
മാഡ്രിഡ്: ഉറുഗ്വേ താരം എഡിന്‍സൺ കവാനിയെ സ്വന്തമാക്കാന്‍ അത്‍ലറ്റിക്കോ മാഡ്രിഡ് ശ്രമം തുടങ്ങി. സ്പാനിഷ് ക്ലബ്ബിന്‍റെ പ്രതിനിധികള്‍ കവാനിയുടെ ടീമുമായി സംസാരിച്ചെന്നാണ് റിപ്പോര്‍ട്ട്. നിലവില്‍ ഫ്രഞ്ച് ക്ലബ്ബായ പിഎസ്ജിയുടെ താരമാണ് കവാനി.
32കാരനായ കവാനി , പിഎസ്ജിയിൽ ഏഴാം സീസൺ ആണ് കളിക്കുന്നത്. സ്പാനിഷ് ലീഗ് സീസണിൽ അത് ലറ്റിക്കോ 15 മത്സരങ്ങളില്‍ 16 ഗോള്‍ മാത്രമാണ് നേടിയത്. പി എസ് ജിക്കായി 287 മത്സരങ്ങളില്‍ 195 ഗോളുകള്‍ നേടിയിട്ടുള്ള കവാനി ഉറുഗ്വേക്കായി 50 ഗോളുകളും നേയിയിട്ടുണ്ട്.
അതിനിടെ കവാനിക്കായി മാഞ്ചസ്റ്റര്‍ യുനൈറ്റഡും രംഗത്തെത്തുമെന്ന് സൂചനയുണ്ട്. ജനുവരിയിലെ ട്രാന്‍സ്ഫര്‍ വിപണിയില്‍ മാഞ്ചസ്റ്റര്‍ കവാനിയെ സ്വന്തമാക്കണമെന്ന് ലൂയിസ് സാഹ പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!