ചാംപ്യന്‍സ് ലീഗ്: ബാഴ്‌സലോണയ്ക്ക് ആദ്യ എവേ ജയം, തകര്‍ത്താടി ലിവര്‍പൂള്‍

By Web TeamFirst Published Oct 24, 2019, 8:46 AM IST
Highlights

യുവേഫ ചാംപ്യന്‍സ് ലീഗില്‍ ബാഴ്‌സലോണയ്ക്ക് ആദ്യ എവേ വിജയം. സ്ലാവിയ പ്രാഹയ്‌ക്കെതിരെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു ബാഴ്‌സയുടെ ജയം. നാപോളി, ചെല്‍സി, ലിവര്‍പള്‍, ഇന്റര്‍മിലാന്‍, ലിവര്‍പൂള്‍, ബെന്‍ഫിക്ക എന്നീ ടീമുകളും ജയിച്ചു.

മിലാന്‍: യുവേഫ ചാംപ്യന്‍സ് ലീഗില്‍ ബാഴ്‌സലോണയ്ക്ക് ആദ്യ എവേ വിജയം. സ്ലാവിയ പ്രാഹയ്‌ക്കെതിരെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു ബാഴ്‌സയുടെ ജയം. നാപോളി, ചെല്‍സി, ലിവര്‍പള്‍, ഇന്റര്‍മിലാന്‍, ലിവര്‍പൂള്‍, ബെന്‍ഫിക്ക എന്നീ ടീമുകളും ജയിച്ചു. അതേസമയം വലന്‍സിയ സമനില വഴങ്ങി. 

ലിയോണല്‍ മെസിയുടെ ഒരു ഗോളും പീറ്റര്‍ ഒലയിങ്കയുടെ സെല്‍ഫ് ഗോളുമാണ് ബാഴ്‌സലോണയ്ക്ക് തുണയായത്. ജാന്‍ ബോറിലന്റെ വകയായിരുന്നു സ്ലാവിയയുടെ ഏക ഗോള്‍. സ്ലാവിയക്കായിരുന്നു മത്സരത്തില്‍ മുന്‍തൂക്കം. ഒമ്പത് ഷോട്ടുകള്‍ ബാഴ്‌സയുടെ പോസ്റ്റ് ലക്ഷ്യമാക്കി ചെന്നു. ജയത്തോടെ ബാഴ്‌സലോണ ഏഴ് പോയിന്റുമായി പോയന്റുമായി ഗ്രൂപ്പില്‍ ഒന്നാമത് തുടരുകയാണ്.

കഴിഞ്ഞ വര്‍ഷത്തെ സെമി ഫൈനലിസ്റ്റുകളായ അയാക്‌സിനെതിരെ ചെല്‍സി ജയം നേടി. 86ാം മിനിറ്റില്‍ മിച്ചി ബാറ്റ്ഷുവായി നേടിയ ഗോളാണ് ചെല്‍സിക്ക് തുണയായത്. ഇന്റര്‍മിലാന്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ഡോര്‍ട്ട്മുണ്ടിനെ തോല്‍പ്പിച്ചു. ലാതുറോ മാര്‍ട്ടിനെസ്, അന്റോണിയോ കാന്‍ഡ്രേവ എന്നിവര്‍ ഇന്ററിനായി ഗോള്‍ നേടി. 

നിലവിലെ ചാംപ്യന്മാരായ ലിവര്‍പൂള്‍ ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് ലിവര്‍പൂള്‍ ജയിച്ചു. ചാംബര്‍ലെയ്‌നിന്റെ രണ്ട് ഗോളും സാഡിയോ മാനെ, മുഹമ്മദ് സലാ എന്നിവരുടെ ഗോളുകളുമാണ് ലിവര്‍പൂളിനെ ജയിച്ചിപ്പിച്ചത്. മറ്റു മത്സരഫലങ്ങള്‍: ലില്ലെ 1 -1 വലന്‍സി, ബെന്‍ഫിക്ക 2-1 ലിയോണ്‍, റെഡ് ബുള്‍ 2-3 നാപോളി, ആര്‍ബി ലിപ്‌സിഗ് 2-1 സെനിത്.

click me!