ലിയോണല്‍ മെസി ഇനി ഇന്റര്‍ മയാമിക്ക് സ്വന്തം! ഇതിഹാസത്തെ ഓദ്യോഗികമായി ആരാധകര്‍ക്ക് മുന്നില്‍ അവതരിപ്പിച്ചു

Published : Jul 17, 2023, 08:50 AM IST
ലിയോണല്‍ മെസി ഇനി ഇന്റര്‍ മയാമിക്ക് സ്വന്തം! ഇതിഹാസത്തെ ഓദ്യോഗികമായി ആരാധകര്‍ക്ക് മുന്നില്‍ അവതരിപ്പിച്ചു

Synopsis

വെള്ളിയാഴ്ച ക്രൂസ് അസുളിനെതിരെയാണ് ഇന്റര്‍ മയാമിയില്‍ മെസിയുടെ അരങ്ങേറ്റമത്സരം. മെസിക്കൊപ്പം സ്പാനിഷ് താരം സെര്‍ജിയോ ബുസ്‌കറ്റ്‌സിനെയും ഇന്റര്‍ മയാമി ആരാധകര്‍ക്ക് മുന്നില്‍ അവതരിപ്പിച്ചു.

മയാമി: അമേരിക്കന്‍ ക്ലബ് ഇന്റര്‍ മയാമി അര്‍ജന്റൈന്‍ ഇതിഹാസം ലിയോണല്‍ മെസിയെ ആരാധകര്‍ക്ക് മുന്നില്‍ അവതരിപ്പിച്ചു. ഇന്റര്‍ മയാമിയുടെ ഹോം ഗ്രൗണ്ടായ ഡി ആര്‍ വി പിങ്ക് സ്റ്റേഡിയത്തില്‍ ആയിരുന്നു ചടങ്ങുകള്‍. ഡേവിഡ് ബെക്കാം ഉള്‍പ്പടെയുള്ള ടീം ഉടമകള്‍ മെസിക്ക് പത്താം നമ്പര്‍ ജഴ്‌സി സമ്മാനിച്ചു. രണ്ടുവര്‍ഷത്തേക്കാണ് കരാര്‍. 492കോടി രൂപയാണ് മെസിയുടെ വാര്‍ഷിക പ്രതിഫലം.

വെള്ളിയാഴ്ച ക്രൂസ് അസുളിനെതിരെയാണ് ഇന്റര്‍ മയാമിയില്‍ മെസിയുടെ അരങ്ങേറ്റമത്സരം. മെസിക്കൊപ്പം സ്പാനിഷ് താരം സെര്‍ജിയോ ബുസ്‌കറ്റ്‌സിനെയും ഇന്റര്‍ മയാമി ആരാധകര്‍ക്ക് മുന്നില്‍ അവതരിപ്പിച്ചു. ബാഴ്‌സലോണയില്‍ നിന്നാണ് മെസിയുടെ സുഹൃത്തുകൂടിയായ ബുസ്‌കറ്റ്‌സ് ഇന്റര്‍ മയാമിയിലെത്തിയത്.

ബാഴ്‌സലോണയുടെ എക്കാലത്തേയും മികച്ച താരങ്ങളില്‍ ഒരാളാണ് ബുസ്‌കറ്റ്‌സ്. ജോര്‍ദി ആല്‍ബ, സെര്‍ജിയോ റാമോസ് എന്നിവും ഇന്റര്‍ മയാമിയില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

അതേസമയം, ലോകത്ത് ഏറ്റവുമധികം പ്രതിഫലം പറ്റുന്ന കായിക താരമായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ മാറി. ലിയോണല്‍ മെസിയെ മറികടന്നാണ് റൊണാള്‍ഡോ ഒന്നാംസ്ഥാനത്ത് എത്തിയത്. കളിക്കളത്തിനകത്തും പുറത്തുനിന്നുമായി 2023 മെയ് 12 വരെയുള്ള അവസാന പന്ത്രണ്ട് മാസത്തില്‍ 136 മില്യണ്‍ ഡോളറാണ് റൊണാള്‍ഡോയുടെ വരുമാനം.

സൗദി ക്ലബ് അല്‍ നസ്‌റില്‍ നിന്ന് 46 മില്യണും പരസ്യങ്ങളില്‍ നിന്ന് 90 മില്യണ്‍ ഡോളറുമാണ് പോര്‍ച്ചുഗീസ് ഇതിഹാസമായ റൊണാള്‍ഡോ സമ്പാദിച്ചത്. 130 മില്യണ്‍ ഡോളറുമായി മെസി രണ്ടാം സ്ഥാനത്ത്. 120 മില്യണ്‍ ഡോളര്‍ നേടിയ പിഎസ്ജിയുടെ ഫ്രഞ്ച് താരം കിലിയന്‍ എംബാപ്പെ മൂന്നാം സ്ഥാനത്തെത്തി.

പ്രീ-സീസണിന്റെ ഭാഗമായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ വൈകാതെ അല്‍ നസ്ര്‍ ക്യാംപിലെത്തും. സെല്‍റ്റാ വിഗോ, പിഎസ്ജി, ഇന്റര്‍ മിലാന്‍ ടീമുകളുമായി അല്‍ നസ്‌റിന് പ്രീ-സീസണ്‍ മത്സരങ്ങളുണ്ട്.

ജോക്കോവിച്ച് വീണു! വിംബിള്‍ഡണിന് പുതിയ അവകാശി; അല്‍ക്കറാസിന് പുല്‍കോര്‍ട്ടിലെ ആദ്യ ഗ്രാന്‍സ്ലാം

PREV
Read more Articles on
click me!

Recommended Stories

'ജീവിതത്തിൽ ലഭിച്ച ഏറ്റവും വലിയ ബഹുമതികളിൽ ഒന്ന്'! ഫിഫ സമാധാന പുരസ്കാരം ഏറ്റുവാങ്ങി ഡോണൾഡ് ട്രംപ്
ഫിഫ ലോകകപ്പ് 2026 മത്സരക്രമം പുറത്ത്; വമ്പന്മാ‍‌ർ നേ‌ർക്കുനേ‌‌ർ, അ‍‍‌‍‌ർജന്റീന ​ഗ്രൂപ്പ് ജെയിൽ, ഗ്രൂപ്പ് സിയിൽ ബ്രസീൽ