ആഴ്‌സനല്‍ പരിശീലകനും ചെല്‍സി താരത്തിനും കൊവിഡ് 19; പ്രീമിയര്‍ ലീഗില്‍ അടിയന്തര യോഗം

By Web TeamFirst Published Mar 13, 2020, 8:45 AM IST
Highlights

ആഴ്‌സനല്‍ ടീം സ്‌ക്വാഡ് ഒന്നാകെ സ്വയം ഐസുലേഷനിലാണ്. ടീമിന്‍റെ ലണ്ടനിലെ പരിശീലന കേന്ദ്രം അടച്ചു.

ആഴ്‌സനല്‍: കൊവിഡ് 19 ഫുട്ബോള്‍ ലോകത്ത് ആശങ്ക കൂട്ടുന്നു. ആഴ്‌സനല്‍ പരിശീലകന്‍ മൈക്കല്‍ ആര്‍ട്ടേറ്റയ്‌ക്കും ചെല്‍സി താരം ക്വാലം ഹഡ്‌സണ്‍ ഒഡോയ്‌ക്കും കൊവിഡ് 19 എന്ന് സ്ഥിരീകരിച്ചു എന്നതാണ് പുതിയ റിപ്പോര്‍ട്ട്. ആഴ്‌സനല്‍ ടീം സ്‌ക്വാഡ് ഒന്നാകെ സ്വയം ഐസുലേഷനിലാണ്. ടീമിന്‍റെ ലണ്ടനിലെ പരിശീലന കേന്ദ്രം അടച്ചു. 

ചെല്‍സി താരം ക്വാലം ഹഡ്‌സണ്‍ ഒഡോയ്‌ക്ക് വൈറസ് സ്ഥിരീകരിച്ചതോടെ സഹതാരങ്ങളും കോച്ചിംഗ് സ്റ്റാഫും കര്‍ശന നിരീക്ഷണത്തിലാണ്. കൂടുതല്‍ വിവരങ്ങള്‍ പിന്നാലെ അറിയിക്കും എന്ന് ചെല്‍സി വ്യക്തമാക്കി. 

Club statement.

— Chelsea FC (@ChelseaFC)

സാഹചര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പ്രീമിയര്‍ ലീഗ് അധികൃതര്‍ അടിയന്തര യോഗം വിളിച്ചിട്ടുണ്ട്. ഇതിന് ശേഷം കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടും എന്നാണ് റിപ്പോര്‍ട്ട്. പ്രീമിയര്‍ ലീഗില്‍ യുണൈറ്റഡിനെതിരായ മത്സരം മാറ്റിവെച്ചതായി ബ്രൈറ്റന്‍ അറിയിച്ചു. കൂടുതല്‍ മത്സരങ്ങളുടെ കാര്യത്തില്‍ ഇന്ന് തീരുമാനമാകും.   

The Premier League will convene an emergency club meeting tomorrow morning regarding fixtures after Mikel Arteta tested positive for COVID-19

Statement: https://t.co/ofi5DhIQZM pic.twitter.com/RmnxRHXooz

— Premier League (@premierleague)

റയല്‍ മാഡ്രിഡ് താരങ്ങള്‍ നിരീക്ഷണത്തില്‍

ലാ ലിഗ, സ്‌പാനിഷ് ഫുട്ബോള്‍ ലീഗ് മത്സരങ്ങള്‍ നിര്‍ത്തിവച്ചിരിക്കുകയാണ്. റയൽ മാഡ്രിഡ് ബാസ്‌ക്കറ്റ്‌ബോള്‍ ടീമംഗത്തിന് കോവിഡ് സ്ഥിരീകരിച്ചതോടെ സ്‌പാനിഷ് ക്ലബിന്‍റെ ഫുട്ബോള്‍ ബാസ്‌ക്കറ്റ്‌ബോള്‍ താരങ്ങളെ ഐസൊലേഷനിലാക്കി. 

📝 Saturday's match against has been postponed following the news that broke earlier this evening concerning Gunners head coach Mikel Arteta. 🔵⚪️

— Brighton & Hove Albion ⚽️ (@OfficialBHAFC)

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

click me!