
ബാഴ്‌സലോണ: സ്‌പാനിഷ് ലീഗ് ഫുട്ബോളില്‍ ഒന്നാം സ്ഥാനത്ത് തിരിച്ചെത്താന്‍ ബാഴ്സലോണയും അത്‍ലറ്റിക്കോ മാഡ്രിഡും ഇന്നിറങ്ങും. സീസണിലെ പത്താം മത്സരത്തില്‍ റയൽ വയ്യഡോലിഡ് ആണ് ബാഴ്സലോണയുടെ എതിരാളികള്‍.
ഇന്ത്യന്‍ സമയം നാളെ പുലര്‍ച്ചെ 1.30ന് ബാഴ്സ മൈതാനത്താണ് മത്സരം. നിലവില്‍ 19 പോയിന്‍റുമായി ലീഗിൽ രണ്ടാമതാണ് ബാഴ്സ. തുടര്‍ച്ചയായ ഏഴാം ജയമാണ് ബാഴ്സയുടെ ലക്ഷ്യം. ഡെംബലെ സസ്‌പെന്‍ഷനിലായതിനാല്‍ മെസിയും സുവാരസും ഗ്രീസ്മാനും ആദ്യ ഇലവനില്‍ എത്തിയേക്കും.
20 പോയിന്‍റുള്ള ഗ്രനഡയാണ് ഒന്നാമത്. രാത്രി 11.30ന് തുടങ്ങുന്ന കളിയില്‍ അത്‌ലറ്റിക്കോ മാഡ്രിഡും അലാവസും ഏറ്റുമുട്ടും. 10 കളിയിൽ 19 പോയിന്‍റുള്ള അത്‌ലറ്റിക്കോ നാലാം സ്ഥാനത്താണ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!