പിഎസ്ജിയെ മറികടക്കാനായില്ല; ബാഴ്‌സലോണ ചാംപ്യന്‍സ് ലീഗിന്റെ ക്വാര്‍ട്ടര്‍ കാണാതെ പുറത്ത്

Published : Mar 11, 2021, 10:21 AM IST
പിഎസ്ജിയെ മറികടക്കാനായില്ല; ബാഴ്‌സലോണ ചാംപ്യന്‍സ് ലീഗിന്റെ ക്വാര്‍ട്ടര്‍ കാണാതെ പുറത്ത്

Synopsis

ഇരുപാദങ്ങളിലുമായി 5-2ന്റെ തോല്‍വിയാണ് ബാഴ്‌സ നേരിട്ടത്. പിഎസ്ജിക്കായി കൈലിയന്‍ എംബപ്പെയും ബാഴ്‌സയ്ക്കായി മെസിയും ഗോള്‍ നേടി.  

പാരീസ്: ലിയോണല്‍ മെസിയും സംഘവും  യുവേഫ ചാംപ്യന്‍സ് ലീഗിന്റെ ക്വാര്‍ട്ടര്‍ കാണാതെ പുറത്ത്. നിര്‍ണായകമായ രണ്ടാംപാദ പ്രീക്വാര്‍ട്ടറില്‍ പിഎസ്ജിയോട് 1-1 സമനില വഴങ്ങിയതോടെ ടീമിന് പുറത്തേക്കുള്ള വഴി തെളിയുകയായിരുന്നു. ഇരുപാദങ്ങളിലുമായി 5-2ന്റെ തോല്‍വിയാണ് ബാഴ്‌സ നേരിട്ടത്. പിഎസ്ജിക്കായി കൈലിയന്‍ എംബപ്പെയും ബാഴ്‌സയ്ക്കായി മെസിയും ഗോള്‍ നേടി.

30-ാം മിനിറ്റില്‍ എംബപ്പെയുടെ പെനാല്‍റ്റിയിലാണ് പിഎസ്ജിയുടെ മുന്നിലെത്തിയത്. എന്നാല്‍ ഏഴ് മിനിറ്റുകള്‍ക്ക് ശേഷം മെസി തകര്‍പ്പന്‍ ലോങ് റേഞ്ച് ഷോട്ടിലൂടെ ബാഴ്‌സയെ ഒപ്പമെത്തിച്ചു.  ഇതിനിടെ ആദ്യ പകുതിയുടെ ഇഞ്ചുറി സമയത്ത് ലഭിച്ച പെനാല്‍റ്റി ഗോള്‍ കീപ്പര്‍ കെയ്‌ലര്‍ നവാസ് രക്ഷപ്പെടുത്തി. കിട്ടിയ അവസരങ്ങള്‍ മുതലാക്കിയിരുന്നെങ്കില്‍ ഒരുപക്ഷേ ബാഴ്‌സലോണയ്ക്ക് ഇതിലും മികച്ച ഫലം കിട്ടിയേനെ. 21 ഷോട്ടുകളാണ് ബാഴ്‌സയുതിര്‍ത്തത്. ഇതില്‍ പത്തും പോസ്റ്റ് ലക്ഷ്യമാക്കിയായിരുന്നു. 

മറ്റൊരു മത്സരത്തില്‍ ലെയ്പ്‌സിഷിനെ തകര്‍ത്ത് ലിവര്‍പൂള്‍ ക്വാര്‍ട്ടറില്‍ കടന്നു. രണ്ടാംപാദ പ്രീക്വാര്‍ട്ടറില്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് ലിവര്‍പൂളിന്റെ ജയം. മുഹമ്മദ് സലാ, സാദിയോ മാനെ എന്നിവര്‍ ലിവര്‍പൂളിനായി ഗോള്‍ നേടി. ആദ്യപാദ പ്രീക്വാര്‍ട്ടറിലും എതിരില്ലാത്ത രണ്ട് ഗോളിന് ലിവര്‍പൂള്‍ ലെയ്പ്‌സിഷിനെ തോല്‍പ്പിച്ചിരുന്നു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

മെസി മുംബൈയില്‍ കുടുങ്ങി, ദില്ലിയിലേക്കുള്ള വരവ് വൈകുന്നു, വില്ലനായത് തലസ്ഥാനത്തെ കനത്ത മൂടല്‍മഞ്ഞ്
ഒറ്റ ഫ്രെയിമില്‍ GOATs, എത്ര മനോഹരം! ക്രിക്കറ്റ് ഇതിഹാസത്തിനൊപ്പം മെസി, ഒപ്പം ഛേത്രിയും വാങ്കഡെയില്‍ ആരാധകരുടെ മനംകുളിരും കാഴ്ച