
ബ്യൂണസ് ഐറിസ്: അടുത്ത വര്‍ഷത്തെ കോപ്പാ അമേരിക്ക ഫുട്‌ബോള്‍ ചാംപ്യന്‍ഷിപ്പിന്റെ ഗ്രൂപ്പുകളും മത്സരക്രമവും തയ്യാര്‍. 12 ടീമുകളാണ് ടൂര്‍ണമെന്റിന്റെ ഭാഗമാവുക. ലാറ്റിനമേരിക്കയില്‍ നിന്ന് 10 ടീമുകളും പുറത്ത് നിന്ന് രണ്ട് ടീമുകളും ടൂര്‍ണമെന്റ് കളിക്കും. ഓസ്‌ട്രേലിയ, ഖത്തര്‍ എന്നിവരാണ് പുറത്തുനിന്നുള്ള ടീമുകള്‍.
കടുത്ത ഗ്രൂപ്പിലാണ് അര്‍ജന്റീന. ഗ്രൂപ്പ് എയില്‍ ചിലി, ഉറുഗ്വെ, പരാഗ്വെ, ഓസ്‌ട്രേലിയ, ബൊളീവിയ എന്നീ ടീമുകളാണ് കളിക്കുക. ഗ്രൂപ്പ് ബിയിലാണ് ബ്രീസില്‍. കൊളംബിയ, ഖത്തര്‍, വെനസ്വേല, ഇക്വഡോര്‍, പെറു എന്നീ ടീമുകളാണ് ബ്രസീലിനൊപ്പം.
ജൂണ്‍ 12 മുതല്‍ ജൂലൈ 12 വരെയാണ് കോപ്പാ അമേരിക്ക ചാംപ്യന്‍ഷിപ്പ്. ആദ്യ മത്സരത്തില്‍ ജൂണ്‍ 12ന് അര്‍ജന്റീനയും ചിലിയും ഏറ്റുമുട്ടും. ബ്രസീല്‍ ആണ് നിലിവലെ ജേതാക്കള്‍.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!