
ബ്യൂണസ് ഐറിസ്: സീനിയര്‍ താരങ്ങളെ ഉള്‍പ്പെടുത്താതെ സൗഹൃദ മത്സരങ്ങള്‍ക്കുള്ള അര്‍ജന്റീന ടീമിനെ പ്രഖ്യാപിച്ചു. അടുത്തമാസം ചിലി, മെക്‌സികോ എന്നിവര്‍ക്കെതിരായ മത്സരങ്ങള്‍ക്കുള്ള ടീമിനെയാണ് പ്രഖ്യാപിച്ചത്. എയ്ഞ്ചല്‍ ഡി മരിയ, സെര്‍ജിയോ അഗ്യൂറോ എന്നിവരെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. സസ്‌പെന്‍ഷന്‍ കാരണം ലിയോണല്‍ മെസിക്ക് കളിക്കാനും സാധിക്കില്ല. എന്നാല്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ മാര്‍കോസ് റോഹോ ടീമില്‍ തിരിച്ചെത്തി.
യുവ താരങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്ന ടീമിനാണ് സൗഹൃദ മത്സരത്തിനിറക്കുക. സീരി എയില്‍ കളിക്കുന്ന പൗളോ ഡിബാല, ലൗറ്ററോ മാര്‍ട്ടിനസ് എന്നിവര്‍ ടീമില്‍ ഇടം നേടിയിട്ടുണ്ട്. സെപ്റ്റംബര്‍ അഞ്ചിനാണ് ചിലിക്കെതിരായ മത്സരം. 10ന് മെക്‌സികോയേയും നേരിടും.
കോപ്പ അമേരിക്ക സംഘടകരെ വിമര്‍ശിച്ചതിന് പിന്നാലെയാണ് മെസിക്ക് ദക്ഷിണ അമേരിക്കന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ മൂന്ന് മത്സരങ്ങളില്‍ വിലക്ക് ഏര്‍പ്പെടുത്തിയത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!