കാറപകടത്തില്‍ മരിച്ച മലയാളി ആരാധകന് ആദരാഞ്ജലിയര്‍പ്പിച്ച് എ എസ് റോമ

Published : Feb 14, 2020, 11:31 AM IST
കാറപകടത്തില്‍ മരിച്ച മലയാളി ആരാധകന് ആദരാഞ്ജലിയര്‍പ്പിച്ച് എ എസ് റോമ

Synopsis

റോമിൽ ജനിച്ചുവളർന്ന നിക്കോളാസ് നെതർലൻഡ്സിൽ സ്പോർട്സ് മാനേജ്മെന്റ് വിദ്യാർഥിയായിരുന്നു. അവധിക്ക് റോമിൽ എത്തിയപ്പോഴാണ് കാറപകടത്തിൽപ്പെട്ടത്.  

റോം: കാറപകടത്തിൽ മരിച്ച മലയാളി ആരാധകന് ആദരാഞ്ജലിയർപ്പിച്ച് ഇറ്റാലിയൻ ക്ലബ് എ എസ് റോമ. റോമിലെ കാറപകടത്തിൽ മരിച്ച ഇരുപത്തിയൊന്നുകാരൻ നിക്കോളാസ് കണ്ടത്തിപ്പറമ്പിലിനാണ് റോമ ഫുട്ബോൾ ക്ലബ് ട്വിറ്ററിലൂടെ ആദരാഞ്ജലി അർപ്പിച്ചത്.

നിക്കോളാസിന്റെ അച്ഛൻ എറണാകുളം സ്വദേശിയും അമ്മ കോട്ടയം സ്വദേശിയുമാണ്. റോമിൽ ജനിച്ചുവളർന്ന നിക്കോളാസ് നെതർലൻഡ്സിൽ സ്പോർട്സ് മാനേജ്മെന്റ് വിദ്യാർഥിയായിരുന്നു. അവധിക്ക് റോമിൽ എത്തിയപ്പോഴാണ് കാറപകടത്തിൽപ്പെട്ടത്.

ചെറുപ്പംമുതൽ റോമയുടെ ആരാധകനായിരുന്നു നിക്കോളാസ്. ചികിത്സയിൽ കഴിയവേ റോമ താരങ്ങൾ നിക്കോളാസിന് സന്ദേശങ്ങൾ അയച്ചിരുന്നു

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

മെസി നാളെയെത്തും, കൂടെ ഡി പോളും സുവാരസും; വരവേല്‍ക്കാനൊരുങ്ങി കൊല്‍ക്കത്ത
1000 കി.മീ യാത്ര ചെയ്താൽ മെസിക്കൊപ്പം ഒറ്റയ്ക്കൊരു ഫോട്ടോ എടുക്കാം, മുടക്കേണ്ട തുക കൈയിലുണ്ടോ, ജിഎസ്ടി കൂടാതെ 10 ലക്ഷം!