിന്റെയും സംഘത്തിന്റെയും തോല്‍വി. 31ാം മിനുട്ടിലായിരുന്നു ഫ്‌ളോറി തൗവിനിലൂടെ മാഴ്‌സെ ഗോള്‍ നേടിയത്. ലീഗിലെ ആദ്യ മത്സരത്തില്‍ ലെന്‍സിനോടും പിഎസ്ജി പരാജയപ്പെട്ടിരുന്നു. 

ആദ്യ മത്സരത്തില്‍ കൊവിഡില്‍ നിന്ന് മുക്തരല്ലാത്ത നെയ്മര്‍, ഡി മരിയ എന്നീ പ്രമുഖരില്ലാതെയാണ് പിഎസ്ജി ഇറങ്ങിയിരുന്നത്. എന്നാല്‍ ഇത്തവണ മുഴുവന്‍ ടീമായിട്ടാണ് ഫ്രഞ്ച് ചാംപ്യന്മാര്‍ ഇറങ്ങിയത്. എന്നാല്‍ 31ാം മിനിറ്റില്‍ ചാംപ്യന്‍സ് ലീഗ് ഫൈനലിസ്റ്റുകളെ ഞെട്ടിച്ച് മാഴ്‌സെ ലീഡ് നേടി. ദിമത്രി പയറ്റാണ് ഗോളിന് വഴിയൊരുക്കിയത്. 

കടുത്ത കയ്യാങ്കളിയോടെയാണ് മത്സരം അവസാനിച്ചത്. 14 മഞ്ഞ കാര്‍ഡുകളും അഞ്ച് ചുവപ്പ് കാര്‍ഡുകളും റഫറിക്ക് പുറത്തെടുക്കേണ്ടി വന്നു. പിഎസ്ജിയുടെ ലെയ്‌വിന്‍ കുര്‍സാവ, നെയ്മര്‍, ലിയന്‍ഡ്രോ പരഡെസ് എന്നിവര്‍ക്കും മാഴ്‌സെയുടെ ജോര്‍ദാന്‍ അമാവി, ദാരിയോ ബെനെഡെട്ടോ എന്നിവരും ചുവപ്പ് കണ്ടു. മെറ്റ്‌സുമായിട്ടാണ് പിഎസ്ജിയുടെ അടുത്ത മത്സരം.

click me!